»   » 4നാല് വര്‍ഷമായി പ്രണയത്തിലാണ്, പ്രണയം ആദ്യം പറഞ്ഞത് ഞാന്‍: കാമുകനെ പരിചയപ്പെടുത്തി പ്രിയമണി

4നാല് വര്‍ഷമായി പ്രണയത്തിലാണ്, പ്രണയം ആദ്യം പറഞ്ഞത് ഞാന്‍: കാമുകനെ പരിചയപ്പെടുത്തി പ്രിയമണി

Posted By:
Subscribe to Filmibeat Malayalam

പ്രിയമണി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും നടി നേരത്തെ സമ്മതിച്ചതാണ്. എന്നാല്‍ ആളിന്റെ പേര് പറയാനോ, ആളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പറയാനോ പ്രിയ തയ്യാറായിരുന്നില്ല. എന്നാല്‍ പേര് മാത്രമല്ല, താന്‍ പ്രണയത്തിലായതിന്റെ കഥ വരെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രിയമണി.

പ്രിയമണി വിധികര്‍ത്താവായെത്തുന്ന മഴവില്‍ മനോരമയിലെ ഡി2 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലാണ് താരം തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്. പ്രിയമണിയുടെ കാമുകനെ കുറിച്ച് താരം തന്നെ പറയുന്നത് തുടര്‍ന്ന് വായിക്കൂ...

കാമുകനെ പരിചയപ്പെടുത്തി പ്രിയമണി

ആരാണ് പ്രിയാജിയുടെ മനസ്സിലെന്ന് അവതരാകരായ പേളിയും ജിപിയും ചോദിച്ചപ്പോള്‍ എം എന്ന അക്ഷരത്തിലാണ് പേര് തുടങ്ങുന്നതെന്നും ആ പേരില്‍ തമിഴില്‍ ഒരു പാട്ടുണ്ടെന്നും പ്രിയ ക്ലൂ നല്‍കി. ഉടന്‍ വന്നു ജിപിയുടെ മറുപടി മുനിയാണ്ടി.

കാമുകനെ പരിചയപ്പെടുത്തി പ്രിയമണി

മുസ്തഫ രാജ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഈവന്‍മാനേജ്‌മെന്റ് നടത്തുകയാണ്.

കാമുകനെ പരിചയപ്പെടുത്തി പ്രിയമണി

സെലിബ്രിട്ടി ക്രിക്കറ്റ് ലീഗിന്റെ അംബാസിഡറാണല്ലോ പ്രിയ. അവിടെ വച്ചാണ് ഈവന്‍മെനേജുമെന്റമായി എത്തിയ മുസ്തഫയെ പ്രിയ ആദ്യമായി കണ്ടത്. തന്നെ അതിന് മുമ്പ് അദ്ദേഹം കണ്ടിരുന്നു എന്നും പ്രിയ പറഞ്ഞു. എന്നാല്‍ പരിചയപ്പെട്ടതും അടുത്തറിഞ്ഞതും സിസിഎല്ലില്‍ വച്ചാണത്രെ

കാമുകനെ പരിചയപ്പെടുത്തി പ്രിയമണി

ആദ്യം പ്രണയം തുറന്നു പറഞ്ഞത് ഞാന്‍ തന്നെയാണ്. ഐ ലൈക്ക് യു എന്നാദ്യം പറഞ്ഞപ്പോള്‍ മുസ്തഫയ്ക്ക് മനസ്സിലായിരുന്നില്ല. ഒരു സെലിബ്രിട്ടിയല്ലെ എന്ന അര്‍ത്ഥത്തില്‍ മുസ്തഫയും ലൈക്ക് യു എന്ന് പറഞ്ഞു. പിന്നീട് വീണ്ടും നേരില്‍ കണ്ടപ്പോഴാണ് അത് സീരിയസായിരുന്നു എന്നറിഞ്ഞത്. പിന്നെ പ്രണയം പൂത്തു.

കാമുകനെ പരിചയപ്പെടുത്തി പ്രിയമണി

ഇപ്പോള്‍ നാല് വര്‍ഷമായി പ്രണയത്തിലാണ്. ഇരുവീട്ടുകാരും സമ്മതിച്ചെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും പ്രിയ പറഞ്ഞു

കാമുകനെ പരിചയപ്പെടുത്തി പ്രിയമണി

മുമ്പ് പലതവണ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞെങ്കിലും കാമുകന്റെ പേര് പോലും പറയാന്‍ പ്രിയ തയ്യാറായിരുന്നില്ല. എന്നാല്‍ ഡി2 ഡാന്‍സിന്റെ ഫ്‌ളോറില്‍ പേര് മാത്രമല്ല, ആളെ തന്നെ പ്രിയ കാണിച്ചു.

കാമുകനെ പരിചയപ്പെടുത്തി പ്രിയമണി

ഡ2 ഡാന്‍സിന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് മുസ്തഫ നേരിട്ട് വരും എന്നും പ്രിയ അറിയിച്ചു.

English summary
Priyamani reveals her Fiancé's Name in Popular Reality Show 'D2 D4 Dance

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam