For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാക്കുയിൽ സീരിയലും അവസാനിക്കുന്നു; നായകനും വില്ലനും ഒരുമിച്ച് തീർന്നു, എല്ലാവരെയും മിസ് ചെയ്യുമെന്ന് അപ്‌സര

  |

  മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് സീരിയല്‍ ആണ് രാക്കുയില്‍. തുളസി, മാനസി എന്നിങ്ങനെ രണ്ട് സഹോദരിമാരുടെ ജീവിതത്തിലെ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. ഇരുവരും വിവാഹം കഴിഞ്ഞ് സന്തുഷ്ട ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത് ഉണ്ടായിരുന്നുള്ളൂ എന്നാല്‍ പ്രതീക്ഷിക്കാത്ത സമയത്ത് ചില ട്വിസ്റ്റ് വന്നതോടെ സീരിയല്‍ തന്നെ അവസാനിപ്പിക്കുകയാണ് എന്നാണ് പുതിയ വിവരം. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തുക്കളില്‍ ഒരാളും നടിയുമായ അപ്‌സര.

  മാസങ്ങള്‍ക്കു മുന്‍പാണ് രാക്കുയില്‍ സീരിയലില്‍ നിന്ന് സംവിധായകനും ക്യാമറാമാനും നായകനും അടക്കമുള്ളവര്‍ പിന്മാറുന്നത്. റോയ് അലക്‌സ് എന്ന പോലീസ് ഓഫീസറുടെ വേഷം ചെയ്തിരുന്ന നടന്‍ റോണ്‍സന്‍ വിന്‍സെന്റും സംവിധായകനുമൊക്കെയാണ് സീരിയലില്‍ നിന്ന് പിന്മാറിയത്. വൈകാതെ മറ്റൊരു നടന്‍ ഈ കഥാപാത്രം ഏറ്റെടുത്തു. കഥയിലും കഥാപാത്രങ്ങളിലും കാര്യമായ മാറ്റം വരുത്തിയതോടെ രാക്കുയില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തു.

  മാനസി, ദേവന്‍ എന്ന വക്കീലിനെ വിവാഹം കഴിക്കുകയും തുളസി റോയിയെ വിവാഹം കഴിച്ച് മകളുടെ കൂടെ സന്തോഷത്തോടെ കഴിയുകയും ചെയ്തു. മാനസിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ആയിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി കാണിച്ചിരുന്നത്. മിത്ര എന്ന വില്ലത്തിയുടെ ക്രൂരതകള്‍ കണ്ടുപിടിക്കുന്നതൊക്കെ വന്നതോടെ കഥ വീണ്ടും ത്രില്ലടിപ്പിക്കുന്നതിലേക്ക് എത്തി. മാത്രമല്ല ദേവനുമായിട്ടുള്ള മാനസിയുടെ റൊമാന്‍സും ശ്രദ്ധേയമായി.

  റോയിയും തുളസിയും അച്ഛനമ്മമാര്‍ ആവാന്‍ പോകുന്നതടക്കം അവര്‍ക്കിടയിലും പ്രണയം വന്നതോടെ അതും പ്രേക്ഷകരെ ആവേശത്തിലാക്കി. പെട്ടെന്നാണ് കഥയില്‍ ഒരു മാറ്റം വരുന്നത്. കരാളി ചന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രം തുളസിയുടെ വീട്ടിലേക്ക് വരികയും ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ തുളസി കുത്തുകയും ചെയ്യുന്നു. തുളസിയെ രക്ഷിക്കാനെത്തിയ റോയി അലക്‌സിനെ കരാളി ചന്ദ്രന്‍ കുത്തും. അങ്ങനെ ഒരേ സമയം സീരിയലിലെ നായകനും വില്ലനും മരിക്കുകയാണ്.

  ശരിക്കുമൊരു തേപ്പ് തനിക്കും കിട്ടിയിട്ടുണ്ട്; അതുകൊണ്ട് ജീവിതം അവസാനിക്കില്ലെന്ന് ചിന്തിച്ചതായി നടി ഫെമിന

  സംഭവം അറിഞ്ഞ് എത്തിയ മാനസി അനിയത്തിയെ രക്ഷിക്കാന്‍ കൊലപാതക കുറ്റം ഏറ്റെടുക്കുകയാണ്. ഇതോടെ കഥ ഏകദേശം അവസാനിച്ചെന്ന നിലയിലും എത്തി. എന്നാല്‍ ഓദ്യോഗികമായ സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. എന്നാല്‍ നടി അപ്‌സര പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാക്കുന്നത് അതാണ്. ദേവനുമായിട്ടുള്ള സീന്‍ അവസാനിപ്പിച്ചെന്ന് സൂചിപ്പിച്ചുള്ള ഫോട്ടോയുമായിട്ടാണ് നടി എത്തിയത്. എന്നെ മാനസിയാക്കിയതിന് രാക്കുയില്‍ സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ക്കും നടി നന്ദി പറഞ്ഞിരുന്നു. മാത്രമല്ല രാക്കുയിലിലെ എമിമോളെ അവതരിപ്പിക്കുന്ന ലക്ഷ്യയെ മിസ് ചെയ്യുമെന്നും സീരിയല്‍ മൊത്തം മിസ് ചെയ്യുമെന്നുമൊക്കെ അപ്‌സര സൂചിപ്പിച്ചു.

  കുറ്റം എന്റെ തന്നെയാണ്; വേഷങ്ങള്‍ കിട്ടാത്തതിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ലെന്ന് നടി മഞ്ജു പിള്ള, കാരണമിത്

  Recommended Video

  KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam

  ദേവിക നമ്പ്യാര്‍, അപ്‌സര, വിഷ്ണു പ്രസാദ്, റോണ്‍സന്‍ വിന്‍സെന്റ്, ടോം മാട്ടേല്‍, ബേബി ലക്ഷ്യ, സിന്ദു വര്‍മ്മ, തുടങ്ങി വമ്പന്‍ താരനിരയാണ് രാക്കുയില്‍ സീരിയലില്‍ അഭിനയിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മണിയ്ക്ക് ആണ് സീരിയല്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. അതേസമയം നല്ല രീതിയില്‍ പോയി കൊണ്ടിരുന്ന സീരിയല്‍ അവസാനം കൊണ്ട് വന്ന് നശിപ്പിച്ച് കളഞ്ഞല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.

  Read more about: serial
  English summary
  Raakkuyil Serial Goes Off-Air Actress Apsara Social Media Post Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X