»   » പ്രണയം സീരിയസായി എടുത്തില്ല, പ്രിയാമണി മുസ്തഫയുടെ മുന്നില്‍ ഒറ്റ കരച്ചില്‍, മുസ്തഫ ഫ്ലാറ്റ്!!

പ്രണയം സീരിയസായി എടുത്തില്ല, പ്രിയാമണി മുസ്തഫയുടെ മുന്നില്‍ ഒറ്റ കരച്ചില്‍, മുസ്തഫ ഫ്ലാറ്റ്!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകം കാത്തിരിയ്ക്കുന്ന ഒരു ആര്‍ഭാട വിവാഹമായിരിയ്ക്കും പ്രിയാമണിയുടെയും മുസ്തഫ രാജിന്റെയും. വിവാഹ നിശ്ചയം കഴിഞ്ഞു. ഈ വര്‍ഷം വിവാഹം നടക്കും എന്ന് പ്രിയയും മുസ്തഫയും പറയുന്നു.

ആര് പറഞ്ഞു മലയാളി നായികമാര്‍ ബിക്കിനി ധരിക്കില്ല എന്ന്, ഇതാ ബിക്കിനി വേഷമിട്ട മലയാളി നായികമാര്‍!!

മുസ്തഫയെ ഇതിനോടകം പല പരിപാടികളിലും പ്രിയാമണി പരിചയപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍, ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ എപ്പിസോഡില്‍ എത്തിയപ്പോള്‍ പ്രിയ വീണ്ടും ആ പ്രണയത്തെ കുറിച്ച് പറഞ്ഞു.

സൗഹൃദമായിരുന്നു ആദ്യം

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വച്ചാണ് ഈവന്റ് മാനേജരായ മുസ്തഫ രാജിനെ പ്രിയ കാണുന്നത്. ബാംഗ്ലൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പിന്നീട് ഓരോ മാച്ചിലും ഇരുവരും കണ്ടു മുട്ടി. അത് പിന്നെ നല്ലൊരു സൗഹൃദമായി വളര്‍ന്നു.

പ്രണയ ആദ്യം പറഞ്ഞത്

മുസ്തഫയോട് ആദ്യം പ്രണയം തുറന്ന് പറഞ്ഞത് താനാണെന്ന് പ്രിയാമണി പറയുന്നു. പക്ഷെ മുസ്തഫ അത് സീരിയസായി എടുത്തില്ല. ഒരു വലിയ നടി എന്തിന് തന്നെ ഇഷ്ടപ്പെടണം. തമാശയായിരിയ്ക്കും എന്നാണ് മുസ്തഫ കരുതിയത്.

തുറന്ന് സംസാരിച്ചു

ഒരു മുസ്ലീം പയ്യനുമായി പ്രണയത്തിലാണ് എന്ന വിവരം പ്രിയ തന്റെ വീട്ടുകാരോടൊക്കെ പറഞ്ഞു. പക്ഷെ അപ്പോഴും മുസ്തഫ സീരിയസായിരുന്നില്ല. തുടര്‍ന്ന് ബോംബെയില്‍ ഒരു ഇവന്റിന് വേണ്ടി പ്രിയ പോയിരുന്നു. അപ്പോള്‍ ഇരുവരും ഒന്നിച്ച് ഡിന്നറിന് പോയി. അന്ന് താന്‍ മനസ്സ് തുറന്ന് മുസ്തഫയോട് സംസാരിച്ചു എന്ന് പ്രിയ പറയുന്നു

കരയാന്‍ തുടങ്ങി

അന്ന് ഞാന്‍ കുറച്ച് ഇമോഷണലായിരുന്നു. ഇനിക്ക് താങ്കളെ ഒരുപാട് ഇഷ്ടമാണെന്നും, താങ്കള്‍ക്ക് എന്തും തീരുമാനിക്കാമെന്നും പറഞ്ഞ് പ്രിയാമണി കരയാന്‍ തുടങ്ങി. അപ്പോഴേക്കും മുസ്തഫയ്ക്ക് മനസ്സിലായി ഇത് പിടിച്ച പിടിയാണ് എന്ന്.

കല്യാണം കഴച്ചാലും അഭിനയിക്കും

വിവാഹ ശേഷം പ്രിയ അഭിനയിക്കുന്നതില്‍ തനിക്ക് എതിരഭിപ്രായമില്ല എന്ന് മുസ്തഫ പറയുന്നു. അത് ജോലിയാണ്. അരു അഞ്ച് വര്‍ഷമൊക്കെ ചിലപ്പോള്‍ ഞാന്‍ അഭിനയിച്ചേകും. അത് കഴിഞ്ഞ് പതിയെ കുടുംബ ജീവിതം ആരംഭിയ്ക്കും എന്ന് പ്രിയയും പറഞ്ഞു.

English summary
Priyamani and Mustafa Raj about their love

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam