പേളി കടിച്ചത് ശ്രീനിഷിന്റെ കൈ! ഗര്‍ഭകാലത്തിലെ യഥാര്‍ഥ അവസ്ഥ എന്താണെന്ന് കാണിക്കുന്ന വീഡിയോയുമായി താരം
രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുകയാണ് പേളി മാണി. അടുത്തിടെയായി തന്റെ ഗര്‍ഭകാല വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പേളി പങ്കുവെക്കാറുള്ളത്. ഏഴ് മാസം പൂര്‍ത്തിയായതോടെ പേളിയുടെ വളൈക്കാപ്പ് ചടങ്ങുകളും നടത്തിയിരുന്നു. ഇപ്പോഴിതാ ഗര്‍ഭകാലത്ത് തനിക്ക് സംഭവിക്കാറുള്ള ചില കാര്യങ്ങളെ വീഡിയോ രൂപത്തിലാക്കി പങ്കുവെച്ചിരിക്കുകയാണ് പേളി.
ഗര്‍ഭകാലത്തിന്റെ രണ്ടാം ട്രൈമസ്റ്ററിലേക്ക് പ്രവേശിച്ചതിന് ശേഷം തനിക്ക് വന്ന മാറ്റങ്ങളും ജീവിത രീതികളും വളരെ തമാശരൂപേണയാണ് പേളി അവതരിപ്പിച്ചിരിക്കുന്നത്. പേളിയുടെ കൂടെ ഭര്‍ത്താവും നടനുമായ ശ്രീനിഷും മകള്‍ നിലയുമുണ്ടായിരുന്നു.

ഇനി മുതല്‍ മരുന്നുകള്‍ കഴിക്കുന്നതൊക്കെ മാറി. മാത്രമല്ല മുന്‍പുണ്ടായിരുന്നത് പോലെ ഛര്‍ദ്ദിയും ഉണ്ടാവില്ലെന്ന് പേളി പറയുമ്പോള്‍ നമുക്ക് ഭക്ഷണം കഴിക്കാനൊക്കെ പോകാന്‍ സാധിക്കുമല്ലേ എന്നാണ് ശ്രീനിഷ് ചോദിക്കുന്നത്. പഴയത് പോല മൂഡ് സ്വിംഗ്‌സ് ഉണ്ടാവില്ലെന്ന് പറഞ്ഞ പേളി ഇനി മുതല്‍ വേറെ ലെവല്‍ ആയിരിക്കുമെന്നാണ് പറയുന്നത്. താന്‍ രക്ഷപ്പെട്ടുവെന്ന് വിചാരിച്ച ശ്രീനിഷ് നീയെന്റെ ബേബി അല്ലേ, കുഴപ്പമൊന്നുമില്ലെന്നായിരുന്നു നടന്റെ മറുപടി.
ഗര്‍ഭിണിയായി ആദ്യ മൂന്നാല് മാസം കഴിയുമ്പോഴെക്കും ഭയങ്കര വിശപ്പായിരിക്കുമെന്നാണ് പേളി പറയുന്നത്. എപ്പോഴും കഴിക്കാന്‍ തോന്നും. അങ്ങനെ ഹോട്ടലില്‍ പോയി ഒരുപാട് ഭക്ഷണം വാങ്ങി കഴിക്കുന്നതൊക്കെ വീഡിയോയില്‍ കാണിച്ചിരുന്നു. എന്നാല്‍ ഇടയ്ക്ക് ശ്രീനിഷിന്റെ കരച്ചിലാണ് കാണിക്കുന്നത്. ഭക്ഷണമാണെന്ന് കരുതി ഭര്‍ത്താവിന്റെ കൈ ആണ് പേളി കടിച്ചോണ്ട് ഇരുന്നത്. പേളിയെ ഭയന്ന് ബെഡ് റൂമില്‍ നിന്നും ഇറങ്ങി പോയ ശ്രീനി മകള്‍ നിലയെയും കൂടെ കൂട്ടി. കാരണം അവളുടെ മണം നല്ലതാണെന്നും നിന്നെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നുമാണ് മറുപടിയായി പറഞ്ഞത്.
മാത്രമല്ല ഈ സമയത്ത് എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഭയങ്കര എനര്‍ജിയായിരിക്കും. വീട്ടിലെ ജോലികളെല്ലാം ഒറ്റയ്ക്ക് ഓടി നടന്ന് ചെയ്യാന്‍ സാധിക്കും. അടുത്ത പ്രശ്‌നം ഇടയ്ക്കിടെ ഏമ്പക്കം വരുന്നതാണ്. അതിനെ ഒരു റാപ്പ് സോംഗ് പോലെയാണ് പേളിയും ശ്രീനിഷും മകളും ചേര്‍ന്ന് അവതരിപ്പിച്ചത്. പാട്ടിനൊപ്പം കുടുംബസമേതം ഡാന്‍സും കളിച്ചിരുന്നു.

ഗര്‍ഭകാലത്തെ ബുദ്ധിയെന്ന് പറയുന്നത് കിളി പോയത് പോലെയാണെന്നാണ് പേളി പറയുന്നത്. അലക്കാനുള്ളത് ഇടുന്നതിന് പകരം വാഷിംഗ് മെഷിനില്‍ പാത്രങ്ങള്‍ ഇടുകയും അലക്കാനുള്ള തുണി ഫ്രിഡ്ജിനുള്ളില്‍ വെക്കുകയുമൊക്കെ ചെയ്യും. മാത്രമല്ല കുക്കറില്‍ മകളുടെ ടേഡി ബീയറാണ് വേവിക്കുന്നത്. അത്തരത്തില്‍ താന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ വളരെ നര്‍മ്മത്തിന്റെ രീതിയിലായിരുന്നു പേളി അവതരിപ്പിച്ചത്.
പേളിയുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഞങ്ങളും ഇങ്ങനൊക്കെ തന്നെയായിരുന്നു എന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്. മാത്രമല്ല ഇതെല്ലാം മനസിലാക്കി കൂടെ നില്‍ക്കുന്ന ഭര്‍ത്താവിനാണ് കൂടുതല്‍ അനുമോദനങ്ങളും ലഭിച്ചിരിക്കുന്നത്. പേളി ആദ്യം ഗര്‍ഭിണിയായപ്പോഴും കുഞ്ഞിന് ജന്മം കൊടുത്തപ്പോഴുമൊക്കെ ശ്രീനിഷ് അരവിന്ദ് നല്‍കിയ പിന്തുണ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴും പേൡയുടെ എല്ലാ കാര്യത്തിനും കൂടെ തന്നെ നില്‍ക്കുകയാണ് താരം. മാത്രമല്ല ഇരുവരും അഭിനയത്തില്‍ നിന്നും മാറി യൂട്യൂബ് ചാനലും വീഡിയോസുമൊക്കെയായി സജീവമായി നില്‍ക്കുകയാണ്. എട്ട് മാസം പൂര്‍ത്തിയായ പേൡയ്ക്ക് അധികം വൈകാതെ കുഞ്ഞുവാവ എത്തിയേക്കുമെന്നാണ് പറയുന്നത്.


Click it and Unblock the Notifications











