ഗര്‍ഭിണിയായപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ച് പേളി മാണി, എല്ലാത്തിനും കൂട്ടായി ശ്രീനിയുണ്ടായിരുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി. ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് താരത്തിന്റെ ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. ബിഗ് ബോസില്‍ വെച്ചായിരുന്നു പേളിയും ശ്രീനിയും പ്രണയത്തിലായത്. ഷോ അവസാനിച്ചതിന് ശേഷമായാണ് ഇരുവരും പ്രണയത്തിലായത്. ഇവരുടെ പ്രണയനിമിഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. കുഞ്ഞതിഥി എത്തുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് ഇരുവരും ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ് നേരത്തെയും പേളി മാണി എത്തിയിരുന്നു. കുഞ്ഞുവയറിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. പ്രഗ്നന്‍സി ടെസ്റ്റ് നടത്തി റിസല്‍ട്ട് പോസിറ്റീവാണെന്നറിഞ്ഞതോടെ എല്ലാവരും സന്തോഷത്തിലായിരുന്നു. പേളിയും ശ്രീനിയും വൈകിപ്പോയോ എന്നായിരുന്നു തനിക്ക് തോന്നിയതെന്നായിരുന്നു മാണി പോള്‍ പറഞ്ഞത്. താന്‍ പിന്നിട്ട് മാനസികാവസ്ഥകളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പേളി മാണിയുടെ പോസ്റ്റ്

പേളി മാണിയുടെ പോസ്റ്റ്

തുടക്കത്തിൽ ഞാൻ കരയുമായിരുന്നു . പിന്നീടത് സങ്കടമായി മാറി. അതൊരു ശീലമായി മാറുകയായിരുന്നു. എന്നാല്‍ അതില്‍ നിന്നും ശക്തയായി മാറുകയായിരുന്നു പിന്നീട്. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിതം നയിക്കുക. ഈ ലോകത്ത് നിങ്ങൾ കാണാനാഗ്രഹിക്കുന്ന മാറ്റമാകുകയെന്നുമായിരുന്നു പേളി കുറിച്ചത്. പുത്തന്‍ ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ശ്രിനിഷിന്‍റെ കമന്‍റ്

ശ്രിനിഷിന്‍റെ കമന്‍റ്

പേളിയുടെ പോസ്റ്റിന് കീഴില്‍ ആദ്യം കമന്റുമായെത്തിയത് ശ്രിനിഷായിരുന്നു. ഇത് നിന്റെ ജീവിതമാണ്, മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് നോക്കേണ്ട കാര്യമില്ലെന്നായിരുന്നു ശ്രീനി പറഞ്ഞത്. ആ പറഞ്ഞത് ശരിയാണെന്നായിരുന്നു ആരാധകര്‍ ശ്രീനിയോട് പറഞ്ഞത്. ഇത് പോലൊരു ഭര്‍ത്താവിനെ കിട്ടിയതില്‍ പേളിക്ക് സന്തോഷിക്കാമെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. പേളി എന്താണെന്ന് ശരിക്കും മനസ്സിലാക്കിയാണ് കൂടെക്കൂട്ടിയതെന്ന് നേരത്തെ ശ്രിനിഷ് പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയിലൂടെ വരുന്ന നെഗറ്റീന് കമന്റുകള്‍ തുടക്കത്തിലൊക്കെ തന്നെ വിഷമിപ്പിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നായിരുന്നു ശ്രിനിഷ് പറഞ്ഞതെന്നും പേളി പറഞ്ഞിരുന്നു. പേളി മാണിയുടെ ഗര്‍ഭവിശേഷങ്ങള്‍ ഇനിയും തീര്‍ന്നില്ലേയെന്നും ലോകത്തിലെ തന്നെ ആദ്യ സംഭവമാണോ ഇതെന്നുമൊക്കെയുള്ള വിമര്‍ശനങ്ങളായിരുന്നു ചിലര്‍ ഉന്നയിച്ചത്.

പെണ്‍കുഞ്ഞായിരിക്കും

പെണ്‍കുഞ്ഞായിരിക്കും

പേളിയെപ്പോലെ തന്നെ സുന്ദരിയായ പെണ്‍കുഞ്ഞായിരിക്കും പിറക്കാനിരിക്കുന്നതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പ്രിയ മോഹനും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴത്തെ ജീവിതം പരമാവധി ആസ്വദിക്കാനായിരുന്നു സ്‌നേഹ പറഞ്ഞത്. പേളിയെ ഇതുവരെ കണ്ടിട്ടില്ലെന്നും കാണാനായി കാത്തിരിക്കുകയാണെന്നുമായിരുന്നു ദീപ്തി സതി. താരങ്ങളും ആരാധകരുമെല്ലാം കുഞ്ഞതിഥിയെ കാണാനായുള്ള കാത്തിരിപ്പിലാണ്. പേളിയുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ കമന്റുകളുമായി ഇവരും എത്താറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X