വേദുവിന്‌റെ പുതിയ വിശേഷം പങ്കുവെച്ച് പ്രിയാ മോഹന്‍! നിഹാലിന്റെ കമന്റ് വൈറല്‍

By Prashant V R

നടിയായും അവതാരകയായുമൊക്കെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണിമയുടെത്. പൂര്‍ണിമയ്ക്കൊപ്പം തന്നെ അനിയത്തി പ്രിയാ മോഹനും എല്ലാവര്‍ക്കും സുപരിചിതയാണ്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് പ്രിയാ മോഹന്‍ ശ്രദ്ധേയയായത്. പൂര്‍ണിമയ്‌ക്കൊപ്പം തന്നെ പ്രിയയും മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയിരുന്നു.

ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. വിവാഹ ശേഷം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു പ്രിയ മോഹന്‍, നടിയുടെ ഭര്‍ത്താവ് നിഹാലും എല്ലാവര്‍ക്കും സുപരിചിതനാണ്. പൃഥ്വിരാജ് ചിത്രം മുംബൈ പോലീസിലൂടെയാണ് നിഹാല്‍ തിളങ്ങിയത്.

പൂര്‍ണിമയ്ക്കൊപ്പം തന്നെ

പൂര്‍ണിമയ്ക്കൊപ്പം തന്നെ അനിയത്തി പ്രിയാ മോഹന്റെ കുടുംബവും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പുറമെ പ്രിയാ മോഹന്റെ കുഞ്ഞ് വേദുവും വാര്‍ത്തകളില്‍ നിറയാറുണ്ട്. വേദുവിന്റെ വിശേഷങ്ങളെല്ലാം എപ്പോഴും പ്രിയ പങ്കുവെക്കാറുണ്ട്. മുന്‍പ് നിഹാലുമൊത്തുളള കുക്കിങ്ങ് വീഡിയോകളും യാത്രകളുടെ ചിത്രങ്ങളുമെല്ലാം പ്രിയ പങ്കുവെച്ചിരുന്നു.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും

കുറച്ചുനാള്‍ മുന്‍പായിരുന്നു പൂര്‍ണിമയും പ്രിയയും കുടുംബവും ഒന്നിച്ച് വിദേശയാത്ര നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മുന്‍പ് ന്യൂഇയറും ക്രിസ്തുമസും അടിച്ചുപൊളിക്കാനായി ഇവര്‍ യൂറോപ്പിലേക്ക് യാത്ര പോയിരുന്നു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് പ്രിയാ മോഹന്‍.

നടിയുടെതായി വന്ന പുതിയ

നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. വേദുവിന്റെ പുതിയ ക്യൂട്ട് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രിയാ മോഹന്‍ എത്തിയിരിക്കുന്നത്. ക്യൂട്ട്‌നെസ് ഓവര്‍ലോഡ്‌സ് എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം തന്നെ അമ്മയ്‌ക്കൊപ്പമുളള മകന്റെ ചിരിക്കുന്ന ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

അതേസമയം അമ്മയ്ക്കും

അതേസമയം അമ്മയ്ക്കും മകനും മാത്രമല്ല തനിക്കും നല്ല പുഞ്ചിരിയുണ്ട് എന്ന് നിഹാലും പ്രിയയുടെയും വേധുവിന്റെയും ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നു. രണ്ട് വയസുകാരനായ വേദു കുറുമ്പ് കാണിക്കുന്നതിന്റെയും ഓടി നടക്കുന്നതിന്റെയും വീഡിയോ ആയിരുന്നു പ്രിയാ മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്.

പ്രിയാ മോഹന്റെ

പ്രിയാ മോഹന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി പൂര്‍ണിമയും എപ്പോഴും എത്താറുണ്ട്. മുന്‍പ് വേദുവിന്റെ ചിത്രം പ്രിയ പങ്കുവെച്ചപ്പോള്‍ പൂര്‍ണിമ കുറിച്ച കമന്റ് വൈറലായിരുന്നു. പ്രിയയെയും കുഞ്ഞു വേധുവിനെയും കണ്ട സന്തോഷത്തിലായിരുന്നു പൂര്‍ണിമ. വേധുവിനോടുളള ഇഷ്ടം പൂര്‍ണിമയും മക്കളും പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പ്രകടപ്പിക്കാറുണ്ട്. അനുവമ്മയുടെ അടുത്തേക്ക് വേഗം വായോ എന്നായിരുന്നു അന്ന് പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പ്രിയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നത്.

Read more about: poornima
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X