വേദന കാരണം എഴുന്നേല്‍ക്കാന്‍ പറ്റിയില്ല! വിയ്റ്റ്‌നാം ട്രിപ്പില്‍ പ്രിയയ്ക്ക് സംഭവിച്ചതിനെക്കുറിച്ച് നിഹാല്‍

ഫാമിലി വ്‌ളോഗിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് പ്രിയ മോഹനും നിഹാലും. ഒരുകാലത്ത് സിനിമയിലും സീരിയലിലും തിളങ്ങിയ ഇരുവരും ഇന്ന് ബിസിനസ് രംഗത്തും സജീവമാണ്. യൂട്യൂബ് ചാനലും, വ്‌ളോഗുമെല്ലാം അത്രയേറെ ആഗ്രഹിച്ച് ചെയ്യുന്ന കാര്യമാണ്. ആളുകള്‍ക്ക് കാണാനിഷ്ടമുള്ളതും, പോസിറ്റീവായിട്ടുള്ളതുമായ വീഡിയോകളാണ് ഇവര്‍ പങ്കിടാറുള്ളത്. നെഗറ്റീവ് കാര്യങ്ങളൊന്നും കാണിക്കുന്നതില്‍ താല്‍പര്യമില്ലെന്നും നിഹാല്‍ പറഞ്ഞിരുന്നു. ഫാമിലിയായും, സുഹൃത്തുക്കളോടൊപ്പമായും നടത്തുന്ന യാത്രകളുടെ വിശേഷങ്ങളും വ്‌ളോഗിലൂടെ കാണിക്കാറുണ്ട്. ഇപ്പോഴിതാ വിയറ്റ്‌നാം യാത്രയിലെ വിശേഷങ്ങളാണ് പുതിയതായി പങ്കുവെച്ചിട്ടുള്ളത്. ഞങ്ങള്‍ ഈ യാത്ര ശരിക്കും ആസ്വദിച്ച് വരികയായിരുന്നു. അതിനിടയിലാണ് ഈ സംഭവം.

പ്രിയയുടെ കണ്ടീഷന്‍ ബെറ്ററായെന്ന് വിചാരിച്ചും, ഒരു മാറ്റത്തിനും വേണ്ടിയാണ് ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങിയത്. കുറേനാളായി യാത്രകളൊക്കെ നടത്തിയിട്ട്. ബിസിനസ് ആവശ്യങ്ങള്‍ക്ക് യാത്രകള്‍ നടത്താറുണ്ടെങ്കിലും, അതിലങ്ങനെ കാണിക്കാനും മാത്രം ഒന്നുമുണ്ടാവാറില്ല. ഒന്‍പത് ദിവസമായി കുഴപ്പമൊന്നുമില്ലാതെ പോവുകയായിരുന്നു. ഇനി പ്രിയയ്ക്ക് പ്രശ്‌നങ്ങളൊന്നും വരില്ലെന്നാണ് കരുതിയത്. ഞാന്‍ ഇങ്ങനെ ഒരു സൈഡില്‍ ഇരിക്കുകയായിരുന്നു. ഫൈബ്രോമാള്‍ജിയയുടെ മരുന്നുകളൊക്കെ എടുത്താണ് ഇങ്ങോട്ടേക്ക് വന്നത്. ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് റെസ്റ്റ് എടുക്കാനാണ് ഡോക്ടര്‍ പറഞ്ഞത്. നമ്മുടെ ജോലിയും കൂടിയാണല്ലോ ഇത്. ഇതെന്തായാലും ക്യാന്‍സല്‍ ചെയ്യാനാവില്ലെന്ന് പറഞ്ഞിരുന്നു. മെഡിസിന്‍സൊക്കെ എടുത്താണ് യാത്ര തുടങ്ങിയത്. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണമെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞിരുന്നു.

