മധുപാലിനൊപ്പമുള്ള ഗാനചിത്രീകരണം ഓര്‍ത്തു! പ്രിയ രാമനെ കോരിത്തരിപ്പിച്ച് ടോപ് സിംഗര്‍! കാണൂ!

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് പ്രിയ രാമന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി നിറഞ്ഞുനിന്ന താരം പെട്ടെന്ന് സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്തുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെയായി ഇടവേള നീളുകയായിരുന്നു. ഒരുമിച്ച് പോവാനാവില്ലെന്ന് വ്യക്തമായതിന് പിന്നാലെയായാണ് ഇരുവരും വേര്‍പിരിഞ്ഞത്. മക്കള്‍ പ്രിയയ്‌ക്കൊപ്പമാണ്. ഇടയ്ക്ക് ബിസിനസ്സിലേക്കും ചുവടുവെച്ചിരുന്നു താരം. നാളുകള്‍ക്ക് ശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ് പ്രിയ തിരിച്ചെത്തിയത്.

ഫ്‌ളവേഴ്‌സ് ചാനലിലാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. മലയാളികളുടെ സ്‌നേഹത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും എന്നും വാചാലയാവാറുണ്ട് ഈ താരം. ഇടവേള അവസാനിപ്പിച്ചെത്തിയ തന്നെ സ്വീകരിച്ചവര്‍ക്ക് നന്ദി പറഞ്ഞാണ് താരം ടോപ് സിംഗറിലേക്കെത്തിയത്. പ്രിയ അഭിനയിച്ച കാശ്മീരത്തിലെ ഗാനവുമായാണ് വൈഷ്ണവി എത്തിയത്. പോരൂ നീ വാരിളം ചന്ദ്രലേഖേ എന്ന ഗാനം ആലപിച്ചതോടെയാണ് താരത്തിന്റെ മനസ്സിലേക്ക് പഴയകാല ഓര്‍മ്മകള്‍ എത്തിയത്. മധുപാലിനൊപ്പമായിരുന്നു ആ ഗാനത്തില്‍ അഭിനയിച്ചത്. വില്ലനായാണ് മധുപാലെത്തിയത്. കിടുകിടാ വിറയ്ക്കുന്ന തണുപ്പിനിടയിലായിരുന്നു പാട്ട് ചിത്രീകരിച്ചത്. സ്വറ്റര്‍ പോലും ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നും താരം പറയുന്നു. പാട്ടിനൊപ്പം പ്രിയയും നൃത്തം വെച്ചിരുന്നു.

Priya Raman

ഗാനത്തിനിടയിലെ ഹിന്ദി ഭാഗം പാടിയതിനെക്കുറിച്ചുള്ള അനുഭവമായിരുന്നു എംജി ശ്രീകുമാറിന് പറയാനുണ്ടായിരുന്നത്. പെട്ടെന്നാണ് തന്നോട് ആ വരികള്‍ ആലപിക്കാന്‍ ആവശ്യപ്പെട്ടത്. വില്ലനായ മധുപാലിന്റെ പ്രണയരംഗങ്ങളായിരുന്നു ഗാനത്തില്‍. മധുപാല്‍ എങ്ങനെയെന്ന കുസൃതി ചോദ്യവും അദ്ദേഹം ചോദിച്ചിരുന്നു. ടോപ് സിംഗറിന്‍രെ സ്വന്തം താരമായ ദിയക്കുട്ടിയുടെ മിന്നാമിന്നി പാട്ട് കേള്‍ക്കാനും പ്രിയയുണ്ടായിരുന്നു. ദിയ അഭിനന്ദിച്ച് സമ്മാനം നല്‍കിയതിന് ശേഷമാണ് പ്രിയ രാമന്‍ മടങ്ങിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X