ഇമോഷനുണ്ട്, പക്ഷെ ബിസിനസാണ്; വിറ്റത് 50 ലേറെ ഫ്ലാറ്റുകൾ; ആ ഇൻഫ്ലുവൻസർ പേളി മാണിയെന്ന് വാദം

മലയാളത്തിലെ പ്രമുഖ വ്ലോ​ഗറെക്കുറിച്ച് ക്രിയേറ്റർ ഏജൻസിയായ മോങ്ക് എന്റർടെയിൻമെന്റിന്റെ സിഇഒ വിരാജ് ഷെത് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. പ്രമുഖയായ മലയാളി ഇൻഫ്ലുവൻസർക്കുള്ള അത്ഭുതപ്പെടുത്തുന്ന ജന പിന്തുണയെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. ഈ ഇൻഫ്ലുവൻസർ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി കൊളാബറേഷൻ നടത്തിയതിലൂടെ ഈ കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കാനായെന്ന് വിരാജ് ഷെത് പറയുന്നു. രവി കെവൽരമണി എന്ന റിയൽ എസ്റ്റേറ്റ് ഏജന്റുമായുള്ള അഭിമുഖത്തിലാണ് പരാമർശം.

ഞങ്ങൾക്കൊരു ക്രിയേറ്ററുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ കണ്ടന്റ് ക്രിയേറ്ററാണ് അവർ. ഒരു റിയൽ എസ്റ്റേറ്റ് ഡെവലപറുമായി അവർ കൊളാബറേറ്റ് ചെയ്തു. ഒരു വീഡ‍ിയോയിലൂടെ എത്ര ഫ്ലാറ്റുകൾ അവർക്ക് വിൽക്കാനായെന്ന് ഊഹിക്കാൻ പറ്റുമോ. ഒരു ഫ്ലാറ്റിന് ഒരു കോടിക്കടുത്ത് വരും. ഒരു യൂട്യൂബ് വീഡിയോയിലൂടെ അവർക്ക് അമ്പതിലേറെ ഫ്ലാറ്റ് വിൽക്കാൻ സാധിച്ചു.

Pearle Maaney

മലയാളം ക്രിയേറ്റർ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ മുഖമാണവർ എന്നതാണ് ഒരു കാരണം. രണ്ടാമത്തേത് ഫാമിലി വ്ലോ​ഗാണ് ഉണ്ടാക്കുന്നത്. അത് ക്രിയേറ്ററിലുള്ള വിശ്വാസം കൂട്ടുന്നു. ഈ വ്യക്തി ഈ ബിൽഡിം​ഗിലേക്ക് താമസം മാറിയാൽ ഈ ബിൽഡിം​ഗിൽ ജനം വിശ്വസിക്കും. അതാണ് ക്രിയേറ്ററുടെ ശക്തിയെന്ന് വിരാജ് ഷെത് പറയുന്നു.

പേളി മാണിയാണ് ഈ മലയാളി ഇൻഫ്ലുവൻസറെന്നാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്ന ഭൂരിഭാ​ഗം കമന്റുകളും. നിരവധി പേർ പേളിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം ചൂണ്ടിക്കാട്ടി. പേളിയുടെ ആരാധകർ താരത്തെ പ്രശംസിച്ചു. അതേസമയം റെഡിറ്റിൽ ഇതേക്കുറിച്ച് പല അഭിപ്രായങ്ങൾ വരുന്നുണ്ട്. പേളി ഫ്ലാറ്റ് വാങ്ങിയത് വ്ലോ​ഗായി ആരാധകർക്ക് മുമ്പിലെത്തിച്ചിരുന്നു. ഇതിന് പിന്നിൽ ഇങ്ങനെയൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നല്ലേ എന്ന് ഇവർ ചോദിക്കുന്നു.

Pearle Maaney
Photo Credit: Instagram / Pearle Maaney

ഈ ഫ്ലാറ്റിലേക്ക് പേളി താമസം മാറിയിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. അതേസമയം ഈ ഫ്ലാറ്റ് ഒരു ഇൻവെസ്റ്റ്മെന്റായാണ് വാങ്ങുന്നതെന്ന് പേളി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരാധകർ പറയുന്നു. ഒരു കൊലാബറേഷൻ പ്രൊഡക്ട് ആണെങ്കിൽ പേളി എന്തിനാണ് അന്ന് ഫ്ലാറ്റ് വാങ്ങിയപ്പോൾ കരഞ്ഞതെന്നാണ് റെഡിറ്റിൽ ഒരാളുടെ ചോദ്യം. ഇതിന് ഒരാൾ മറുപടിയും നൽകി. പേളിയുടെ ബിസിനസ് കണ്ണീർ ഡിമാന്റ് ചെയ്യുന്നു. എപ്പോഴും അവരുടെ കണ്ണീരിൽ ആളുകൾ വീഴുന്നു. അത് നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിൽ അവർക്കത് ലാഭവുമുണ്ടാക്കുനെന്നാണ് മറുപടിയായി വന്ന കമന്റ്.

അതേസമയം ഒന്നിലേറെ ഫ്ലാറ്റുകൾ പരിചയപ്പെടുത്തി പേളി മാണി വ്ലോ​ഗുകൾ ചെയ്തിട്ടുണ്ട്. പലതും കൊളാബറേഷനാണെന്ന് വ്ലോ​ഗുകളിൽ നിന്ന് തന്നെ വ്യക്തമാണ്. പേളി വെെകാരികമായി പൊതുവെ മറ്റ് വ്ലോ​ഗുകളിലും സംസാരിക്കാറുണ്ട്. പേളി മാണി ഫേക്ക് ആണെന്ന വാദത്തെ ആരാധകർ ഒരിക്കലും അം​ഗീകരിക്കാറില്ല. ബി​ഗ് ബോസിൽ മത്സരാർത്ഥിയായി വന്ന ശേഷമാണ് പേളി മാണിയുടെ ജനപ്രീതി ഇരട്ടിച്ചത്. ഈ ജനപ്രീതി പേളിയുടെ യൂട്യൂബ് ചാനലിന് ഏറെ ​ഗുണം ചെയ്തു. മില്യൺ വ്യൂവേഴ്സാണ് മിക്ക വീഡിയോകൾക്കും. പേളിയുടെ പോസിറ്റിവിറ്റിയും രസകരമായ സംസാരവും ഏവർക്കും ഇഷ്ടമാണ്. ഇതാണ് പേളിയെ മറ്റ് ഇൻഫ്ലുവൻസേർസിൽ നിന്നും വ്യത്യസ്തയാക്കിയത്. ആങ്കറായി നേരത്തെ തന്നെ പേളി ഷോകളിൽ സാന്നിധ്യം അറിയിച്ചിരുന്നു.

ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകൾ ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/pearlemaany നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X