എനിക്കായി വരനെ തേടി, വീണ്ടും വിവാഹം എന്ന പ്ലാനില്ലായിരുന്നു, കുഞ്ഞ് വേണമെന്ന് ആ​ഗ്രഹിച്ചു; പ്രിയങ്കയും വാസിയും

തമിഴ് ടെലിവിഷൻ റിയാലിറ്റി ഷോകൾ പിന്തുടരുന്നവർക്ക് സുപരിചിതയാണ് അവതാരകയും നടിയുമായ പ്രിയങ്ക ദേശ്പാണ്ഡെ. ബി​ഗ് ബോസ് തമിഴിലും പങ്കെടുത്തിട്ടുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞ വർഷമായിരുന്നു. ഡിജെ ആയ വാസി സചിയാണ് താരത്തെ വിവാഹം ചെയ്തത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ഫോട്ടോകൾ വൈറലായ സമയത്ത് വലിയ രീതിയിൽ‌ ഇരുവരും പ്രായത്തിന്റേയും രൂപത്തിന്റേയും പേരിൽ സൈബർ ആക്രമണവും പരിഹാസവും നേരിട്ടിരുന്നു.

ഇപ്പോഴിതാ തന്റെ പ്രേക്ഷകർക്കായി ഒന്നാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് പ്രണയ കഥ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. വാസി ലണ്ടനിലാണ് ജോലി ചെയ്യുന്നത്. ആനിവേഴ്സറി ആഘോഷിക്കാനായി ഒരു മാസത്തേക്ക് പ്രിയങ്കയും ലണ്ടനിലേക്ക് എത്തിയി‌ട്ടുണ്ട്‌.

Priyanka Deshpande

ആനിവേഴ്സറിയും ബർത്ത്ഡെ സെലിബ്രേഷനുമെല്ലാം കഴിഞ്ഞിട്ടേ ചെന്നൈയ്ക്ക് തിരികെ പോകൂ. പ്രിയങ്കയുടെ പുതിയ വ്ലോ​ഗിലാണ് പ്രണയകഥ ഇരുവരും പങ്കുവെച്ചത്. സുഹൃത്ത് വഴിയാണ് പ്രിയങ്കയെ കുറിച്ച് അറിയുന്നത്. വീണ്ടും വിവാഹം കഴിക്കുമെന്ന് കരുതിയിരുന്നില്ല. വീണ്ടും ഒരു പ്രണയം ജീവിതത്തിൽ ഉണ്ടാകുമെന്നും കരുതിയിരുന്നില്ല. പ്രിയങ്കയുടെ വ്യക്തിത്വം ഇഷ്ടമായതുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കട്ടേയെന്ന് ചോദിച്ചത്.

എന്നെങ്കിലും പ്രണയത്തിലാവുകയാണെങ്കിൽ എളിമയും ആത്മാർത്ഥതയുള്ള ഒരു നല്ല വ്യക്തിയുമായിട്ട് ആയിരിക്കണം എന്ന് ഞാൻ‌ മനസിൽ‌ ഉറപ്പിച്ചിരുന്നു. പ്രിയങ്കയുമായി ഇടപഴകി തുടങ്ങിയപ്പോൾ അവൾക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കും തോന്നി തുടങ്ങി. ഞാൻ വളരെ നിശബ്ദനായി ഇരിക്കുന്ന വ്യക്തിയാണ്.

അതുകൊണ്ട് തന്നെ നന്നായി സംസാരിക്കുന്നവരെ എനിക്ക് ഇഷ്ടമാണ്. ചുറ്റം എപ്പോഴും ബഹളങ്ങൾ ഉള്ളത് നല്ലതല്ലേ. പ്രിയങ്കയെപ്പോലെ അവളുടെ കുടുംബത്തിൽ എല്ലാവരും ഉച്ചത്തിൽ സംസാരിക്കുന്നവരാണ്. എപ്പോഴും സംസാരിച്ച് കൊണ്ടിരിക്കും. അമ്മ വളരെ സ്നേഹമുള്ളയാളാണെന്നും വാസി പറയുന്നു. വാസിയുടെ കസിൻ ബ്രദർ എന്റെ അടുത്ത സുഹൃത്താണ്.