Nihal Pilliai about priya s health

യാത്രയ്ക്കിടയില്‍ അങ്ങനെ വെള്ളം കുടിക്കാനോ, ബാത്ത്‌റൂമില്‍ പോവാനോ പറ്റാറില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എനിക്ക് മുട്ട് വേദനയിലൂടെയായിരുന്നു തുടങ്ങിയത്. ഇതെന്താണ് ഇങ്ങനെ വേദന എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. മുട്ടിനകത്ത് നിന്നും ഭയങ്കര വേദനയായിരുന്നു. ബെഡില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പെയ്ന്‍ കില്ലര്‍ എടുക്കാനോ, കഴിക്കാനോ പോലും പറ്റുന്നുണ്ടായിരുന്നില്ല. നല്ല ഉറക്കമായിരുന്നു ദില്ലു. ഒരുവിധത്തിലാണ് ഞാന്‍ എഴുന്നേല്‍പ്പിച്ചത്. എന്നെ ഇങ്ങനെ കരഞ്ഞ് ഇതുവരെ ദില്ലു കണ്ടിട്ടില്ല. പൊട്ടിക്കരയുകയായിരുന്നു. വേദന കാരണം സംസാരിക്കാനും പറ്റുന്നുണ്ടായിരുന്നില്ല. നാട്ടിലായിരുന്ന സമയത്ത് മുട്ടുവേദന വന്നിരുന്നുവെങ്കിലും ഗുളിക കഴിച്ചപ്പോള്‍ അത് മാറിയിരുന്നു. അന്ന് കഴിച്ച പെയ്ന്‍ കില്ലര്‍ ഞാന്‍ എടുത്തിരുന്നു. യാത്രയ്ക്കിടയില്‍ എന്തെങ്കിലും വേദന വന്നാല്‍ കഴിക്കാമല്ലോ എന്ന് കരുതിയാണ് ഇതും എടുത്ത് വെച്ചത്.

ഇനിയെങ്ങനെ നാട്ടിലേക്കെത്തും, സ്ട്രക്ചറില്‍ വല്ലതും എന്നെ കൊണ്ടുപോവേണ്ടി വരുമല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നു. പെട്ടെന്ന് പോവേണ്ടി വന്നാലോ എന്നൊക്കെ ഓര്‍ത്ത് ടിക്കറ്റും നോക്കിയിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിലേക്ക് ഒരു ഡോക്ടര്‍ വന്നിരുന്നു. റെസ്റ്റ് എടുത്താലേ ഇത് മാറൂ എന്ന് പറഞ്ഞിരുന്നു. പുള്ളി എന്തോ ക്രീം ഇട്ട് മസാജ് ചെയ്തിരുന്നു. വേദന കുറഞ്ഞെങ്കിലും എനിക്ക് ബെഡില്‍ നിന്നും ഇറങ്ങാന്‍ പേടിയായിരുന്നു. ഇനിയും ഇതുപോലെ വേദന വരുമോ എന്നോര്‍ത്തായിരുന്നു പേടി.

എന്നെപ്പോലെയുള്ള അവസ്ഥയിലാണെങ്കില്‍ യാത്രകള്‍ പോവുമ്പോള്‍ മരുന്നുകളെല്ലാം കരുതണം. ഡോക്ടറെ കണ്‍സല്‍ട്ട് ചെയ്തതിന് ശേഷം മാത്രം യാത്രകള്‍ പോവുക. വേറെയൊരു സ്ഥലത്ത് എത്തിയാല്‍ നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെ ആശുപത്രിയോ, ഡോക്ടേഴ്‌സിനെയോ കിട്ടണമെന്നില്ല. ഇനി വ്‌ളോഗ് ഇടുന്നതില്‍ കുറച്ച് താമസമുണ്ടാവും എന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ആരോഗ്യം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതും ശ്രദ്ധിക്കണം. ദില്ലുവിനെ ഇതാദ്യമായാണ് ഇത്രയും പരിഭ്രാന്തനായി കാണുന്നത്. കാലൊക്കെ തൂക്കിയിട്ടല്ലേ യാത്ര, കൃത്യമായി റെസ്റ്റ് എടുക്കുക, നിരവധി പേരായിരുന്നു വ്‌ളോഗിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

More from Filmibeat

Read more about: nihal pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X