twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിംഗിള്‍ അല്ല, നിങ്ങള്‍ ലേശം താമസിച്ച് പോയി; ഭര്‍ത്താവിനെ കാണിച്ച് ആരാധകനോട് കുടുംബവിളക്കിലെ വേദിക

    |

    കുടുംബവിളക്ക് സീരിയലിലെ കഥാപാത്രങ്ങളും അതിലെ താരങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയുടെ പരാജയം കാണാന്‍ നടക്കുന്ന വേദിക. എത്ര കിട്ടിയാലും മതിയാവാതെ ഉപദ്രവിച്ച് കൊണ്ട് നടക്കുന്ന വേദികയെ ഇഷ്ടമില്ലാത്തവരാകും പ്രേക്ഷകരില്‍ ഭൂരിഭാഗവും. എന്നും വേദികയ്ക്ക് പണി കിട്ടണം എന്നാണ് ആരാധകരും ആഗ്രഹിക്കാറുള്ളത്. ഇതെല്ലാം നടി ശരണ്യ ആനന്ദിന്റെ അഭിനയ മികവാണ്.

    സിനിമകളില്‍ ചെറിയ റോളുകളിലൂടെ അഭിനയിച്ച് തുടങ്ങിയ ശരണ്യ ആനന്ദാണ് കുടുംബവിളക്കിലെ വേദികയായി എത്തിയത്. രണ്ട് വേദികമാര്‍ വന്ന് പോയതിന് ശേഷം മൂന്നാമതാണ് ശരണ്യ എത്തുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് ഏ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് ശരണ്യ. അഭിനയത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ നടി തുറന്ന് പറയുന്നുണ്ട്.

    സിംഗിൾ ആണെങ്കിൽ അവസരം തരുമോന്ന് ആരാധകൻ

    'കഴിഞ്ഞ വര്‍ഷം വളരെ മനോഹരായിരുന്നു. എല്ലാവര്‍ക്കും പുതിയൊരു വര്‍ഷത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ശരണ്യ എത്തിയത്. എന്നാല്‍ 2022 വല്‍ എങ്കിലും നെഗറ്റീവ് ഒന്ന് നിര്‍ത്താമോ എന്നാണ് ഒരാള്‍ ചോദിച്ചത്. അഭിനയത്തിലാണെങ്കില്‍ പറ്റില്ലെന്നും യഥാര്‍ഥ ജീവിതത്തില്‍ ആണെങ്കില്‍ ഞാനത് ചെയ്യാമെന്നും നടി പറഞ്ഞു. നിങ്ങള്‍ സിംഗിള്‍ ആണോ, ആണെങ്കില്‍ എനിക്കൊരു അവസരം തരാമോ എന്നും ഒരു ആരാധന്‍ ചോദിച്ചിരുന്നു.

    ഭർത്താവിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യത്തെ കുറിച്ച് ശരണ്യ

    എന്നാല്‍ നിങ്ങള്‍ വളരെയധികം താമസിച്ച് പോയി സുഹൃത്തേ എന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ കൂടെയുള്ള വീഡിയോ ആയിരുന്നു ശരണ്യ പങ്കുവെച്ചത്. ഭര്‍ത്താവില്‍ ഇഷ്ടപ്പെടുന്ന കാര്യം അദ്ദേഹത്തിന്റെ സപ്പോര്‍ട്ടാണ്. കുടുംബവിളക്കിലേക്ക് അഭിനയിക്കാനുള്ള ചാന്‍സ് കിട്ടിയപ്പോള്‍ തോന്നിയത് എന്തായിരുന്നു എന്ന ചോദ്യത്തിന് നടി മീര വാസുദേവിനൊപ്പമുള്ള വീഡിയോ ആയിരുന്നു ശരണ്യ പങ്കുവെച്ചത്. 'ഞാന്‍ പോസിറ്റീവായിട്ടുള്ള കഥാപാത്രം ചെയ്യുമ്പോള്‍ അതിനെ പൂര്‍ണമാക്കാന്‍ പറ്റുന്നൊരു പെര്‍ഫോമര്‍ കൂടെയുണ്ട്. അതുകൊണ്ടാണ് അതൊരു വാല്യൂ പ്രൊഡക്ടായി മാറിയത്' എന്നുമാണ് സീരിയലില്‍ സുമിത്രയായി അഭിനയിക്കുന്ന മീര വേദികയെ കുറിച്ച് പറയുന്നത്.

