'കിച്ചുവിനെയും എടുത്താണ് അമ്മ പോയത്, കേസ് കൊടുത്ത് കുഞ്ഞിനെ തിരിച്ച് വാങ്ങി'; കൊല്ലം സുധി പറഞ്ഞതല്ലേ സത്യം?
രേണു സുധിക്കെതിരെയും അന്തരിച്ച നടൻ കൊല്ലം സുധിക്കെതിരെ മുൻ ഭാര്യയെന്ന് അവകാശപ്പെടുന്ന സ്ത്രീ ഉന്നയിച്ച ആരോപണം വലിയ ചർച്ചയാവുകയാണ്. കൊല്ലം സുധിയുടെ രണ്ടാം ഭാര്യ താനായിരുന്നെന്നും ഈ ബന്ധം പിരിഞ്ഞ ശേഷമാണ് രേണുവിനെ വിവാഹം ചെയ്തതെന്നും പേര് വെളിപ്പെടുത്താത്ത സ്ത്രീ റീൽ ആന്റ് റിയൽ മീഡിയ വർക്സ്
എന്ന മീഡിയയിൽ പറയുന്നു. കൊല്ലം സുധിയുടെ ആദ്യ ഭാര്യ ശാലിനിയെക്കുറിച്ചും ഇവർ തുറന്ന് സംസാരിക്കുന്നുണ്ട്. കൊല്ലം സുധി പറഞ്ഞത് പോലെയായിരുന്നില്ല ശാലിനിയെന്നാണ് ഇവർ പറയുന്നത്.
കിച്ചുവിനെ ഉപേക്ഷിച്ചല്ല അമ്മ ശാലിനി പോയതെന്ന് ഇവർ പറയുന്നുണ്ട്. സ്നേഹിച്ച ആൾക്കൊപ്പം അവൾ പോയി. കുഞ്ഞിനെയും കൊണ്ടാണ് ആദ്യം പോയത്. കേസ് കൊടുത്ത് കുഞ്ഞിനെ തിരിച്ച് വാങ്ങുകയായിരുന്നു. ശാലിനി പോയ കാര്യം വീട്ടിൽ ഒരു മാസത്തോളം സുധി പറഞ്ഞിരുന്നില്ല. സ്റ്റേജുകളിലെല്ലാം കൊണ്ട് നടന്നു. അതിന് ശേഷം കൂടെയുള്ള ആൾ വീട്ടുകാരെ വിളിച്ച് പറഞ്ഞു. സുധിയുടെ ചേട്ടത്തിയും ചേട്ടനും മോനെ എടുത്ത് വന്നു.

ഞാൻ നിൽക്കുമ്പോൾ പോലും കിച്ചുവിനെ ഞാൻ നോക്കേണ്ട അവസരം ഉണ്ടായിട്ടില്ല. സ്വന്തം കുട്ടികളേക്കാൾ സ്നേഹത്തോടെയാണ് ചേച്ചിയും ചേട്ടനും അവനെ കൊണ്ട് നടന്നത്. അവരാരും കുഞ്ഞിനെ നോക്കാതിരുന്നിട്ടില്ല. പാരന്റ്സ് മീറ്റിംഗിനും മറ്റെന്ത് കാര്യത്തിനും അവർ തന്നെയായിരുന്നു. കിച്ചുവിന് വേണ്ടി ശാലിനി ഒന്നും ചെയ്യാതിരുന്നിട്ടില്ല. പുസ്തകങ്ങളും ഡ്രസുകളുമെല്ലാം വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു.
എന്നാൽ ആദ്യ ഭാര്യയായ ശാലിനിയെക്കുറിച്ച് കൊല്ലം സുധി പറഞ്ഞിരുന്നത് മറ്റൊന്നാണ്. ആദ്യ ഭാര്യ മൂന്നര വയസുള്ള മകനെ തനിക്ക് തന്ന് മറ്റൊരാൾക്കൊപ്പം പോയെന്നാണ് കൊല്ലം സുധി പറഞ്ഞിരുന്നു. കൊല്ലം സുധിയുടെ നിയമപരമായുള്ള ഭാര്യ താൻ മാത്രമാണെന്നായിരുന്നു രേണു സുധി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്.

