ഉള്ളിലെ വിഷമങ്ങളെല്ലാം പറഞ്ഞ് തീര്‍ത്തു! ഈ യാത്ര പ്രിയയ്ക്ക് വേണ്ടി! ബാലിയിലേക്ക് പോയതിനെക്കുറിച്ച് നിഹാല്‍

വ്‌ളോഗുമായി സജീവമാണ് നിഹാല്‍ പിള്ളയും പ്രിയ മോഹനും. പേര് പോലെ തന്നെ സന്തോഷകരമായ കാര്യങ്ങളാണ് ഇവര്‍ പങ്കുവെക്കാറുള്ളത്. യാത്രകളെ അത്രയേറെ ഇഷ്ടപ്പെടുന്ന ഇവര്‍ ഇതിനകം നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വീണ്ടും ബാലിയിലേക്ക് കുടുംബമായി പോയതിന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ കാണിച്ചത്. ഇവിടെ പ്രശസ്തമായൊരു ക്ഷേത്രമുണ്ട്. വെള്ളച്ചാട്ടത്തിനകത്താണ് ക്ഷേത്രം. ഇവിടെയൊരു വാട്ടര്‍ പ്യൂരിഫിക്കേഷന്‍ പ്രോസസുണ്ട്. കാലങ്ങളായിട്ട് ഇവര്‍ ചെയ്ത് വരുന്ന ആചാരമാണ് വെള്ളം വെച്ച് നമ്മളെ പ്യൂരിഫൈ ചെയ്യുന്നത്. നമുക്ക് മെന്റല്‍ സ്ട്രസും ഉള്ളിലെ ട്രോമയും, ഈവിലുമൊക്കെ പോവുമെന്നാണ് ഇവരുടെ വിശ്വാസം. പ്രിയയും എന്തായാലും ഇത് ചെയ്യുന്നുണ്ട്.

നമ്മള്‍ വഴിപാട് എന്നൊക്കെ പറയില്ലേ, അതുപോലെ മെലുകാര്‍ഡ് എന്നാണ് ആ ചടങ്ങിന്റെ പേര്. പോയിട്ട് പ്യുയറായിട്ട് വാ. മനസിലെ സ്ട്രസും, ടെന്‍ഷനുകളുമൊക്കെ ശരീരത്തിലേക്കും വരും. അത് ശുദ്ധീകരിക്കാനാണ് പോവുന്നത്. വെള്ളത്തില്‍ മുങ്ങും ഇന്ന്്. കാര്യങ്ങളെക്കുറിച്ചൊക്കെ വിശദമായി തന്നെ പ്രിയയ്ക്കും വേദുവിനും പറഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നു നിഹാല്‍. ആ ക്ഷേത്രത്തിലേക്ക് പോവുന്ന വഴിയും വീഡിയോയില്‍ കാണിച്ചിരുന്നു. പ്രിയയെ പ്യൂരിഫൈ ചെയ്യാനായി പോവുകയാണെന്ന് ഇടയ്ക്കിടെ നിഹാല്‍ പറയുന്നുണ്ടായിരുന്നു. ഇത് ഇവിടെ പോപ്പുലറായി വരുന്നേയുള്ളൂ. അധികം തിരക്ക് കാണില്ല. പൂജ ചെയ്യണമെന്ന വെളിപാട് കിട്ടിയതോടെയാണ് ഇവിടെ ക്ഷേത്രം നവീകരിച്ചതും, വഴിയൊക്കെ വൃത്തിയാക്കിയത്.

