ഇതിനേക്കാള്‍ വലിയൊരു തിരിച്ചുവരവ് കിട്ടാനില്ല എന്ന് കഥ കേട്ടപ്പോള്‍ തോന്നി: ചന്ദ്രാ ലക്ഷ്മണ്‍

By Midhun Raj

സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ചന്ദ്രാ ലക്ഷ്മണ്‍. സ്വന്തം എന്ന പരമ്പരയിലെ സാന്ദ്രാ ലക്ഷ്മണ്‍ എന്ന കഥാപാത്രത്തിലൂടെയായിരുന്നു നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ജനപ്രിയ സീരിയലിലെ പ്രകടനം ചന്ദ്രാ ലക്ഷ്മണിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. സീരിയലുകള്‍ക്കൊപ്പം സിനിമകളിലും അഭിനയിച്ച താരം പത്തിലധികം ചിത്രങ്ങളില്‍ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിരുന്നു. സിനിമകളേക്കാള്‍ സീരിയല്‍ രംഗത്താണ് നടി കൂടുതല്‍ സജീവമായിരുന്നത്.

അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളം മിനിസ്‌ക്രീന്‍ രംഗത്ത് വീണ്ടും സജീവമാവുകയാണ് നടി. സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് ചന്ദ്രാ ലക്ഷ്മണിന്റെ തിരിച്ചുവരവ്. മലയാളത്തില്‍ നീണ്ട ഇടവേള വന്നതിന്റെ കാരണം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു.

നല്ല കഥയോ കഥാപാത്രമോ

നല്ല കഥയോ കഥാപാത്രമോ വന്നില്ല എന്നതാണ് ഈ നീണ്ട ഇടവേളയ്ക്ക് കാരണമെന്ന് ചന്ദ്രാ ലക്ഷ്മണ്‍ പറയുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ മലയാളത്തില്‍ വീണ്ടും ഒരു സീരിയലില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ 3 വര്‍ഷത്തോളം പൂര്‍ണമായും അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും ഒന്നും ഈ കാലത്ത് അഭിനയിച്ചിരുന്നില്ല.

കുറെ ക്കാലമായി

കുറെ ക്കാലമായി ഈ രംഗത്ത് നില്‍ക്കുകയല്ലേ. മറ്റെന്തെങ്കിലും കൂടി ശ്രമിക്കാം എന്ന് കരുതി ബിസിനസിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു. തിരിച്ചുവരവിനെ കുറിച്ച് കഴിഞ്ഞവര്‍ഷമാണ് വീണ്ടും ആലോചിച്ചതെന്നും നടി പറഞ്ഞു. അപ്പോഴും മലയാളം മനസിലുണ്ടായിരുന്നില്ല. ചെന്നെെയില്‍ ആയതുകൊണ്ട് തമിഴോ, തെലുങ്കോ ആണ് പരിഗണിച്ചത്.

പിന്നീട് മലയാളത്തില്‍

പിന്നീട് മലയാളത്തില്‍ ഒരു സിനിമ വന്നെങ്കിലും കോവിഡിന്റെ പ്രശ്‌നങ്ങള്‍ വന്നതോടെ പൂര്‍ത്തിയായില്ല. പിന്നാലെ തമിഴില്‍ ഒന്ന് രണ്ട് തിരക്കഥകള്‍ കേട്ടശേഷമാണ് സ്വന്തം സുജാതയിലേക്ക് വിളിച്ചതെന്നും നടി പറഞ്ഞു. സംഗീത മോഹനാണ് സീരിയലിന്റെ തിരക്കഥ എഴുതുന്നത്. ഇതിനെക്കാള്‍ വലിയ ഒരു തിരിച്ചുവരവ് കിട്ടാനില്ല എന്ന് സംഗീതചേച്ചി കഥ പറയുമ്പോള്‍ എനിക്ക് തോന്നി.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
മഞ്ജു ചേച്ചിക്ക്

മഞ്ജു ചേച്ചിക്ക് ഹൗ ഓള്‍ഡ് ആര്‍യൂ എങ്ങനെ ഒരു വന്‍ തിരിച്ചുവരവായി വന്നോ, അതേ പോലെയാണ് എനിക്ക് ഈ കഥ എന്ന് മനസിലായി, അഭിമുഖത്തില്‍ ചന്ദ്രാ ലക്ഷ്മണ്‍ പറഞ്ഞു. അതേസമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുപതിലധികം സീരിയലുകളില്‍ അഭിനയിച്ച താരമാണ് ചന്ദ്രാ ലക്ഷ്മണ്‍. പൃഥ്വിരാജ് നായകനായ സ്റ്റോപ്പ് വയലന്‍സ്, കാക്കി, പായുംപുലി, പച്ചക്കുതിര, ബല്‍റാം വേഴ്‌സ് താരാദാസ്, ബോയ്ഫ്രണ്ട്, കല്യാണകുറിമാനം തുടങ്ങിയവയെല്ലാം ചന്ദ്രാ ലക്ഷ്മണ്‍ അഭിനയിച്ച മലയാള സിനിമകളാണ്. തമിഴില്‍ ജയം രവി നായകനായ തില്ലാലങ്കിടി എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: chandra lakshman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X