രോണു സെറ്റിലെത്തി, എല്ലാവരുടെയും മുന്നിൽ വെച്ച് വലിയ പ്രശ്നം, സുചിത്ര നായർ ആണോ കാരണം; പ്രൊഡക്ഷൻ കൺട്രോളർ

കഴിഞ്ഞ ദിവസമാണ് നടി സുചിത്ര നായർക്കെതിരെ അന്തരിച്ച സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു ആരോപണങ്ങൾ ഉന്നയിച്ചത്. തന്റെ കുടുംബ ജീവിതം തകർത്തത് സുചിത്ര നായരാണെന്നും ആദിത്യനുമായി സുചിത്ര നായർക്ക് സാമ്പത്തിക ഇടപാടുണ്ടായെന്നുമാണ് രോണു പറഞ്ഞത്. സുചിത്ര എന്ന മൂന്നാമതൊരാളുടെ കടന്ന് വരവാണ് താനും ഭർത്താവും അകലാൻ കാരണമെന്ന് രോണു തറപ്പിച്ച് പറഞ്ഞു. ഇപ്പോഴിതാ ഈ വാദത്തിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ആദിത്യന്റെ സീരിയലുകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച സജി സൂര്യ. തത്സമയം ശാലിനിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ആദിത്യൻ സർ ചെയ്ത എല്ലാ സീരിയലുകളുടെയും കൺട്രോളർ ഞാനാണ് മൂന്നാമതൊരാൾ സ്ത്രീയല്ല, പുരുഷനാണ്. വാനമ്പാടിയിൽ അഭിനയിച്ച ഡിഎസ്പി രാജ്കുമാർ സാറിനെ ഇതിലേക്ക് കൊണ്ട് വരണം. മൂന്നാമതൊരാൾ വന്നപ്പോൾ ആദിത്യൻ സർ കേസാക്കി പ്രശ്നമാക്കി. അപ്പോൾ ഇത് സോൾവ് ചെയ്ത ആളാണ് രാജ്കുമാർ സർ.

Suchithra Nair  Adithyan

സീരിയൽ ഷൂട്ടിനിടെ ഡയരക്ടർ ആകെ ടെൻഷനിടിച്ചു. അസോസിയേറ്റിനെ ഡയരക്ഷൻ ഏൽപ്പിച്ചു. രാജ്കുമാർ സാറിനെയും കൊണ്ട് പോകുന്നു. അതെല്ലാം ഞങ്ങൾക്കെല്ലാം അറിയാം. മൂന്നാമതൊരാളുടെ കടന്ന് വരവ് വീഡിയോ കോളിലൂടെയായിരുന്നു. അത് വൾ​ഗറായ വീഡിയോ കോളായിരുന്നു. ആദിത്യൻ സാറുടെ ഭാര്യയും (രോണു) ഒരാളുമായുള്ള കോൾ. ആദിത്യൻ സാറാണ് ഇത് പരാതിപ്പെടുന്നത്. ഈ കേസ് തേച്ച് മായ്ച്ച് കളഞ്ഞതാണ്. ഇതിൽ സുചിത്ര ഇല്ല.

ആദിത്യൻ സർ എന്നെയും കൂട്ടിയാണ് വീട്ടിലേക്ക് പുളളി അവിടെ ചെന്നപ്പോൾ വേറൊരു വ്യക്തിയെ കാണുന്നു. ഭയങ്കര ടെൻഷനായി ഓടി പുറത്ത് വരുന്നു. ആദിത്യൻ സർ സ്ട്രോങ്ങായ വ്യക്തിയാണ്. ഇതിന് ശേഷം പുള്ളി വിറച്ചാണ് നിന്നത്. പിന്നെ ഭാര്യയുമായി ഭയങ്കര പ്രശ്നമുണ്ടായി. രണ്ട് മൂന്ന് ദിവസം പുള്ളി വീട്ടിൽ പോയിട്ടില്ല. ആദിത്യൻ സാറിന്റെ സ്റ്റുഡിയോ തന്നെയാണ് എം ഫോർ മീഡിയ. പുള്ളി അവിടെ രണ്ട് മൂന്ന് ദിവസം താമസിച്ചു. മുട്ടത്തറയുള്ള വീ‌ട്ടിൽ ഷൂട്ട് നടക്കുന്നു. അവിടെ സ്വാന്തനത്തിലെ മുഴുവൻ ആർട്ടിസ്റ്റുകളുമുണ്ട്. അവിടെ ഭാര്യ (രോണു) വന്നു. വളരെ
മോശമായി സംസാരിച്ചു.

Suchithra Nair  Adithyan

അങ്ങനെ കുറേ പ്രശ്നങ്ങളുണ്ടായി. വാനമ്പാടി കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞാണ് സ്വാന്തനത്തിലെത്തുന്നത്. സുചിത്ര നായർ ഒന്നര വർഷം മുന്നേ സീരിയൽ കഴിഞ്ഞ് പോയ വ്യക്തിയാണെന്നും സജി സൂര്യ പറയുന്നു. സ്വാന്തനം തുടങ്ങുമ്പോഴേക്കും സുചിത്ര സിനിമയിൽ പോയിട്ടുണ്ട്. അ‍പ്പോൾ രോണു സുചിത്രയുടെ പേര് പറയാൻ പാടില്ല.

വീട് വെക്കാനുള്ള ഓട്ടത്തിലായിരുന്നു ആദിത്യൻ സർ. ആ സമയത്ത് എങ്ങനെ വേറൊരാൾക്ക് പെെസ കൊടുക്കാൻ പറ്റുമെന്നും സജി സൂര്യ പറയുന്നു. രോണു കാർ ഡ്രെെവ് ചെയ്ത് ആദിത്യൻ സാറിന്റെ കാറിനിടിച്ചിട്ടുണ്ടെന്നും സജി സൂര്യ പറയുന്നു. രോണു അന്ന് മദ്യപിച്ചിരുന്നെന്നും ഇയാൾ പറയുന്നുണ്ട്. ദേഷ്യം കൊണ്ടാണ് വണ്ടിക്ക് തുടരെ ഇടിച്ചത്. തൊട്ടടുത്ത എന്റെ വണ്ടിക്കും ഇടിച്ചു. അതോടെ ഈ വീട്ടിൽ നിന്നും അവർക്ക് ഒഴിയേണ്ടി വന്നെന്നും സജി സൂര്യ പറയുന്നു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X