നിറവയര്‍ ചിത്രവുമായി പേളി; ശ്രീനിഷിനും റോഷന്‍ അബ്ദുള്‍ റൗഫിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി
പേളി മാണിയ്ക്ക് ഇത സന്തോഷത്തിന്റെ നാളുകളാണ്. ശ്രീനിഷ് അരവിന്ദുമായിട്ടുള്ള വിവാഹത്തോടെ തങ്ങളുടെ വിശേഷങ്ങള്‍ പേളി തന്നെ ആരാധകരോട് പങ്കുവെക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞതിഥി വൈകാതെ എത്തുമെന്നുള്ള കാര്യം പേളി തുറന്ന് പറഞ്ഞത്. ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ് പേളി.
ഗര്‍ഭാകാലത്തെ വിശേഷങ്ങള്‍ ഓരോന്നായി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുള്ള പേളി ഏറ്റവും പുതിയതായി ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ്. പേളിയ്ക്കും ശ്രീനിഷിനുമൊപ്പം ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ അബ്ദുള്‍ റൗഫും നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി കൊടുത്തിരിക്കുന്നത്. സ്വീറ്റ് ബ്രദര്‍ എന്നാണ് റോഷനെ കുറിച്ച് പോളി സൂചിപ്പിച്ചത്.

ഗര്‍ഭിണിയാണെന്നുള്ള വിശേഷത്തിനൊപ്പം തന്നെ പേളിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും വന്നിരുന്നു. ലൂഡോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ഇതെന്റെ ബോളിവുഡിലെ അരങ്ങേറ്റമാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിനൊപ്പം നിങ്ങള്‍ എല്ലാവരും എനിക്ക് നല്‍കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും, ഞാന്‍ തിരിച്ചും നിങ്ങളെയെല്ലാം എല്ലായിപ്പോഴും സ്നേഹിക്കുന്നു എന്നേ പറയാന്‍ ഉദ്ദേശിക്കുന്നുള്ളു. എനിക്ക് ഈ അവസരം ലഭിച്ചത് നിങ്ങളുടെ എല്ലാ ആശംസകളും അനുഗ്രഹങ്ങളുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നതായി ട്രെയിലറിനെ കുറിച്ച് പറഞ്ഞത്.
ഈ നീല യാത്രയില്‍ സംഭവിച്ചതാണ് ലൂഡോ... ഇത്തരമൊരു വലിയ പ്രൊജക്ടിന്റെ ഭാഗമാവുക എന്നത് വളരെ ആവേശകരവും അതേ സമയം അത്ഭുതകരവും പഠിക്കാനുള്ളതും ആയിരുന്നു. പുതിയൊരു ഇന്‍ഡസ്ട്രി, പുതിയ ഭാഷ, തീര്‍ത്തും പുതിയ രീതിയിലുള്ള ജോലിയാണ്. തികച്ചും സ്വന്തം വീട്ടില്‍ നില്‍ക്കുന്ന അനുഭവമായിരുന്നു തോന്നിയത്. ഇപ്പോള്‍ ജോലിക്കാരില്‍ പകുതിയും മലയാളമാണ് സംസാരിക്കുന്നത്.

ദാദ (അനുരാഗ് ബസു) വിനൊപ്പം ജോലി ചെയ്യുന്നത് എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും വലിയൊരു സ്വപ്‌നമാണ്. എനിക്കത് ലഭിച്ചതിനാല്‍ ഞാന്‍ ഭാഗ്യവതിയാണ്. അദ്ദേഹം ഒരു യഥാര്‍ഥ പ്രതിഭയും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തമാശ നിറഞ്ഞ വ്യക്തിത്വവുമാണ്. ഓരോ ദിവസവും അഭിനയത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. എന്നെ കുറിച്ച് സിനിമയില്‍ എന്തെങ്കിലും നല്ലതായിട്ടുണ്ടെങ്കില്‍ ഓരോ ഷൂട്ടിന്റെ ഇടയിലും അദ്ദേഹം എന്നെ സഹായിച്ചതിനാലാണ്.


Click it and Unblock the Notifications