ഹോളിവുഡ് ടെലിവിഷന്‍ പുരസ്‌കാരം പ്രിയങ്കയ്ക്ക്!!
പ്രിയങ്ക ഹോളിവുഡിലും ചുടവടുറപ്പിച്ചു കഴിഞ്ഞു. ബോളിവുഡ് സുന്ദരി ഹോളിവുഡ് പ്രേക്ഷകരെയും ഞെട്ടിച്ചു. ഹോളിവുഡ് ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ച പ്രിയങ്കയെ തേടി പുരസ്‌കാരവും എത്തുന്നു. പ്രിയങ്കയെ ടെലിവിഷന്‍ സീരിയലിലെ ജനപ്രിയ താരത്തിനുള്ള പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു.
ക്വാണ്ടിക്കോ എന്ന സീരിയലില്‍ അഭിനയിച്ചതിനാണ് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് പുരസ്‌കാരത്തിന് പ്രിയങ്കയുടെ പേര് ശുപാര്‍ശ ചെയ്തത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ട് ബോളിവുഡിനെ ഞെട്ടിച്ച പ്രിയങ്ക ഹോളിവുഡ് പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്. എബിസി ചാനലിലൂടെയാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്.

ടെലിവിഷന്‍ മികച്ച താരങ്ങള്‍, മികച്ച പരിപാടികള്‍, മ്യൂസിക് ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ക്കാണ് പീപ്പിള്‍സ് ചോയ്‌സ് പുരസ്‌കാരങ്ങള്‍ നല്‍കാറുള്ളത്. പ്രേക്ഷകരുടെ വോട്ട് പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത്. ഇത്തവണ പ്രിയങ്ക തന്നെ മികച്ച ടെലിവിഷന്‍ ജനപ്രിയ നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കുമെന്നാണ് സൂചന.
പീപ്പിള്‍സ്‌ചോയ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി ആറിനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തതിന് പീപ്പിള്‍സ് ചോയ്‌സിനോട് പ്രിയങ്ക ട്വിറ്ററില്‍ നന്ദി കുറിച്ചു.


Click it and Unblock the Notifications