Nihal Pillai about Bali trip
Photo Credit: Nihal Pillai / Instagram

ടെന്‍ഷനോടെയായിരുന്നു പ്രിയ പോയത്. നമ്മുടെ ജീവിതത്തിലും മാറ്റങ്ങള്‍ വരുമെന്നാണ് പ്രതീക്ഷ. കുട്ടികള്‍ എന്ത് പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കുമെന്ന് നിഹാല്‍ വേദുവിനോട് പറയുന്നുണ്ടായിരുന്നു. ഇവിടെയുള്ള ദൈവങ്ങളെയൊക്കെ കാണാം. ഇവിടെയൊരു ഓഫറിംഗ് കൊടുക്കാനുണ്ട്. പ്രാര്‍ത്ഥിച്ചാണ് മുന്നോട്ടേക്ക് പോവുന്നത്. എന്തൊരു അമ്പലം. മാജിക്കല്‍ ടെംപിള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഓരോ സ്ഥലത്തേക്ക് പോവുമ്പോഴും പുതിയ അനുഗ്രഹം തേടി പോവുന്ന പോലെയാണ് തോന്നുന്നത്. അധികം വൈകാതെ തന്നെ ഈ ക്ഷേത്രവും പോപ്പുലറായി മാറും. ഇവിടെ വന്ന് ഹെല്‍ത്ത് ഇഷ്യൂസ് എന്ത് പറഞ്ഞാലും അത് ഭേദമാവുമെന്നാണ് വിശ്വാസം. ഓരോ ഭാഗത്തെ പ്രത്യേകതകളെക്കുറിച്ചും നിഹാല്‍ പറയുന്നുണ്ടായിരുന്നു.

മൂന്ന് തവണ തലയും മുഖവും കഴുകുക. ഏഴ് തവണയായി കുറച്ച് വെള്ളം കുടിക്കണം, അതും കഴിഞ്ഞാണ് പ്രധാന വെള്ളച്ചാട്ടത്തിനടുത്തേക്ക് പോവുന്നത്. പത്ത് പതിനഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായിട്ടായിരിക്കും പ്രിയ ഇത്രയും തണുത്ത വെള്ളത്തില്‍ കുളിക്കുന്നത്. ഇനിയങ്ങോട്ട് തണുത്ത വെള്ളത്തില്‍ കുളിക്കാമെന്ന്തീരുമാനിക്കുമായിരിക്കുമെന്നും പറഞ്ഞ് നിഹാല്‍ കളിയാക്കുന്നുണ്ടായിരുന്നു. പ്രിയയ്ക്ക് വേണ്ടിയായിരുന്നു ഇവിടേക്ക് വന്നത്. സത്യം പറഞ്ഞാല്‍ കുറേ വീഡിയോയും, റീല്‍സുമൊക്കെ കണ്ടിരുന്നു. എനിക്കും ഇവിടെ വന്ന് ഇത് എക്‌സ്പീരിയന്‍സ് ചെയ്യണമായിരുന്നു. അത് ചെയ്ത് കഴിഞ്ഞപ്പോള്‍ നല്ലൊരു ഫീലിംഗുണ്ട്. പൊതുവെ ക്ഷേത്രത്തിലൊക്കെ പോയി വരുമ്പോള്‍ നമുക്കൊരു പോസിറ്റിവിറ്റി തോന്നാറില്ലേ. അതുണ്ട്. ബാലിയിലെ കള്‍ച്ചറിന്റെ എക്‌സ്പീരിയന്‍സ് ചെയ്യാം. മതമൊക്കെ വിട്ടേക്കെന്നും ഇരുവരും പറയുന്നുണ്ടായിരുന്നു.

നേരെ നമ്മുടെ തലയിലേക്കാണ് വെള്ളച്ചാട്ടം പതിക്കുന്നത്. വേദു ഇത് പൂര്‍ത്തിയാക്കിയതിലാണ് അത്ഭുതം. എല്ലാം വളരെ കൂളായി , ഭംഗിയായി അവനും ചെയ്തു. അവിടെ അലറിക്കരയാന്‍ പറഞ്ഞപ്പോഴാണ് പ്രിയയ്ക്ക് ഇത്രയും സൗണ്ട് ഉണ്ടെന്ന് താന്‍ മനസിലാക്കിയതെന്നും നിഹാല്‍ പറഞ്ഞിരുന്നു. വിഷമങ്ങള്‍ പറഞ്ഞ് തീര്‍ക്കുമ്പോഴുള്ളൊരു ആശ്വാസമുണ്ടല്ലോ, പറഞ്ഞവര്‍ക്കേ അത് മനസിലാവൂ എന്നായിരുന്നു പ്രിയ പറഞ്ഞത്.

More from Filmibeat

Read more about: nihal pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X