»   » പ്രിയങ്ക ചോപ്രയുടെ ടെലിവിഷന്‍ പരമ്പര വിവാദത്തില്‍

പ്രിയങ്ക ചോപ്രയുടെ ടെലിവിഷന്‍ പരമ്പര വിവാദത്തില്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ടെലവിഷന്‍ പരമ്പരയായ ക്വാന്റിക്കോ വിവാദത്തില്‍. സിഎന്‍എന്‍ ലിലെ ഡോക്യുമെന്റെറിയുടെ ഭാഗങ്ങള്‍ കോപ്പിയടിച്ചു എന്ന് ആരോപിച്ചാണ് സംഭവം ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ടെലിവിഷന്‍ പരമ്പരയുടെ പ്രൊഡ്യൂസറായ മാര്‍ക്ക് ഗോര്‍ഡന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നിര്‍മ്മാതാക്കളായ ജാമിന്‍ ഹെല്ലന്‍,ബര്‍ഭരാ ലെബോവിട്ട്‌സ് ഹെല്‍മാന്‍, പൗല പൈസസ് എന്നിവരാണ് 35 പേജുള്ള പരാതിയുമായി എഞ്ചല്‍സ് സുപീരിയര്‍ കോര്‍ട്ടിനെ സമീപിച്ചത്.

priyanka-chopra

എബിസിയാണ് ആക്ഷന്‍ ത്രില്ലറായ ക്വാന്റിക്കോ പ്രക്ഷേപണം ചെയ്ത് വരുന്നത്. പക്ഷേ പ്രക്ഷേപണം ചെയ്ത പരമ്പരയിലെ സീനുകള്‍ കൂടുതലും സിഎന്‍എന്‍ 1999ല്‍ പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിലെ അതേ ഭാഗമാണെന്നാണ് പറയുന്നത്.

പ്രിയങ്കയുടെ ആദ്യത്തെ ടെലിവിഷന്‍ പരമ്പരയാണ് ക്വാന്റികോ. പരമ്പരയില്‍ അലക്‌സ് പാരീഷ് എന്ന എഫ്ബിഐ ട്രെയിനിയെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.

English summary
Bollywood actress Priyanka Chopra's international TV series 'Quantico' has run into a legal hassle.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam