ഗര്‍ഭിണിയായപ്പോള്‍ പ്രിയ മോഹന്‍ ആഗ്രഹിച്ചത് പെണ്‍കു‍ഞ്ഞിനെ, പാത്തുവും നച്ചുവുമായിരുന്നു കൂടെ

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായിരുന്നു ഗര്‍ഭാവസ്ഥയിലേതെന്ന് പ്രിയ മോഹന്‍ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രിയ മോഹനും ഭര്‍ത്താവും കുഞ്ഞതിഥിയുടെ വരവിനിടയിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയത്. ഗര്‍ഭിണിയായിരുന്ന സമയത്ത് താന്‍ എന്ത് പറഞ്ഞാലും ഭര്‍ത്താവ് സാധിപ്പിച്ച് തരുമായിരുന്നു. ഭാര്യയെ എപ്പോഴും സന്തോഷിപ്പിച്ച് നിര്‍ത്താനായിരുന്നു താന്‍ ശ്രമിച്ചതെന്നായിരുന്നു നിഹാല്‍ പിള്ള പറഞ്ഞത്.

ഗര്‍ഭിണിയാവുന്നതിന് മുന്‍പ് പരിശോധന നടത്തിയിരുന്നു. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഫോളിക് ആസിഡിനുള്ള ഗുളികകളായിരുന്നു നല്‍കിയത്. 9ാം മാസത്തിലെത്തിയപ്പോള്‍ 85 കിലോയായിരുന്നു പ്രിയ. തുടക്കത്തില്‍ 57 കിലോയായിരുന്നു. ഡയറ്റൊന്നും നോക്കാതെയായിരുന്നു ഭക്ഷണം കഴിച്ചത്. പ്ലാന്‍ ചെയ്തായിരുന്നു ഗര്‍ഭിണിയായത്. കുഞ്ഞിനെക്കുറിച്ച് പറഞ്ഞ് കുടുംബത്തില്‍ നിന്നും പ്രഷറൊന്നുമുണ്ടായിരുന്നില്ല.

വിവാഹ ശേഷം ഒരുപാട് യാത്രകളൊക്കെയുണ്ടായിരുന്നു. കുഞ്ഞ് കുറച്ച് കഴിഞ്ഞ് മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ആദ്യത്തെ കുഞ്ഞ് അബോര്‍ഷനായിരുന്നു. മൂന്ന് മാസമായിരുന്നു. വല്ലാത്ത സങ്കടമായിരുന്നു അത്. ആ ദു:ഖത്തില്‍ നിന്നും കരകയറുകയായിരുന്നു. വിഷമഘട്ടത്തിനപ്പുറത്ത് നല്ല കാര്യങ്ങളുണ്ടാവും. കുടുംബത്തിലെല്ലാവരും കൂടെ നിന്നിരുന്നു. ആദ്യത്തെ പ്രഗ്നന്‍സി സമയത്ത് കേക്ക് കട്ടിങ്ങൊക്കെയുണ്ടായിരുന്നു. ഇന്ദ്രേട്ടന്റെ വീട്ടില്‍ വെച്ചായിരുന്നു അത്. 7 വര്‍ഷം കഴിഞ്ഞാണ് കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് അറിഞ്ഞത്. രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ ഒരുപാട് സന്തോഷമായിരുന്നു.

Priya Mohan

പ്രിയയ്ക്ക് പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു. പാത്തുവും നച്ചുവും മുഴുവന്‍ സമയവും എന്‍രെ കൂടെയായിരുന്നു. ഡ്രസ് ചെയ്യാം, ഒരുക്കാം, ഡാന്‍സ് ക്ലാസില്‍ കൊണ്ടുപോവാം ഇതൊക്കെയായിരുന്നു പ്രിയ നോക്കിയത്. പാത്തുവിനേയും നച്ചുവിനേയും ഡ്രസ് ചെയ്യിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം ഞാനായിരുന്നു. എനിക്ക് ആണ്‍കുഞ്ഞ് മതിയെന്നായിരുന്നുവെന്ന് നിഹാല്‍ പറയുന്നു. ബൈക്കില്‍ കൊണ്ടുപോവാം. ജിമ്മിലേക്ക് കൊണ്ടുപോവാം ഇതൊക്കെയായിരുന്നു ഞാനാഗ്രഹിച്ചത്.പേളിയുടെ കുഞ്ഞിനെ കാണാതെ അമ്മൂമ്മ വിടവാങ്ങി, വല്ലാതെ മിസ്സ് ചെയ്യുന്നു, അതിജീവനം എളുപ്പമല്ല.

കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ ആദ്യം എടുത്തത് പ്രിയയുടെ ഡാഡിയായിരുന്നു. അവസാനമാണ് ഞാനെടുത്തത്. എനിക്ക് എടുക്കാന്‍ പേടിയാണെന്നായിരുന്നു ദില്ലു പറഞ്ഞത്. വേദുവിന് വര്‍ധാനനെന്ന പേര് സെലക്റ്റ് ചെയ്തത് ചേച്ചിയാണ്. വരദാനം, അനുഗ്രഹം തുടങ്ങിയ അര്‍ത്ഥമാണ് ഈ പേരിനുള്ളത്. അങ്ങനെയാണ് അത് തീരുമാനിച്ചതെന്നും ഇരുവരും പറയുന്നു.

Read more about: പൂര്‍ണിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X