വീണ്ടും വിവാഹം കഴിക്കുമെന്ന് കരുതിയിരുന്നില്ല. പക്ഷെ വീണ്ടും പ്രണയത്തിലാകാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആ​ഗ്രഹിച്ചിരുന്നു. അതുപോലെ ഒരു കുഞ്ഞ് വേണമെന്ന് ആ​ഗ്രഹം ഉണ്ടായിരുന്നു. മ്യൂചലായി നടന്നതാണ് ഞങ്ങളുടെ പ്രണയം. നല്ല സുഹൃത്തുക്കളായിരുന്നു. ഒരുപാട് കാര്യങ്ങൾ പരസ്പരം പങ്കുവെയ്ക്കുമായിരുന്നു. എനിക്ക് വേണ്ടി ചെറുക്കനെ കണ്ടുപിടിച്ച് തരാൻ വരെ വാസി ശ്രമിച്ചിരുന്നു.

Priyanka Deshpande

അങ്ങനെയാണ് ഞങ്ങളുടെ ബോണ്ടിങ് ആരംഭിച്ചത്. വിവാഹം കഴിഞ്ഞുവെന്ന തോന്നലില്ല. ദേഷ്യപ്പെടുമ്പോൾ മാത്രം വസിയുടെ ശബ്ദം മറ്റൊരു രീതിയിലേക്ക് മാറും. തുടക്കത്തിൽ വാസി ഇം​ഗ്ലീഷിൽ സംസാരിക്കുന്നതൊന്നും എനിക്ക് മനസിലാവാറില്ലായിരുന്നു. പിന്നീട് അവൻ എനിക്ക് വേണ്ടി ആക്സന്റിന്റെ വേ​ഗത കുറച്ചുവെന്നും പ്രിയങ്ക പറഞ്ഞു. നിരവ‌ധി പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നത്.

നൂറ് വർഷം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്നാണ് ആരാധകർ കുറിച്ചത്. വാസിയുടെ രണ്ടാം വിവാഹമാണെന്നും ആദ്യത്തെ ബന്ധത്തിൽ കുഞ്ഞുണ്ടെന്നും ഇരുവരുടേയും വിവാഹം കഴിഞ്ഞ സമയത്ത് പ്രരിച്ചിരുന്നു. എന്നാൽ വാസിയും പ്രിയങ്കയും ഇതിൽ പ്രതികരിച്ചിട്ടില്ല. നാൽപ്പത്തിരണ്ടുകാരനാണ് വാസി. പ്രിയങ്കയ്ക്ക് പ്രായം മുപ്പത്തിമൂന്ന് വയസാണ് പ്രായം. അധികം ആളും ആരവവും ഇല്ലാതെ ഒരു ഇന്റിമേറ്റ് വെഡ്ഡിങ് ആയിരുന്നു ഇവരുടേത്.

ഒരു സൂചന പോലും നൽകിയിരുന്നില്ല. ഫോട്ടോകൾ പുറത്ത് വന്നപ്പോൾ ആരാധകർക്കും അതൊരു സർപ്രൈസായിരുന്നു. ബിസിനസുകാരൻ കൂടിയാണഅ ഡിജെയായ വാസി. ക്ലിക്ക് 187 എന്ന പേരിൽ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയും അദ്ദേഹത്തിനുണ്ട്. ഹൈ പ്രൊഫൈൽ വെഡ്ഡിങ്, പാർട്ടി ഇവന്റ്സ് എന്നിവയാണ് കമ്പനി ഏറ്റെടുത്ത് നടത്തുന്നത്. വിജയ് ടിവിയിലെ മുൻനിര അവതാരകയാണ് പ്രിയങ്ക. അതേ ചാനലിൽ തന്നെ അവതാരകനായിരുന്ന പ്രവീൺ കുമാർ ആയിരുന്നു പ്രിയങ്കയുടെ ആദ്യ ഭര്‍ത്താവ്.

Read more about: tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X