ചേച്ചിയുമായി അതിന് കുറെ വഴക്കിട്ടിരുന്നു, സ്‌കാനിംഗിന് അവരും കൂടെ വന്നു, പ്രിയാ മോഹന്‍
മിനിസ്‌ക്രീന്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് പ്രിയാ മോഹന്‍. സീരിയലുകളിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് നടി കൂടുതല്‍ തിളങ്ങിയത്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ താരം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പ്രിയാ മോഹനൊപ്പം ഭര്‍ത്താവ് നിഹാല്‍ പിളളയും എല്ലാവര്‍ക്കും സുപരിചിതനാണ്,
പൃഥ്വിരാജ് നായകനായ മുംബൈ പോലീസിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. അതേസമയം വിവാഹശേഷം അഭിനയം വിട്ട പ്രിയാ മോഹന്‍ കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. പൂര്‍ണിമയ്‌ക്കൊപ്പം തന്നെ അനിയത്തി പ്രിയാ മോഹന്റെ കുടുംബവും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പുറമെ പ്രിയയുടെ കുഞ്ഞ് വേദുവും വാര്‍ത്തകളില്‍ നിറയാറുണ്ട്.

വേദുവിന്റെ പുതിയ വിശേഷങ്ങളെല്ലാം പ്രിയയും നിഹാലും എപ്പോഴും പങ്കുവെക്കാറുണ്ട്. മുന്‍പ് നിഹാലുമൊത്തുളള കുക്കിങ്ങ് വീഡിയോകളും യാത്രകളുടെ ചിത്രങ്ങളുമെല്ലാം പ്രിയ പങ്കുവെച്ചിരുന്നു. യൂടൂബ് ചാനലിലൂടെയാണ് തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് താരദമ്പതികള്‍ എത്താറുളളത്. അതേസമയം ഗര്‍ഭിണിയായ സമയത്തെ കുറിച്ചുളള നടിയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഗര്‍ഭിണിയായ സമയം മുതല്‍ എല്ലാത്തിനും ദില്ലു കൂടെയുണ്ടായിരുന്നു എന്ന് പ്രിയ പറയുന്നു. പ്രസവശേഷം ബൈസ്റ്റാന്‍ഡറായി കൂടെ നിന്നതും നിഹാലായിരുന്നു. പൊക്കിപ്പറയുന്നതല്ല ആ സമയത്ത് കൂടെ നിന്നതും ദില്ലുവായിരുന്നു. ആ സമയത്ത് അത്രയും നന്നായി കെയര്‍ ചെയ്തിരുന്നു. പ്രസവിക്കാനായി ആശുപത്രിയിലേക്ക് പോയപ്പോള്‍ വേറാരും വന്നിരുന്നില്ല. ഞങ്ങള്‍ തന്നെ ലഗേജൊക്കെ പാക്ക് ചെയ്ത് പോയി അഡ്മിറ്റാവുകയായിരുന്നു.

അഞ്ച് ദിവസം ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. ജിമ്മിലും വര്‍ക്കിനുമൊക്കെ പോവാതെ ദില്ലു മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നു. സ്‌കാനിംഗിനൊക്കെ പോവുമ്പോള്‍ പാത്തുവും നച്ചുവും കൂടെ വന്നോട്ടെയെന്ന് ചോദിക്കുമായിരുന്നു, അന്ന് അവര് രണ്ടും ഫുള്‍ എക്‌സൈറ്റഡായിരുന്നു. ഒരു തവണ കൂടെകൊണ്ട് പോയിരുന്നു. പാവങ്ങളല്ലേയെന്ന് പറഞ്ഞ് ഡോക്ടര്‍ അവരെ കയറ്റിയിരുന്നു.
Recommended Video

സ്‌ക്രീനിലൊക്കെ നോക്കിനില്‍ക്കുമായിരുന്നു അവര്‍. നച്ചു തീരെ കുഞ്ഞായിരുന്നു. ആണ്‍ കുഞ്ഞാവുമെന്നായിരുന്നു അവള്‍ പറഞ്ഞത്. ശരിക്കും ത്രില്ലിലായിരുന്നു നച്ചുവും പാത്തുവും.
പെണ്‍കുഞ്ഞായിരുന്നുവെങ്കില്‍ ദേവാംഗനയെന്ന് പേരിടാനായിരുന്നു തീരുമാനിച്ചതെന്ന് പ്രിയ പറയുന്നു. ദേവാംഗനയല്ലെങ്കില്‍ നക്ഷത്രയെന്ന് പേരിടാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ചേച്ചി രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ നക്ഷത്ര എന്ന പേരിടുകയായിരുന്നു മോള്‍ക്ക്. അതിന് ഞാന്‍ കുറെ വഴിക്കിട്ടിരുന്നു. രണ്ടാമത്തെ കുഞ്ഞിനകുറിച്ച് ഉടനെയൊന്നും പ്ലാനില്ലെന്നും വേദുവിനെ മാനേജ് ചെയ്യാന്‍ തന്നെ ബുദ്ധിമുട്ടാണെന്നും നിഹാലും പ്രിയയും പറഞ്ഞു.


Click it and Unblock the Notifications