നിങ്ങളോട് ഒന്നും മറച്ച് വെക്കാനില്ല, ഇങ്ങനെയാണ് ഞങ്ങളുടെ രീതി, പ്രേക്ഷകരോട് ക്ഷമ ചോദിച്ച് നിഹാൽ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നിഹാലും പ്രിയ മോഹനും. അഭിനേതാക്കളായ ഇവർ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. യാത്ര വ്ലോഗുമായി ഇവർ എത്താറുണ്ട്. കൂടാതെ കുടുംബത്തിലെ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്. കഴിഞ്ഞ ദിവസം രണ്ട് മാസം നീളുന്ന യാത്രയെ കുറിച്ച് പങ്കുവെച്ച് കൊണ്ട് നിഹാൽ എത്തിയിരുന്നു. യാത്ര എങ്ങോട്ടാണെന്ന് ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നു.
എന്നാൽ സ്ഥലം വെളിപ്പെടുത്താത്തതിൽ പരാതിയുമായി ആരാധകർ രംഗത്ത് എത്തിയിരുന്നു. ഇത്രയധികം ട്വിസ്റ്റ് വേണ്ടിയിരുന്നില്ല എന്നാണ് ആരാധകർ പറഞ്ഞത്. ഇത്തരത്തുലുള്ള നിരവധി കമന്റുകൾ നിഹാലിന്റെ പുതിയ വീഡിയോയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിത സ്ഥലം വെളിപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നിഹാൽ. മന:പ്പൂര്‍വ്വമല്ല സാഹചര്യം അങ്ങനെയായിരുന്നു എന്നാണ് താരം പറയുന്നത്.

നിഹാലിന്റെ വാക്കുകൾ ഇങ്ങനെ...'' ഈയൊരു ട്രിപ്പിന്റെ സ്ഥലം റിവീല്‍ ചെയ്യാന്‍ കുറച്ച് സമയമെടുത്തു. ഞങ്ങള്‍ അണ്‍ഫോളോ ചെയ്യുകയാണ്, ഭയങ്കര ലാഗാണ് അങ്ങനെ കുറേ കാര്യങ്ങള്‍ പലരും പറഞ്ഞു. അതേ പോലെ കാലങ്ങളായി നമുക്കൊപ്പമുള്ളവരും ചില കാര്യങ്ങള്‍ പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ ഒഴിവാക്കുകയാണ്, മന:പ്പൂര്‍വ്വമായി ഞങ്ങളില്‍ നിന്നും മറച്ചുവെച്ചതാണ് എന്നൊക്കെയാണ് പറയുന്നത്. ഒരു ഫാമിലി പോലെയല്ല കാണുന്നത്, ഞങ്ങളെ അത് വല്ലാതെ വേദനിപ്പിച്ചുവെന്ന് പറഞ്ഞായിരുന്നു നിഹാല്‍ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

ഞങ്ങള്‍ക്ക് ഒരു സ്ഥലത്ത് പോയി നേരെ വീഡിയോ എടുത്ത് തുടങ്ങാനാവില്ല. നമ്മള്‍ക്ക് സ്‌പോണ്‍സേഴ്‌സും ഏജന്‍സീസുമൊക്കെ ഉണ്ടാവാറുണ്ട്. ഈ ട്രിപ്പിന് സ്‌പോണ്‍സേഴ്‌സിനില്ല. അവര്‍ക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ടാവും. ഞങ്ങള്‍ക്ക് അവരില്‍ നിന്നും ഫണ്ടിങ് കിട്ടാറുണ്ട്. ഇത് ഞങ്ങളുടെ അടിച്ച് പൊളിയായി നിങ്ങള്‍ കാണരുത്, ഞങ്ങളുടെ ജോലിയാണ്. ലാഭമില്ലെങ്കിലും നമ്മുടെ വരുമാനമാര്‍ഗമാണ്. 10 ലക്ഷം എന്ന് പറഞ്ഞാണ് ഇത് പ്ലാന്‍ ചെയ്തത്. അത് ഇരട്ടിയിലും നില്‍ക്കുമെന്ന് തോന്നുന്നില്ല. മൂന്ന് പേരായാണ് ഞങ്ങള്‍ ട്രാവല്‍ ചെയ്യുന്നത്. വേദുവിനും ടിക്കറ്റ് വേണം. ഹോട്ടലില്‍ മാത്രമാണ് എക്‌സ്ട്രാ പേയ്‌മെന്റ് വേണ്ടാത്തതുള്ളൂ.

അവരുടെ അനുമതി കൂടി നേടിയതിന് ശേഷമായാണ് ഞാനിതേക്കുറിച്ച് സംസാരിച്ചത്. വീട്ടിലിരുന്ന് ചെയ്യുന്ന വ്‌ളോഗാണെങ്കില്‍ നമുക്ക് ഇതൊന്നും വേണ്ടിവരില്ല. ഒരു റോളിങ് പോലെയാണ് നമ്മള്‍ പോവുന്നത്. ഒരു ഏജന്‍സിയുടെ സഹായമില്ലാതെ ഇപ്പോള്‍ വലിയ ട്രിപ്പൊന്നും പ്ലാന്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ട്രിപ്പിന്റെ സ്ഥലം പറയുന്നത് മുന്‍പുള്ള 5 വീഡിയോയില്‍ ഇത്ര വ്യൂസ് വേണമെന്ന് അവര്‍ പറഞ്ഞിരുന്നു. അതേ പോലെ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്താനും പറഞ്ഞിരുന്നു. ഒന്നോ രണ്ടോ വീഡിയോയില്‍ സസ്‌പെന്‍സ് നിലനിര്‍ത്തുന്നത് ഞങ്ങള്‍ക്കും ഇഷ്ടമുള്ള കാര്യമാണ്.
Recommended Video

നിങ്ങള്‍ക്ക് ഈയൊരു കാര്യം അറിയാത്തതിനാലാണ് വിഷമം വന്നിട്ടുണ്ടാവുക. നിങ്ങള്‍ക്കൊരു സുപ്പീരിയര്‍ വ്യൂസിന് വേണ്ടിയാണ് ഞങ്ങള്‍ പുതിയ ടെക്‌നോളജിയൊക്കെ ഉപയോഗിക്കുന്നത്. നിങ്ങളുടെ സമയത്തിന് വില കല്‍പ്പിക്കുന്നവരാണ് ഞങ്ങള്‍. യൂട്യൂബ് ചാനലിന് പിന്നിലെ കാര്യങ്ങള്‍ ഇങ്ങനെയാണ്, നമ്മുടെ കൈയ്യില്‍ ഫണ്ടുണ്ടെങ്കില്‍ പാഷന്‍ പോലെ യാത്രകളുമായി നടക്കാം. അത് നമുക്ക് സന്തോഷത്തോടെ വ്‌ളോഗ് ചെയ്യാനാവില്ല. ഇത് 2 മാസത്തെ വെക്കേഷന്‍ ട്രിപ്പല്ല ഞങ്ങളുടെ ജോലിയാണ്. ലാഗ് വന്നുവെന്നൊക്കെ കണ്ടതുകൊണ്ടാണ് ഈ വിശദീകരണം. നിങ്ങള്‍ക്ക് ബുദ്ധിമുട്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ രീതി മാറ്റാനൊക്കെ ചിലര്‍ പറഞ്ഞു, അതൊന്നും നടക്കുന്ന കാര്യമല്ല, ഞങ്ങളുടെ രീതി ഇങ്ങനെയാണെന്നും നിഹാല്‍ പറയുന്നു.


Click it and Unblock the Notifications