    റഹ്മാനെ പോലുള്ളവരോട് പിടിച്ച് നില്‍ക്കാന്‍ മമ്മൂട്ടി കഠിനാധ്വാനം ചെയ്തു; 70 വയസിലും അതിന് മാറ്റമില്ല, കുറിപ്പ്റഹ്മാനെ പോലുള്ളവരോട് പിടിച്ച് നില്‍ക്കാന്‍ മമ്മൂട്ടി കഠിനാധ്വാനം ചെയ്തു; 70 വയസിലും അതിന് മാറ്റമില്ല, കുറിപ്പ്

    മാതാപിതാക്കളുടെ സമ്മാനം അനിയത്തിയാണ്

    നെഗറ്റീവും പോസിറ്റീവും കഥാപാത്രങ്ങള്‍ തനിക്ക് ഒരുപോലെ ചെയ്യാന്‍ സാധിക്കുമെന്നാണ് മറ്റൊരു ചോദ്യത്തിന്റെ മറുപടി. കുടുംബവിളക്കില്‍ ആരുമായിട്ടാണ് ഏറ്റവും കൂടുതല്‍ കമ്പി എന്ന ചോദ്യത്തിന് ആനന്ദ് നാരായണനെ കുറിച്ചാണ് പറയുന്നത്. ഇപ്പോള്‍ എത്ര കിലോ ശരീരഭാരം ഉണ്ട് എന്ന ചോദ്യത്തിന് 65 കിലോ എന്നാണ് ശരണ്യ പറയുന്നത്. മാതാപിതാക്കള്‍ തന്ന സമ്മാനം അത് അനിയത്തിയാണെന്നാണ് നടി സൂചിപ്പിച്ചു.

    ദുല്‍ഖറുമായി കംഫര്‍ട്ടബിളാവാൻ പാടാണ്, പ്രശ്‌നങ്ങളൊന്നുമില്ല, മമ്മൂട്ടിയോട് അങ്ങനെയല്ല; വെളിപ്പെടുത്തി ഷൈൻ ടോംദുല്‍ഖറുമായി കംഫര്‍ട്ടബിളാവാൻ പാടാണ്, പ്രശ്‌നങ്ങളൊന്നുമില്ല, മമ്മൂട്ടിയോട് അങ്ങനെയല്ല; വെളിപ്പെടുത്തി ഷൈൻ ടോം

    Recommended Video

    അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | FilmiBeat Malayalam
    സീരിയലിലെ വേദികയെ ഇഷ്ടമല്ല

    ഇത്തവണത്തെ ന്യൂയര്‍ ആഘോഷം നാഗ്പൂറില്‍ വെച്ചാണ് താന്‍ ആഘോഷിച്ചതെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ശരണ്യ വ്യക്തമാക്കി. അതേ സമയം സീരിയലിലെ വേദികയെ ഒട്ടും ഇഷ്ടമല്ലെന്നും യഥാര്‍ഥ ജീവിതത്തില്‍ ഇഷ്ടം ഉണ്ടെന്നുമാണ് ചിലര്‍ നടിയോട് പറയുന്നത്. അവരോട് നന്ദി പറഞ്ഞ് കൊണ്ടാണ് ശരണ്യ ആനന്ദ് ചോദ്യത്തരങ്ങള്‍ അവസാനിപ്പിച്ചത്.

    സീനിയര്‍ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. ഒരു സമയത്ത് ആരും വിളിച്ചിട്ടില്ലസീനിയര്‍ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. ഒരു സമയത്ത് ആരും വിളിച്ചിട്ടില്ല

    English summary
    Q/A With Fans Saranya Anand Reveals Her Real Weight And Close Friend From Kudumbavilakku Team
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X