പൃഥ്വിരാജിന്റെ ഓണപ്പരിപാടി സൂര്യ ടിവിയില്‍! മധുരപതിനെട്ടില്‍ പൃഥ്വിരാജ്, ചിത്രങ്ങള്‍ വൈറലാവുന്നു
നായകൻ, സംവിധായകൻ, നിർമാതാവ്, ഗായകൻ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് പൃഥ്വിരാജ്. സിനിമ ജീവിതത്തിലെ 18 വർഷങ്ങൾ പൂർത്തിയാക്കുന്ന പൃഥ്വി രാജിന്റെ അവിസ്മരണീയ മൂഹുർത്തങ്ങളെ ചേർത്തുനിർത്തി ആദര സൂചകമായി സൂര്യ ടിവി ഒരുക്കുന്ന ഒരു സമ്പൂർണ പരിപാടിയാണ് മധുരപതിനെട്ടിൽ പൃഥ്വിരാജ്. ഈ പരിപാടിയുടെ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പാട്ടുകളും ഡാൻസുകളും , നർമ്മ മുഹൂർത്തങ്ങളും , പൃഥ്വിരാജിൻറെ അപരന്മാർ അണിനിരക്കുന്ന പ്രത്യേക സ്കിറ്റ്, മലയാളത്തിൻറെ സ്വന്തം സുരാജ് വെഞ്ഞാറമൂട് അതിഥിയായി എത്തുന്നു, ഒപ്പം പൃഥ്വിരാജിന് ആശംസകളുമായി സിനിമാലോകത്തെ സഹപ്രവർത്തകരും പരിപാടിക്കായി അണിനിരക്കുന്നുണ്ട്. സംവിധായകന്‍ കമലുള്‍പ്പടെ നിരവധി പേരാണ് മധുരപതിനെട്ടില്‍ പൃഥ്വിരാജില്‍ പങ്കെടുക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു പൃഥ്വിരാജും സുപ്രിയ മേനോനും കഴിഞ്ഞ വര്‍ഷം ഓണം ആഘോഷിച്ചത്. സദ്യ കഴിക്കുന്നതിനിടയിലെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി റിലീസ് ചിത്രങ്ങളില്ലാതെ, തിയേറ്ററുകളിലെ ആഘോഷമില്ലാതെയുള്ള ഓണമാണ് ഇത്തവണ കടന്നുവരുന്നത്.
Recommended Video

വിവിധ ചാനലുകളിലായുള്ള ഓണപ്പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട് മിക്ക താരങ്ങളും. പല പരിപാടികളുടേയും പ്രമോ വീഡിയോ ഇതിനകം തന്നെ പുറത്തുവന്നിട്ടുമുണ്ട്. കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ ഓണപ്രരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളുമാണ് പുറത്തുവന്നത്.
ആടുജീവിതത്തിന്റെ തിരക്കുമായി മുന്നേറുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. വിദേശത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു താരം നാട്ടിലേക്ക് തിരികയെത്തിയത്. ആടുജീവിതത്തിനായി നടത്തിയ പൃഥ്വിയുടെ മേക്കോവര്‍ വൈറലായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.


Click it and Unblock the Notifications