കഴിഞ്ഞ ദിവസം രേണു സുധി നൽകിയ അഭിമുഖത്തിൽ പറയുന്നത് പ്രകാരം മകൻ കിച്ചു സ്വന്തം അമ്മയിൽ നിന്ന് അകലം കാണിച്ചിരുന്നു. അമ്മ കൊടുത്ത കളിപ്പാട്ടങ്ങളും മറ്റും കിച്ചു കളഞ്ഞു. മരിച്ചെന്ന വിവരം പറഞ്ഞപ്പോൾ കിച്ചു കാര്യമാക്കിയില്ലെന്നും രേണു പറഞ്ഞിരുന്നു. അമ്മയെക്കുറിച്ച് അവൻ സംസാരിച്ചിട്ടേയില്ല. മരിച്ച അന്ന് പോലും അവൻ സംസാരിച്ചിട്ടില്ല. അവൻ കമ്പ്യൂട്ടറിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. മരിച്ച കാര്യം പറഞ്ഞു. മോനെ പോകണമെങ്കിൽ നിനക്ക് പോകാം. ഞാനും കൂടെ വരാമെന്ന് പറഞ്ഞു. അമ്മ മരിച്ചില്ലല്ലോ അമ്മ ഇവിടെ നിൽക്കുകയല്ലേ, നിങ്ങളെല്ലാവരും ഇറങ്ങി പൊയ്ക്കോ ഞാൻ ബാക്കി ഗെയിം കളിക്കട്ടെ എന്നാണ് കിച്ചു മറുപടി നൽകിയതെന്നും രേണു പറഞ്ഞു.
രണ്ടാം ഭാര്യ ഉന്നയിക്കുന്ന വാദങ്ങൾ
നേരത്തെ കൊല്ലം സുധിയുടെ മുൻ ഭാര്യയെന്ന് പറഞ്ഞ് രംഗത്ത് വരാതിരുന്നതിനെക്കുറിച്ച് ഈ സ്ത്രീ സംസാരിക്കുന്നുണ്ട്. നിങ്ങളുടെ പേര് ഇതിലൊന്നും വന്നില്ലല്ലോ എന്ന് ആൾക്കാർ ചോദിക്കും. അത് ഞങ്ങൾ തമ്മിലുള്ള അണ്ടർസ്റ്റാൻഡിംഗ് ആയിരുന്നു. നാളെ നിങ്ങളോ ഞാനോ ആർട്ടിസ്റ്റ് ലെവലിൽ വലിയ ആളാകും. അതുകൊണ്ട് നമ്മുടെ പേര് അങ്ങോട്ടും ഇങ്ങോട്ടും ഇതിൽ വലിച്ചിഴക്കാൻ പാടില്ലെന്ന് പറഞ്ഞിരുന്നു. രേണു തന്നെ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ പേരിലാണ് ഇക്കാര്യങ്ങൾ തുറന്ന് പറയുന്നതെന്നും ഈ സ്ത്രീ പറയുന്നു.
താനുമായി രമ്യതയിലെത്താൻ കൊല്ലം സുധി ശ്രമിച്ചിരുന്നെന്നും ഇവർ പറയുന്നുണ്ട്. കിച്ചുവിനെയും കൂട്ടി പുള്ള പല പ്രാവശ്യം വീട്ടിൽ വന്നു. സുധിയും കിച്ചുവും വീട്ടിൽ വരുമ്പോൾ ഞാൻ ഇറങ്ങി പുറത്ത് പോകും. എനിക്ക് സംസാരിക്കാൻ താൽപര്യമില്ലായിരുന്നു. കുറേ നേരം അവർ എനിക്ക് വേണ്ടി കാത്തിരിക്കും. അവർ പോയ ശേഷമേ ഞാൻ തിരിച്ച് വീട്ടിൽ വന്നിരുന്നുള്ളൂ. സംസാരിച്ചാൽ വീണ്ടും ഇത് അഡ്ജസ്റ്റ്മെന്റിൽ പോകുമെന്നതിനാൽ ഞാൻ സംസാരിക്കാൻ നിന്നിട്ടില്ലെന്നും ഇവർ പറയുന്നു.


Click it and Unblock the Notifications