ആദ്യം അമ്മയാവുമ്പോള്‍ മാത്രം മതിയെന്ന് പലരും പറഞ്ഞു! പേളിയുടെ ഇഷ്ടത്തിന് എല്ലാം തയ്യാറാക്കിയെന്ന് ശ്രീനിഷ്

വീണ്ടുമൊരു അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് പേളി മാണി. ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷമാക്കുന്നതിനെ പറ്റിയാണ് അടുത്തിടെ പേളി പങ്കുവെച്ച പോസ്റ്റുകളില്‍ നിന്നെല്ലാം മനസിലാവുന്നത്. ആദ്യമായി ഗര്‍ഭിണിയായപ്പോഴും സമാനമായ രീതിയില്‍ ആഘോഷം നടത്തി. രണ്ടാം തവണയും അതിനൊരു മാറ്റമില്ലെന്ന നിലപാടിലാണ് താരങ്ങള്‍.

പേളിയുടെ വളൈക്കാപ്പ് ചടങ്ങുകളുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. വീണ്ടും ചടങ്ങിന്റെ മുഴുനീള വീഡിയോയുമായിട്ടാണ് ശ്രീനിഷും പേളിയും എത്തിയത്. ഇത്തവണ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്തത് ശ്രീനിഷാണെന്നാണ് പേളി പറയുന്നത്. ഭര്‍ത്താവിന് ഇത്തരം കാര്യത്തില്‍ കഴിവ് ഇല്ലെങ്കിലും തന്നെ ഞെട്ടിക്കുന്ന അറേഞ്ച്‌മെന്റുകളാണ് അവിടെ ഉണ്ടായിരുന്നതെന്ന് നടി വ്യക്തമാക്കുന്നു.

pearle

പച്ച നിറമുള്ള പട്ടുസാരിയും മുല്ലപ്പൂവുമൊക്കെ ചൂടി വളരെ സുന്ദരിയായി നില്‍ക്കുന്ന പേളിയില്‍ നിന്നുമാണ് വീഡിയോ തുടങ്ങുന്നത്. വളൈക്കാപ്പ് എന്ന് പറയുന്നത് പേളിയ്ക്ക് ഭയങ്കര ഇഷ്ടമാണ്. സാരിയൊക്കെ ഉടുത്ത്, ഹെവി മേക്കപ്പൊക്കെ ഇട്ട്, നില്‍ക്കാനാണ് പേളിയ്ക്ക് ഇഷ്ടമെന്ന് ശ്രീനിഷ് പറയുന്നു. ശരിക്കും സാരി ഉടുത്താല്‍ ഒരു പെണ്ണായെന്ന ഫീല്‍ തോന്നുമെന്നാണ് പേളി പറയുന്നത്.

ഇത്തവണ വളൈക്കാപ്പ് ശ്രീനിയാണ് പ്ലാന്‍ ചെയ്തത്. അതുകൊണ്ട് കാര്യമായിട്ടൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. ശ്രീനിയ്ക്ക് ഓര്‍ഗനൈസ് ചെയ്യാന്‍ എന്റെയത്ര ബുദ്ധിയില്ലെന്നാണ് തമാശരൂപേണ പേളി പറയുന്നത്.

എല്ലാ കാര്യങ്ങളും ഓര്‍ഗനൈസ് ചെയ്യാന്‍ പേളിയ്ക്കാണ് കഴിവ്. അങ്ങനൊരു ടേസ്റ്റ് ശ്രീനിയ്ക്കില്ലെന്ന് കരുതിയെങ്കിലും പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ഞാന്‍ പ്രതീക്ഷിച്ചതിലും മുകൡലായിരുന്നു. ആ ലൊക്കേഷനും അലങ്കാരങ്ങളും കളറും അവിടുത്തെ ആംബിയന്‍സുമൊക്കെ എനിക്ക് അത്രയും ഇഷ്ടപ്പെട്ടു. അത്രയും മനോഹരമായി തന്നെ ശ്രീനി അത് ചെയ്തു. ഞാനതില്‍ വളരെ ഹാപ്പിയായിരുന്നു എന്നും പേളി പറയുന്നു.

