ഐശ്വര്യ റായിയെപ്പോലെ സുന്ദരിയല്ല, വേറൊരു രീതിയിലല്ലല്ലോ കാശുണ്ടാക്കുന്നത്, പഴി പറയുന്നവർ പണം കൊടുക്കൂ!

രേണു സുധിക്ക് എതിരെ നിരന്തരം സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ ഉയരാറുണ്ട്. വസ്ത്രധാരണവും രേണു ചെയ്യുന്ന മ്യൂസിക് വീഡിയോകളിലെ രം​ഗങ്ങളുമാണ് മിക്കപ്പോഴും ആളുകൾ താരത്തെ നിശിതമായി വിമർശിക്കാൻ കാരണമാകുന്നത്. എന്നാൽ മോശമായ രീതിയിൽ കാശ് സമ്പാദിക്കാത്തിടത്തോളം കാലം എന്തിന് അവരെ കുറ്റപ്പെടുത്തുവെന്ന് ചോദിക്കുകയാണ് നടി പ്രിയങ്ക അനൂപ്.

അല്ലെങ്കിൽ വിമർശിക്കുന്നവർ രേണുവിന് മാസവും നിശ്ചിത തുക അയച്ച് നൽകാൻ തയ്യാറാകണമെന്നും പ്രിയങ്ക പറയുന്നു. രേണു സുധി ചെയ്യുന്ന റീൽസ് നമ്മളും കാണുന്നത‍ാണ്. അവരെ അവരുടെ വഴിക്ക് വിട്. പലർക്കും പല അഭിപ്രായമുണ്ടാകും. ആരുടേയും മുമ്പിൽ കൈ നീട്ടാതെയും വേറൊരു രീതിയിൽ പോകാതെയും അവർ ഓരോ റീൽസും ചെയ്ത് കാശുണ്ടാക്കിയാൽ നമുക്ക് എന്തിനാണ് എതിര് അഭിപ്രായം.

Priyanka Anoop Renu Sudhi

അവരെ അവരുടെ പാട്ടിന് വിട്. അവർ ചെയ്യുന്ന ജോലി അവർ ചെയ്യട്ടെ. ഞാൻ എന്റെ നിലപാടുമായി നടക്കും. എല്ലാം വ്യക്തിപരമായ അഭിപ്രായങ്ങളാണ്. അതൊന്നും ആർക്കും തടസപ്പെടുത്താൻ യാതൊരു അധികാരവുമില്ല. അവർ ചെയ്യുന്നത് അവർ ചെയ്തോട്ടെ. പലരും പലതും പറയും. അല്ലെങ്കിൽ പിന്നെ അവരെ പഴി പറയുന്നവർ എല്ലാ മാസവും രണ്ട് ലക്ഷമോ അ‍ഞ്ച് ലക്ഷമോ വീതം കൊടുക്കട്ടെ.

അത് വാങ്ങി രേണു സുധി വീട്ടിൽ ഇരിക്കട്ടേ... എന്താ..? നല്ലതല്ലേ?. ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ? ഇല്ലല്ലോ. ഒരാളും ചെയ്യില്ല. അതുകൊണ്ട് തന്നെ തെറ്റായ രീതിയിൽ അല്ലെങ്കിൽ... ഭർത്താവ് മരിച്ച ആളാണ് എന്നത് ശരി തന്നെ. എന്റെ അഭിപ്രായത്തിൽ മറ്റുള്ളവരേയും കുറച്ച് കൂടി ശ്രദ്ധിക്കുക.

നമ്മുടെ സമൂ​ഹത്തിൽ കുറേ നെ​​ഗറ്റീവ് കേൾക്കുമ്പോൾ കുറച്ച് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് അത് എന്റെ അഭിപ്രായമാണ്. ഞാൻ എന്ത് ഡ്രസ്സിടണമെന്നും ഞാൻ എന്ത് ചെയ്യണമെന്നും ഞാൻ തീരുമാനിക്കണം. പക്ഷെ സമൂഹത്തിൽ അറിയപ്പെടുന്ന ആളാകുമ്പോൾ ഞാൻ കുറച്ച് അച്ചടക്കം പാലിക്കണം. അങ്ങനൊരു തീരുമാനം എനിക്കുണ്ട്. ഞാൻ എന്റെ അഭിപ്രായവുമായി മുന്നോട്ട് പോകും.

ഓരോരുത്തർ അവരുടേതായ വഴിക്ക് മുന്നോട്ട് പോകുന്നതിന് ഒരു തടസവും പറയാൻ ഞാൻ ആളല്ല. അവർക്കും ജീവിക്കണ്ടേ?. അവർ ഐശ്വര്യ റായിയുടെ അത്രയും ഭം​ഗിയുള്ള ആളല്ലെന്നത് നമുക്ക് അറിയാം. എന്നിട്ടും അവരുടെ കഴിവിന്റെ പരിമിതിക്കുള്ളിൽ നിന്ന് ഇത്രയൊക്കെ നേടി എടുക്കുന്നില്ലേ?. അതിൽ ആർക്കാണ് ബുദ്ധിമുട്ട്. രേണുവിന് ഇപ്പോൾ ആരുടേയും മുന്നിൽ കൈ നീട്ടേണ്ട ആവശ്യം വരുന്നില്ലല്ലോ.

Priyanka Anoop

അവരുടെ ബാങ്കിൽ ബാലൻസുണ്ട്. ആരുടേയും മുന്നിൽ പൈസ ചോ​ദിച്ച് പോകേണ്ട. ബുദ്ധിമുട്ടില്ല. കുട്ടികൾ ഉള്ളയാളല്ലേ?. അവരുടെ കാര്യങ്ങൾ നേക്കണ്ടേ?. അതുകൊണ്ട് രേണു അവരുടെ കാര്യം നോക്കി ജീവിച്ചോട്ടെ എന്ന് പ്രിയങ്ക പറഞ്ഞു. ദീപക്കിന്റെ ആത്മഹത‍്യയിൽ ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചിലും പ്രിയങ്ക പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകും.

ജാമ്യം കൊടുക്കുന്നിത് അടക്കം നിയമത്തിൽ ചില രീതികൾ ഉണ്ടാകും. കോടതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളിൽ ആധികാരികമായി സംസാരിക്കാൻ എനിക്ക് അറിവില്ല. പക്ഷെ എന്ത് തന്നെയായാലും ദീപക് കേസിൽ ഷിംജിതയെപ്പോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ഞാൻ തയ്യാറല്ല. ഒരു സ്ത്രീ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആ സ്ത്രീ ശിക്ഷിക്കപ്പെടുക തന്നെ വേണം.

ആ അമ്മയുടെ കണ്ണീര് മാറണമെങ്കിൽ ഈ സ്ത്രീക്ക് ശിക്ഷ കിട്ടണം എന്നാണ് എന്റെ അഭിപ്രായം എന്നും പ്രിയങ്ക പറഞ്ഞു. ദീപക്ക് കേസിന്റെ തുടക്കം മുതൽ ഷിംജിതയ്ക്ക് ശിക്ഷ കിട്ടണമെന്ന് ആ​ഗ്രഹിക്കുന്നയാളാണ് പ്രിയങ്ക.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X