വാനമ്പാടിയിലെ രുക്കുവിനായി ആരാധകര്‍! എല്ലാം പരിഹരിച്ചു! ആശ്വാസമായെന്ന് താരവും!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് വാനമ്പാടി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീരിയല്‍ വിജയകരമായി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകര്‍ ശക്തമായ പിന്തുണയാണ് ഈ സീരിയലിന് നല്‍കുന്നത്. സീരിയലിലെ താരങ്ങളെല്ലാം ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്താറുമുണ്ട്.

രുക്കു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയ മേനോന്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. വില്ലത്തിയായാണ് താരത്തിന്റെ വരവ്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവുമായി താരമെത്തിയിരുന്നു. ഗുരുതരമായ ആരോപണങ്ങളായിരുന്നു താരം ഉന്നയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. മണിക്കൂറുകള്‍ക്ക് ശേഷം വീഡിയോ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.

 കൂടെയുള്ളവരുടെ ഭീഷണി

കൂടെയുള്ളവരുടെ ഭീഷണി

കൂടെ അഭിനയിക്കുന്നവര്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നതിനെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ടെന്നും പ്രിയ പറഞ്ഞിരുന്നു. കേരളത്തിന് പുറത്താണ് തന്റെ കുടുംബമെന്നും താന്‍ മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താല്‍ ഉത്തരവാദി അവരായിരിക്കുമെന്ന് എഴുതി വെച്ചിട്ടുണ്ടെന്നും പ്രിയ പറഞ്ഞിരുന്നു.

ആരാധകരുടെ ചോദ്യം

ആരാധകരുടെ ചോദ്യം

ഈ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് താരത്തിന് എന്ത് പറ്റിയെന്ന ചോദ്യവുമായി ആരാധകരെത്തിയത്. ഇതിന് പിന്നാലെയായാണ് ലൈവ് വീഡിയോ ഡിലീറ്റ് ചെയ്യുകയാണെന്ന് വ്യക്തമാക്കി താരമെത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണെന്നും ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും പ്രിയ കുറിച്ചിട്ടുണ്ട്. എന്ത് സംഭവിച്ചാലും തങ്ങള്‍ ഒപ്പമുണ്ടെന്നായിരുന്നു നേരത്തെ ആരാധകര്‍ പറഞ്ഞത്.

പത്മിനിയുടെ അമ്മ

പത്മിനിയുടെ അമ്മ

സായ് കിരണ്‍ റാം, ഗൗരി കൃഷ്ണന്‍, സുചിത്ര നായര്‍, രാജീവ് പരമേശ്വരന്‍, സോന ജെലിന്‍, ബാലു മേനോന്‍, ഉമ ദേവി നായര്‍, സീമ ജി നായര്‍, പ്രിയ മേനോന്‍ തുടങ്ങി നിരവധി പേരാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. നായികയായ പത്മിനിയുടെ അമ്മ വേഷത്തിലെത്തുന്ന പ്രിയ മേനോനും ആരാധകരേറെയാണ്.

സീരിയല്‍ മുന്നേറുന്നു

സീരിയല്‍ മുന്നേറുന്നു

ഉദ്വേഗജനകമായ രംഗങ്ങളുമായാണ് പരമ്പരയുടെ മുന്നേറ്റം. അടുത്ത ദിവസം എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രമോ വീഡിയോകളൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നതും. സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ചാണ് പ്രിയ മിക്കപ്പോഴും എത്താറുള്ളത്. വസ്ത്രധാരണത്തെക്കുറിച്ച് ചോദിച്ചും ആരാധകര്‍ എത്താറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X