»   » പ്രിയങ്ക ചോപ്രയുടെ ഹോളി ആഘോഷം ന്യൂയോര്‍ക്കില്‍

പ്രിയങ്ക ചോപ്രയുടെ ഹോളി ആഘോഷം ന്യൂയോര്‍ക്കില്‍

Posted By:
Subscribe to Filmibeat Malayalam

കാര്യമാക്കേണ്ടതില്ല ജിമ്മി, ഹോളി അല്ലേ...എന്നാണ് പ്രിയങ്കയുടെ ട്വീറ്റ് തുടങ്ങുന്നത്. ദി റ്റുനൈറ്റ് ഷോ എന്ന ജിമ്മി ഫാലോണിന്റെ പ്രോഗ്രാമില്‍ ഇത് മൂന്നാം തവണയാണ് പ്രിയങ്ക അതിഥിയാകുന്നത്. ആതിഥേയനായ ജിമ്മി ഫാലോണിന്റെ കൂടെ ഒരു ഹോളി യുദ്ധം തന്നെ ചെയ്തു പ്രിയങ്ക. കട്ടിയുള്ള പെയിന്റ് ജിമ്മി ഫാലോണിന്റെ മുഖത്ത് തുവിയാണ് പ്രിയങ്ക ഹോളി ആഘോഷിച്ചത്.

priyanka-chopra

ബജിറോവോ മസ്താനിയിലെ നായികയും തന്റെ ഒരു കളര്‍ഫുള്‍ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഹോളി ആഘോഷിച്ചത്. ഹാപ്പി ഹോളി വിത്ത് ജിമ്മി ഫാലോണ്‍ റ്റുനൈറ്റ് എന്ന ക്യാപ്ഷനോടു കൂടി പോസ്റ്റ് ചെയ്തതിന്റെ കൂടെ ജിമ്മിയെ കാണാന്‍ എങ്ങനുണ്ട് എന്ന് എഴുതി ജിമ്മിയുടെ ഒരു പെയിന്റ് നിറഞ്ഞ മുഖത്തോട് കൂടിയുള്ള ഒരു ഫോട്ടോ കൂടി പോസ്റ്റ് ചെയ്തു. ഫോട്ടോയ്ക്ക് 'ഹാപ്പി ഹോളി ജിമ്മി ഞാനല്പം ഗൃഹാതുരത്ത്വത്തില്‍ ആയിരുന്നു' എന്ന് ക്യാപ്ഷനും കൊടുത്തിരുന്നു. പ്രിയങ്ക അതിഥിയായുള്ള ഷോ മാര്‍ച്ച് നാലിന് സംപ്രേഷണം ചെയ്യും.

ദി റ്റുനൈറ്റ് ഷോ എന്ന ജിമ്മി ഫാലോണിന്റെ പ്രോഗ്രാമില്‍ അതിഥിയായത് കൂടാതെ പ്രിയങ്ക തന്റെ ന്യൂയോര്‍ക്കിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഒരു ഹോളി പാര്‍ട്ടി കൂടി
സംഘടിപ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു അതിഥികള്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ഫോട്ടോയും പ്രിയങ്ക പോസ്റ്റ് ചെയ്തിരുന്നു.

പ്രിയങ്ക ഇപ്പോള്‍ അമേരിക്കന്‍ ടിവി സീരീസ് ക്വാണ്‍ടിക്കോ (American TV series Quantico) യുടെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. അതിന് ശേഷം മെയ്യില്‍
ഹോളിവുഡില്‍ അരങ്ങേറ്റ ചിത്രമായ ബേവാച്ചിന്റെ ഷൂട്ടിംഗ്. കഴിഞ്ഞ വര്‍ഷം കോഫീ വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ വന്നപ്പോള്‍ ഒരു ബോളിവുഡ് ചിത്രത്തിന്റെ കോണ്‍ട്രാക്‌റ്റെങ്കിലും ഒപ്പിടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവസാനമായി പ്രിയങ്ക ബോളിവുഡില്‍ വന്നത്, 'ജയ് ഗംഗാജല്‍' എന്ന ചിത്രത്തിലാണ്. ഇപ്പോള്‍ പതിവായി ഇന്റ്‌റര്‍നാഷണല്‍ റെഡ് കാര്‍പ്പെറ്റിലുള്ള പ്രിയങ്കയുടെ നോട്ടം ഒസ്‌കാറിലും, ഗോള്‍ഡന്‍ ഗ്ലോബീസിലും, പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്‌സിലുമൊക്കെയാണ്. ക്വാണ്‍ടിക്കോയ്ക്ക് വേണ്ടി നേരത്തെ തന്നെ പ്രിയങ്ക ഒരു അവാര്‍ഡ് നേടിയിരുന്നു.

English summary
Priyanka Chopra tweeted about her experience of playing Holi with Jimmy Fallon in The Tonight Show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam