»   » മിനിസ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരം

മിനിസ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരം

By: Sanviya
Subscribe to Filmibeat Malayalam

മിനിസ്‌ക്രീനില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഫോബ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. 11 ദശലക്ഷം ഡോളറിന് മുകളില്‍ വാങ്ങുന്നവരുടെ കൂട്ടത്തില്‍ എട്ടാം സ്ഥാനത്താണ് പ്രിയങ്ക ചോപ്ര.

ക്വാണ്ടിക്കോ എന്ന അമേരിക്കന്‍ സീരിയലിലാണ് പ്രിയങ്ക ചോപ്ര ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഒരു ക്രൈം ത്രില്ലറാണ് സീരിയലില്‍ സിഐഎ ഏജന്റായ അലക്‌സ് പാരീഷിന്റെ വേഷമാണ് പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്നത്.

പ്രിയങ്ക തിരക്കിലാണ്

ക്വാണ്ടിക്കോയുടെ തിരക്കിലാണിപ്പോള്‍ പ്രിയങ്ക ചോപ്ര.

ഒന്നാം സ്ഥാനത്ത്

ഫോബ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സോഫിയ വെര്‍ഗരയാണ് പ്രതിഫലം വാങ്ങുന്നതില്‍ ഒന്നാം സ്ഥാനത്ത്. 43 ദശലക്ഷം ഡോളറാണ് സോഫിയയുടെ പ്രതിഫലം.

പ്രിയങ്ക ഹോളിവുഡിലേക്ക്

ബേവാച്ച് എന്ന ചിത്രത്തിലൂടെ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഡ്വെയ്ന്‍ ജോണ്‍സനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്.

ദീപിക പദുക്കോണിന് പിന്നാലെ

ബോളിവുഡ് നടി ദീപിക പദുക്കോണിന് പിന്നാലെയാണ് പ്രിയങ്കയും ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ത്രിപ്പിള്‍ എക്‌സ് എന്ന ചിത്രത്തിലൂടെയാണ് ദീപിക പദുക്കോണ്‍ ഹോളിവുഡിലെത്തിയത്.

English summary
Priyanka Chopra among Forbes’ 10 highest paid TV actresses.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam