'പ്രമോഷനുകളിലൂടെ വരുമാനം, ലാപ്ടോപ്പ് അപ്രത്യക്ഷം, സ്ത്രീകളിലും റെഡ് ഫ്ലാഗ്സുണ്ട്'; അശ്വിൻ ജോലി ഉപേക്ഷിച്ചു?
ഭാര്യയെ പിന്തുണയ്ക്കുകയും അവളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിന്ന് മനസിലാക്കുകയും ചെയ്യുന്ന പങ്കാളിയെയാണ് ഇപ്പോൾ പെൺകുട്ടികൾ കൂടുതലായും വിവാഹം കഴിക്കാൻ തെരഞ്ഞെടുക്കുന്നത്. പ്രായം, നിറം, രൂപം, സാമ്പത്തിക സ്ഥിതി, കുടുംബം എന്നിവയെല്ലാം അതിനാൽ തന്നെ സെക്കന്ററിയായി മാറി കഴിഞ്ഞു. ജെൻ Z വിഭാഗത്തിൽ ഉൾപ്പെടുന്ന തലമുറയിലെ യുവതീ യുവാക്കൾക്കിടയിലെ രണ്ട് വാക്കുകളാണ് റെഡ് ഫ്ലാഗും ഗ്രീൻ ഫ്ലാഗും.
തന്റെ ജീവിത പങ്കാളിയോ താൻ ഡേറ്റ് ചെയ്യുന്ന വ്യക്തിയോ മികച്ച സ്വഭാവ ഗുണമുള്ള ഒരാളാണെങ്കിൽ അയാളെ ഗ്രീൻ ഫ്ലാഗ് വിഭാഗത്തിലും മറിച്ചാണെങ്കിൽ റെഡ് ഫ്ലാഗ് വിഭാഗത്തിലും ഉൾപ്പെടുത്തും. അത്തരത്തിൽ സോഷ്യൽമീഡിയ ഗ്രീൻ ഫ്ലാഗ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരാളാണ് ദിയ കൃഷ്ണയുടെ പങ്കാളി അശ്വിൻ ഗണേഷ്.

ഇരുവരും വിവാഹിതരായിട്ട് ഒന്നര വർഷം തികയാൻ പോവുകയാണ്. പ്രണയ വിവാഹമായിരുന്നു. താൻ ഏറ്റവും സുരക്ഷിതയും സന്തോഷവതിയായും ഇരിക്കുന്നത് അശ്വിനൊപ്പമായിരിക്കുമ്പോഴാണെന്നും അതിനാലാണ് അദ്ദേഹത്തെ തന്നെ വിവാഹം കഴിച്ചതെന്നും ദിയ തന്നെ പറയാറുണ്ട്. ഐടി മേഖലയിലാണ് അശ്വിൻ ജോലി ചെയ്യുന്നത്.
വർക്ക് ഫ്രം ഹോം ആയതുകൊണ്ട് തന്നെ ജോലി സമയത്തും അൽപ്പം സമയം കണ്ടെത്തി ബിസിനസിൽ ദിയയെ സഹായിക്കാനും മകൻ ഓമിയെ പരിപാലിക്കാനുമെല്ലാം അശ്വിന് ശ്രമിക്കാറുണ്ട്. പഠിച്ച് സമ്പാദിച്ച ജോലിക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്നുണ്ട് അശ്വിൻ. ട്രിപ്പ് പോയാൽ പോലും ഒപ്പം ലാപ്ടോപ്പ് ഉണ്ടാകും. എന്നാൽ അടുത്തിടെയായി ദിയ പങ്കുവെച്ച വ്ലോഗുകളിൽ ഒന്നും അശ്വിനൊപ്പം ലാപ് ടോപ്പ് കാണാൻ ഇല്ല.
മാത്രമല്ല ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇരുവരും സംസാരിച്ചതുമില്ല. അതിനാൽ തന്നെ അശ്വിൻ ജോലി ഉപേക്ഷിച്ചോ എന്ന ചോദ്യം ദിയ കൃഷ്ണയുടെ പ്രേക്ഷകരിൽ നിന്നും ഉയരുകയാണ്. അശ്വിൻ ജോലി ഉപേക്ഷിച്ചുവെന്നത് റെഡ്ഡിറ്റ് ഉപയോക്താക്കൾ ചർച്ച ചെയ്യാൻ മറ്റൊരു കാരണം ഇൻസ്റ്റഗ്രാം ബയോയിൽ നിന്നും ജോലി ചെയ്തിരുന്ന കമ്പനിയുടെ പേര് അശ്വിൻ നീക്കം ചെയ്തുവെന്നതാണ്.
മാത്രമല്ല സോഷ്യൽമീഡിയയിൽ ആക്ടീവാകാനും ബ്രാന്റ് പ്രൊഡക്ടുകളുടെ പ്രമോഷൻ ഒറ്റയ്ക്ക് ചെയ്യാനും തുടങ്ങി. പുതിയ പ്രോജക്ടുകൾ ഒന്നും ലഭിച്ച് കാണുകയില്ല. ചെയ്തുകൊണ്ടിരുന്ന വർക്ക് പൂർത്തിയാക്കിയിട്ടുണ്ടാകും. ഓഫീസിൽ പോകാത്ത വ്യക്തിക്ക് പ്രോജക്ട് കോൾസ് വരില്ലല്ലോ എന്നാണ് ഒരു യൂസർ കുറിച്ചത്.

അശ്വിന് സെൽഫ് റെസ്പെക്ട് കുറവാണെന്നും ഭർത്താവിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ബഹുമാനിക്കണമെന്ന ചിന്ത ദിയയ്ക്ക് ഇല്ലെന്ന് മറ്റൊരു യൂസറും കുറിച്ചു. പലതവണ അപമാനിക്കപ്പെട്ടിട്ടും ഒരു നുള്ള് ആത്മാഭിമാനം പോലും ഇല്ലാതെയാണ് അശ്വിൻ പലപ്പോഴും പെരുമാറുന്നത്. നല്ല ജോലിയുണ്ടായിട്ടും എന്തുകൊണ്ട് സെൽഫ് റെസ്പെക്ട് കാണിക്കുന്നില്ലെന്ന് മനസിലാകുന്നില്ല. ദിയയെ കാണുമ്പോൾ പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും റെഡ് ഫ്ലാഗ്സ് ഉണ്ടെന്ന് മനസിലാകുന്നു.
പൊതുവെ എല്ലാവരും പുരുഷന്മാരിലെ റെഡ് ഫ്ലാഗുകളെ കുറിച്ച് മാത്രമെ സംസാരിക്കാറുള്ളു. അശ്വിന്റെ കുടുംബാംഗങ്ങളോട് പോലും ദിയയ്ക്ക് ബഹുമാനക്കുറവുണ്ടെന്നും ചിലർ കുറിച്ചു. ഭാര്യയുടെ ബിസിനസിനെ പിന്തുണയ്ക്കുന്നതും വർക്ക് ഫ്രം ഹോം ചെയ്ത് മകനെ നോക്കാൻ സഹായം ചെയ്യുന്നതും എങ്ങനെയാണ് പുരുഷന്റെ ആത്മാഭിമാനത്തെ ബാധിക്കുന്നതെന്ന് ദിയയെ അനുകൂലിച്ചെത്തിയ ചിലർ കുറിച്ചു.
മാസം വലിയൊരു സംഖ്യ ടേൺ ഓവറുള്ള ബിസിനസാണ് ദിയ കൃഷ്ണയുടേത്. ഓ ബൈ ഓസിയുടെ പ്രാരംഭകാലം മുതൽ അശ്വിൻ ദിയയ്ക്കൊപ്പം എല്ലാവിധ സഹായവും നൽകിയുണ്ട്. വലിയൊരു സാമ്പത്തിക തട്ടിപ്പിന് ഇരയായ തന്റെ ബിസിനസ് ദിയ വീണ്ടും ഉയർത്ത് കൊണ്ടുവന്നതിനും പിന്നിലും അശ്വിന്റെ പ്രോത്സാഹനവും പിന്തുണയുമുണ്ട്.


Click it and Unblock the Notifications