ഡാഡിയുടെ കൈപിടിച്ച് പേളി മാണിയുടെ നടത്തം, ക്യൂട്ട് വീഡിയോ പകര്‍ത്തിയ ശ്രീനിയോട് സ്‌നേഹമെന്നും പേളി

ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും പരിചയപ്പെട്ടത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാമെന്ന് തീരുമാനിക്കുകയായിരുന്നു ഇരുവരും. ഇവരുടെ പ്രണയനിമിഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. ബിഗ് ബോസ് അവസാനിച്ചതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്താറുണ്ട്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് ഇരുവരും.

ഗര്‍ഭിണിയാണെന്നറിഞ്ഞതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പേളി മാണി പങ്കുവെക്കാറുണ്ട്. ഡാഡിക്കൊപ്പമുള്ള നടത്തത്തിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വീട്ടുമുറ്റത്ത് ഡാഡിയുടെ കൈപിടിച്ച് സംസാരിച്ച് നടന്നുപോവുന്ന പേളി മാണിയെയാണ് വീഡിയോയില്‍ കാണുന്നത്. ശ്രിനിഷായിരുന്നു വീഡിയോ പകര്‍ത്തിയത്.

ഡാഡിയുടെ കുഞ്ഞുകുട്ടി

ഡാഡിയുടെ കുഞ്ഞുകുട്ടി

ഡാഡിയ്ക്ക് ഒപ്പം നീണ്ട നടത്തങ്ങൾ, നീണ്ട സംസാരങ്ങൾ, എന്നും ഡാഡിയുടെ കുഞ്ഞുകുട്ടിയെന്നായിരുന്നു പേളി കുറിച്ചത്. ശ്രീനിഷ്, ഇത്തരം മനോഹരമായ മുഹൂർത്തങ്ങൾ പകർത്തുന്ന നിങ്ങളുമായി ഞാൻ വീണ്ടും വീണ്ടും പ്രണയത്തിലാവുകയാണെന്നും പേളി പറയുന്നു. ഡാഡിയുമായുള്ള അടുപ്പത്തെക്കുറിച്ചും എല്ലാ കാര്യങ്ങളിലും തന്‍റെ മാതൃക അദ്ദേഹമാണെന്നും താരം മുന്‍പ് പറഞ്ഞിരുന്നു. മോട്ടിവേഷണല്‍ സ്പീക്കറും ട്രെയിനറുമാണ് പേളിയുടെ പിതാവായ ഡോക്ടര്‍ മാണി പോള്‍. പേളിയെക്കുറിച്ചും ശ്രീനിയെക്കുറിച്ചും വാചാലനായി അദ്ദേഹം മുന്‍പ് എത്തിയിരുന്നു.

മാറ്റങ്ങളെക്കുറിച്ച്

മാറ്റങ്ങളെക്കുറിച്ച്

ഗര്‍ഭിണിയായതിന് ശേഷമുള്ള ശാരീരിക-മാനസിക മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ് പേളി മാണി എത്താറുണ്ട്. ആദ്യത്തെ മൂന്ന് മാസം അൽപ്പം ബുദ്ധിമുട്ടായിരുന്നു, സാധാരണ ഗർഭത്തിൻറെ ലക്ഷണങ്ങൾ എല്ലാം തന്നേയും ബുദ്ധിമുട്ടിച്ചിരുന്നു. പിന്നീടുള്ള 3 മാസം ശരിക്കും ആസ്വദിക്കുകയായിരുന്നു. പാചകവും വീട് വൃത്തിയാക്കലും ഡ്രൈവിംഗുമെല്ലാമായി താന്‍ ആക്ടീവായത് അപ്പോഴായിരുന്നു. ചെറിയ ചെറിയ ചലനങ്ങളിലൂടെ കുഞ്ഞും ഞാനുമായി സംവദിക്കുന്നുണ്ടായിരുന്നു.

പാടാറുണ്ട്

പാടാറുണ്ട്

കുഞ്ഞിനായി പാടാറുണ്ട്. പാട്ടുകള്‍ കേള്‍ക്കാറുണ്ട്. പ്രാര്‍ത്ഥനകള്‍ ചൊല്ലാറുമുണ്ട്. ഇടയ്ക്കിടയ്ക്ക് കൈ വയറിലേക്കാണ് പോവുന്നത്. അമ്മയാവും മുന്‍പേ ആ ബോധ്യം മനസ്സിലേക്ക് വന്നുവെന്നാണ് തോന്നുന്നത്. കുഞ്ഞ് സുരക്ഷിതനല്ലേയെന്ന് നോക്കുകയായിരുന്നു . ഈ ലോകത്തേക്ക് ഒരു പുതിയ അംഗത്തെ കൊണ്ടുവരാൻ തിരഞ്ഞെടുത്ത ദമ്പതികളെന്ന നിലയിൽ ഞങ്ങൾക്ക് ഭാഗ്യം ചെയ്തവരാണെന്നുമായിരുന്നു പേളി നേരത്തെ കുറിച്ചത്.

Recommended Video

Pearly Maaney's latest photoshoot has gone viral across social media
വൈകിപ്പോയോ എന്ന സംശയം

വൈകിപ്പോയോ എന്ന സംശയം

ശ്രിനിഷിനെ ആദ്യമായി കാണാന്‍ പോയതിനെക്കുറിച്ചും മരുമകനായി വന്നതിന് ശേഷവുമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചും മാണി പോള്‍ എത്തിയിരുന്നു. മകള്‍ ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ വൈകിപ്പോയൊ എന്നായിരുന്നു തോന്നിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പേളിയുടെ കുസൃതികളെക്കുറിച്ചെല്ലാം അദ്ദേഹം വാചാലയായിരുന്നു. പേളിയുടെ സഹോദരിയായ റേച്ചലിന്റെ വിവാഹവും വൈകാതെ നടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X