ആദ്യമുണ്ടാവുന്ന കുട്ടിയ്ക്ക് മാത്രമേ വളൈക്കാപ്പ് ചെയ്യുകയുള്ളുവെന്ന് എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ല. അതൊരു നല്ല ഫങ്ഷനാണ്. അതുകൊണ്ടാണ് വീണ്ടും നടത്തിയതെന്നാണ് ശ്രീനിഷ് പറയുന്നത്.

pearle

ഈ ചടങ്ങില്‍ എല്ലാത്തിനും ശ്രീനിഷ് കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തില്‍ സ്ത്രീകളാണ് ബാക്കി കാര്യങ്ങള്‍ ചെയ്യേണ്ടത്. പേളിയെ കൊണ്ട് പോയി വേദിയില്‍ ഇരുത്തിയതിന് ശേഷം താന്‍ തിരികെ പോന്നു. പിന്നെ മഞ്ഞള്‍ തേക്കുന്നത് അടക്കം അവിടുത്തെ കാര്യങ്ങള്‍ അമ്മമാരും ബാക്കിയുള്ള സ്ത്രീകളുമാണ് ചെയ്യേണ്ടത്.

മഞ്ഞള്‍ തേച്ചതിന് ശേഷം ഓരോരുത്തരായി പേളിയുടെ കൈയ്യില്‍ കുപ്പിവളകള്‍ ഇടും. അമ്മയുടെ കൂടെ വേദിയില്‍ നിന്ന് കൈയ്യില്‍ വളകള്‍ പെറുക്കി ഇടുന്ന തിരക്കിലായിരുന്നു മകള്‍ നില. എല്ലാ കാര്യത്തിനും ഓടി വരാറുള്ള നിലു ആ ദിവസം എന്റെ അടുത്ത് വന്നിട്ടേയില്ലെന്നാണ് പേളി പറയുന്നത്. പിന്നെ വന്നത് തന്റെ അടുത്തുള്ള വളകളും ലഡ്ഡുവുമൊക്കെ എടുത്തോണ്ട് പോകാനാണ്.

ബിഗ് ബോസില്‍ നിന്നും കണ്ടത് പോലെ പേളിയെ അതീവ സുന്ദരിയായി കാണുന്ന നിമിഷം ഇതായിരുന്നുവെന്നാണ് ശ്രീനിഷ് പറയുന്നത്. മഞ്ഞളൊക്കെ തേച്ച് അവള്‍ ചിരിച്ചോണ്ട് നില്‍ക്കുന്നത് കാണുമ്പോള്‍ പ്രത്യേകമായൊരു ഭംഗിയാണെന്നും താരം പറഞ്ഞു.

ഇങ്ങനൊരു ചടങ്ങ് കൊണ്ട് നമ്മള്‍ മാത്രമല്ല കുടുംബത്തിലെ ബാക്കിയുള്ളവരും ആസ്വദിക്കുന്നുണ്ടായിരുന്നു. അതാണ് തങ്ങളുടെയും സന്തോഷം. ചടങ്ങുകള്‍ക്ക് ശേഷം പാട്ട് ഇട്ട് ഡാന്‍സൊക്കെ കളിച്ച് ഭയങ്കര ആഘോഷമാക്കിയിരുന്നുവെന്നു തരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ചടങ്ങ് തുടങ്ങുന്നതിന് മുന്‍പ് മഴക്കാര്‍ ഉണ്ടായിരുന്നു. ചടങ്ങിന് ശേഷം മഴ പെയ്യാനാണ് പറഞ്ഞത്. അതുപോലെ തന്നെ സംഭവിച്ചെന്നും മഴയത്ത് ഡാന്‍സ് കളിക്കാന്‍ താന്‍ ആഗ്രഹിച്ചതായിട്ടുമൊക്കെ പേളി പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X