twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൊവിനോയെ കാണാന്‍ എബിസിഡി കണ്ട പൃഥ്വിരാജ്! നേട്ടം ദുല്‍ഖറിന്! സിനിമ പോലെ ഇവരുടെ സൗഹൃദം

    |

    വില്ലത്തരത്തിലൂടെ തുടങ്ങി നായകനിരയിലേക്ക് എത്തുകയായിരുന്നു ടൊവിനോ തോമസ്. ജോലി രാജിവെച്ച് സിനിമാമോഹവുമായി ഇറങ്ങിയപ്പോള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് തന്നെ പിന്തുണച്ചും സഹായിച്ചതുമെന്നും താരം പറഞ്ഞിരുന്നു. എടുത്ത് പറയാനും മാത്രമുള്ള സിനിമാബന്ധമില്ലാത്തതിനാല്‍ തുടക്കത്തില്‍ തിക്താനുഭവങ്ങളായിരുന്നു താരത്തെ കാത്തിരുന്നത്. എബിസിഡിയിലെ വില്ലന്‍ വേഷത്തിലൂടെ തുടങ്ങിയ സിനിമാജീവിതം മിന്നല്‍ മുരളിയില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍.

    ടൊവിനോയും പൃഥ്വിരാജും അടുത്ത സുഹൃത്തുക്കളാണ്. കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ഇസയേയും ഹാനേയും അന്വേഷിച്ചായിരുന്നു കഴിഞ്ഞ ദിവസം അല്ലിയെത്തിയത്. ടൊവിനോയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറയുന്ന പൃഥ്വിരാജിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മധുരപ്പതിനെട്ടില്‍ പൃഥ്വി എന്ന പരിപാടിയില്‍ വെച്ചായിരുന്നു ഇരുവരും തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

    സിനിമാക്കഥ പോലെ

    സിനിമാക്കഥ പോലെ

    നിറയെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെയാണ് ഞങ്ങളുടെ ബന്ധമെന്നായിരുന്നു പൃഥ്വിരാജ് ടൊവിനോയുമായുള്ള സൗഹൃദത്തെ വിശേഷിപ്പിച്ചത്. മധുരപ്പതിനെട്ടില്‍ പൃഥ്വിരാജ് എന്ന പരിപാടിക്കിടയിലായിരുന്നു ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഈ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

    ടൊവിനോയെക്കുറിച്ച് പൃഥ്വി

    ടൊവിനോയെക്കുറിച്ച് പൃഥ്വി

    ഇവനേക്കാളും ഞാനിവന്റെ അപ്പന്റെ ഫാനാണ് ഞാനെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. അപ്പനേയും കൂട്ടി നമുക്കൊരു ജിം തുടങ്ങിയാലോയെന്നായിരുന്നു ഇടയ്ക്ക് പൃഥ്വി ടൊവിനോയോട് ചോദിച്ചത്. ഇവരുടെ സംസാരം ആരാധകരും ഏര്റെടുത്തിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ചിത്രം എന്ന് നിന്റെ മൊയ്തീൻആണെന്നും അതിന് കാരണക്കാരനായത് പൃഥ്വിയാണെന്നും ടൊവിനോ പറഞ്ഞപ്പോഴാണ് ടൊവിനോയെ പരിചയപ്പെട്ട കഥ പൃഥ്വി ഓർത്തെടുത്തത്.

    സെവന്‍ത് ഡേയ്ക്കിടയില്‍

    സെവന്‍ത് ഡേയ്ക്കിടയില്‍

    ഒരു സിനിമാക്കഥ പോലെയാണ് അത്. സെവൻത് ഡേ എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് നടക്കുകയാണ്. ആദ്യം ആ സിനിമയിൽ ടൊവിനോയെ പ്ലാൻ ചെയ്തിരുന്നില്ല, മറ്റൊരു നടനാണ് ആ വേഷം ചെയ്യേണ്ടിയിരുന്നത്. എന്റെ സുഹൃത്താണ് ആ നടനും. എല്ലാം തീരുമാനിച്ച് ഷൂട്ട് തുടങ്ങാറായപ്പോൾ ആ നടൻ വന്നു പറഞ്ഞു, ചേട്ടാ, എനിക്കൊരു വലിയ തമിഴ് സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ടെന്ന്. ഓകെ, സാരമില്ല, ഇത് ഞാൻ കൈകാര്യം ചെയ്തോളാം എന്നു പറഞ്ഞ് ആ കഥാപാത്രത്തിന് പകരക്കാരനായി മറ്റൊരാളെ അന്വേഷിക്കാൻ തുടങ്ങി.

    പകരക്കാരനായെത്തി

    പകരക്കാരനായെത്തി

    അങ്ങനെയാണ് എബിസിഡി യിൽ വില്ലനായി അഭിനയിച്ച ഒരാളുണ്ട് എന്നറിയുന്നത്. അതൊന്നു കണ്ടുനോക്കാം എന്നു കരുതി. ഞാൻ എബിസിഡി കാണുന്നത് ശരിക്കും ടൊവിനോയെ കാണാൻ വേണ്ടിയാണ്. സെവൻത് ഡേയിൽ എനിക്ക് ഇവനെ ഇഷ്ടമായി. നല്ലൊരു ആക്റ്ററാണെെന്നു തോന്നി.

    മൊയ്തീനിലെ കഥാപാത്രം

    മൊയ്തീനിലെ കഥാപാത്രം

    പിന്നീട് എന്ന് നിന്റെ മൊയ്തീൻ ചെയ്യുമ്പോൾ ആദ്യം മനസ്സിൽ വന്നത് ടൊവിനോയുടെ മുഖമാണ്. ഒരാളുടെ തീരുമാനം മാറിയപ്പോൾ വേറൊരാളുടെ ജീവിതത്തിൽ ഒരു പ്രധാന സിനിമ കിട്ടുക, ഇതൊക്കെ കരിയറിലെ തന്നെ ഒരു മാജിക് ആണ്. സെവൻത് ഡേയിൽ ടൊവിനോ കാസ്റ്റ് ചെയ്യപ്പെട്ടു എന്നതുമാത്രമാണ് ഭാഗ്യം. അവിടം മുതൽ ഇവിടെ വരെ ബാക്കിയെല്ലാം ഇവന്റെ കഴിവും കഷ്ടപ്പാടുമാണ്.

    കഠിനാധ്വാനത്തെക്കുറിച്ച്

    കഠിനാധ്വാനത്തെക്കുറിച്ച്

    സെവൻത് ഡേയിൽ ഇവൻ ചളമായിരുന്നെങ്കിൽ ഞാനിവനെ മൊയ്തീനിൽ വിളിക്കില്ല. മൊയ്തീനിൽ മോശമായിരുന്നെങ്കിൽ ആ സിനിമ കൊാണ്ട് ഇവന് ലൈഫിൽ ഒരു ഗുണവും ഉണ്ടാവുമായിരുന്നില്ല, ടൊവിനോ നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ അവസ്ഥയിലേക്ക് എത്തുന്നതിനായെന്നും പൃഥ്വി പറയുന്നു.

    English summary
    prithviraj's mass dialogue about friendship with Tovino Thomas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X