വിവാഹമോചനത്തിന് ശേഷം മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ നായിക തിരിച്ചുവരുന്നു! സിനിമയിലല്ല, പിന്നെയോ? കാണൂ!

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് പ്രിയാ രാമന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ നായികയായി നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഈ താരം. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനിന്ന നായികയ്ക്ക് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായിരുന്നു ലഭിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും അകുന്നുപോയ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വിവാഹമോചനത്തിലൂടെയായിരുന്നു താരം ഇടയ്ക്ക് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. നടന്‍ രഞ്ജിത്തുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.

ബിഗ് സ്‌ക്രീനില്‍ മാത്രമല്ല ടെലിവിഷനിലും കിളങ്ങിയ അഭിനേത്രി തിരിച്ച് വരികയാണെന്നുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരം ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന അരയന്നങ്ങളുടെ വീട് എന്ന സീരിയലിലൂടെയാണ് തിരിച്ചുവരുന്നത്. സീരിയലിന്റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

മക്കള്‍ക്ക് വേണ്ടിയുള്ള ജീവിതം

മക്കള്‍ക്ക് വേണ്ടിയുള്ള ജീവിതം

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ രഞ്ജിത്തിനെയായിരുന്നു പ്രിയ വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായ താരം അധികം വൈകാതെ തന്നെ വിവാഹ മോചനം നേടുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷമുള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. മക്കളോടൊപ്പം സുഗമമായി ജീവിക്കുന്നതിന് വേണ്ടിയാണ് താരം ഗ്രാനൈറ്റ് ബിസിനസിലേക്ക് തിരിഞ്ഞത്. ഇപ്പോഴിതാ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് താരം.

 പ്രിയതാരമായി മാറിയ പ്രിയ

പ്രിയതാരമായി മാറിയ പ്രിയ

പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായി അധികമാര്‍ക്കും ഇഷ്ടപ്പെടാത്ത ചട്ടമ്പിക്കാരി പെണ്ണായാണ് തുടക്കത്തില്‍ പ്രിയാരാമന്‍ വേഷമിട്ടത്. നായകനോട് അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന നായികാ വേഷമാണ് പ്രിയയെ കാത്തിരുന്നത്. തുടക്കത്തിലെ പൊട്ടിത്തെറി പിന്നീട് പ്രണയത്തിലേക്ക് മാറുന്നതോടെ കഥാപാത്രത്തിന്റെ സ്വഭാവത്തിലും മാറ്റം വരുന്നു. കാശ്മീരം, മാന്ത്രികം, ആറാം തമ്പുരാന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് പ്രിയാരാമന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്.

രഞ്ജിത്തുമായുള്ള സൗഹൃദം

രഞ്ജിത്തുമായുള്ള സൗഹൃദം

തെന്നിന്ത്യന്‍ സിനിമയിലെ ഏറെ തിരക്കുള്ള താരമായി നില്‍ക്കുന്നതിനിടയിലാണ് പ്രിയാരാമന്‍ നടന്‍ രഞ്ജിത്തുമായി അടുക്കുന്നത്. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളില്‍ വില്ലനായെത്തിയ നടനാണ് രഞ്ജിത്ത്. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. രഞ്ജിത്തുമായുള്ള പ്രണയം ആരംഭിച്ചതോടെ പ്രിയാരാമന്‍ സിനിമകള്‍ കുറച്ചു. പിന്നീട് വീട്ടുകാരുടെ അനുമതിയോടെ 2002 ല്‍ ഇരുവരും വിവാഹിതരായി. പതിവു പോലെ വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച് കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

പരമ്പരകളിലൂടെ തിരിച്ചെത്തി

പരമ്പരകളിലൂടെ തിരിച്ചെത്തി

വിവാഹ മോചനത്തിനു ശേഷം ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രിയാരാമന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്ത പരമ്പരകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചിരുന്നത്. സീരിയലുകളില്‍ സജീവമായിരുന്നുവെങ്കിലും സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് താരം.

പ്രമോ വീഡിയോ കാണൂ

സീരിയലിന്‍റെ പ്രമോ വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X