For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ....', വിവാഹശേഷം ആദ്യമായി ഭർത്താവിനെ കുറിച്ച് റേച്ചൽ മാണി!

  |

  നടി, അവതാരിക, സംവിധായിക, നിർമാതാവ് തുടങ്ങിയ എല്ലാ നിലകളിലും ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധനേടിയ താരമാണ് പേർളി മാണി. പേർളിയെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. സിനിമയിലോ ടെലിവിഷൻ‌ രം ഗത്തോ അല്ല പേർളിയുടെ സഹോദരി തിളങ്ങുന്നത്. റേച്ചലിനിഷ്ടം ഫാഷൻ ലോകത്തെ പരീക്ഷണങ്ങളാണ്. ഈ വർഷമാണ് റേച്ചലിന്റെ വിവാഹം നടന്നത്. സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ കൂടിയായ റേച്ചലിന്റെ വിവാഹ ചിത്രങ്ങൾ ആദ്യം പങ്കുവെച്ചത് പേർളിയായിരുന്നു.

  'പണിയില്ലാത്തവർ പലതും പറയും... മൈൻഡ് ചെയ്യാറില്ല', പ്രിയതമയുടെ ഗ്ലാമറസ് ഫോട്ടോയ്ക്ക് കമന്റുമായി ​ഗോപി സുന്ദർ

  പള്ളിയിൽ വെച്ച് മിന്നു കേട്ടുന്നതിന്റെയും വധൂവരന്മാരുടെ കുടുംബത്തിനൊപ്പം നിൽക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പിന്നാലെ റേച്ചലിന്റെ മെഹന്ദി, മധുരംവെപ്പ്, ബാച്ചിലർ‌ പാർട്ടി, ബ്രൈഡ് ടു ബി ആഘോഷങ്ങളുടോ ഫോട്ടോകളും സൈഷ്യൽ മീഡിയയിൽ വൈറലായി. കോവിഡ്‌ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം. ഫോട്ടോ ഗ്രാഫർ റൂബെൻ ബിജി തോമസിനെയാണ് റേച്ചൽ വിവാഹം ചെയ്തത്.

  'നമ്മളെയൊന്നും ആർക്കും വേണ്ടെടാ...', ബോബി മരിച്ചുവെന്ന് കേട്ടപ്പോൾ ഞാൻ മരിക്കാൻ പോകുന്നപോലെ തോന്നി! നന്ദു

  ഇപ്പോൾ റൂബനൊപ്പം ദുബായിലാണ് റേച്ചൽ. ഇന്ന് റൂബന്റെ പിറന്നാളാണ്. പ്രിയതമന് പിറന്നാൾ‌ ആശംസിച്ച് റേച്ചൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരനാണ് റൂബൻ എന്നാണ് റേച്ചൽ‌ കുറിച്ചത്. 'എന്റെ ഹൃദയം എന്നേക്കും സൂക്ഷിക്കുന്ന മനുഷ്യന് ജന്മദിനാശംസകൾ. നീ എനിക്ക് അഭിമാനവും സുരക്ഷിതത്വവും സ്നേഹവും നൽകുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തിക്ക് എന്റെ പിറന്നാൾ ആശംസകൾ' എന്നാണ് റേച്ചൽ കുറിച്ചത്.

  റേച്ചലിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പേർളിയുടെ അമ്മ മോളി അടക്കമമുള്ളവരും സിനിമാ രം ഗത്തെ പ്രമുഖരും ആശംസകളുമായി എത്തി. പേർളി മാണിയുടെ വീഡിയോകൾ‌ ഇടയ്ക്കിടെ റേച്ചലും റൂബനും പ്രത്യക്ഷപ്പെടാറുണ്ട്. വാവാച്ചി എന്നാണ് പേർളി റേച്ചലിനെ വിളിക്കുന്നത്. പേർളിയുടെ മകൾ നിലയുടെ ബസ്റ്റ് ഫ്രെണ്ട്സ് റേച്ചലും റൂബനുമാണ്. പേർളിയെ പോലെ തന്നെ മറ്റൊരു അമ്മയുടെ സംരക്ഷണവും സ്നേഹവുമാണ് നിലയ്ക്ക് റേച്ചൽ നൽകുന്നത്. നിലയ്ക്കൊപ്പം കഴിയുന്നതിൽ വലിയ സന്തോഷം തോന്നാറുണ്ടെന്ന് റേച്ചലും കുറിച്ചിട്ടുണ്ട്. അടുത്തിടെ പേർളിയും ശ്രീനിഷും നടത്തിയ ദുബായ് യാത്രയിലും റേച്ചലും റൂബനുമുണ്ടായിരുന്നു. സ്കൈ ഡൈവിങിനായി പേർളിയേയും ശ്രീനിഷിനേയും കൊണ്ടുപോയത് റൂബനായിരുന്നു.

  ജൂലൈയിൽ ആയിരുന്നു റേച്ചൽ-റൂബൻ വിവാഹം. വിവാഹശേഷം ലോകം ചുറ്റി സഞ്ചരിച്ചാണ് റേച്ചലും റൂബനും ഹണിമൂൺ ആ ഘോഷിച്ചത്. പാരിസിലായിരുന്നുപ്പോഴാണ് റേച്ചലിന്റെ പിറന്നാൾ വന്നത്. അന്ന് റേച്ചൽ അറിയാതെ അവളുടെ പ്രിയപ്പെട്ടവരുടെ ആശംസകൾ ചേർന്ന വീഡിയോ തയ്യാറാക്കി റൂബൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പാശ്ചാത്യ ശൈലിയിലായിരുന്നു റേച്ചലിന്റേയും റൂബന്റേയും വിവാഹം. മക്കളഅ‍ക്കും മരുമക്കൾക്കുമൊപ്പം ദുബായിൽ അവധി ആഘോഷിക്കാൻ മോളി മാണിയും മാണി പോളും എത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ആഘോഷമായി നടത്തിയ ദുബായ് യാത്രയുടെ വീഡിയോകൾ പേർളിയും ശ്രീനിഷും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. മകൾ പിറന്നതോടെയാണ് ശ്രീനിഷ് സീരിയൽ അഭിനയം അവസാനിപ്പിച്ചത്. മകളുടെ വളർച്ച അവൾക്കൊപ്പമിരുന്ന് ആസ്വദിക്കാൻ ആ ഗ്രഹിക്കുന്നതിനാലാണ് അങ്ങനെയൊരു തീരുമാനം എടുത്തത് എന്നാണ് ശ്രീനിഷും പേർഡളിയും പറഞ്ഞത്. മകൾ പിറന്നശേഷം ചില ഓൺലൈൻ അഭിമുഖങ്ങളിലും സൈമ അവാർഡിലും മാത്രമാണ് പേർളി പങ്കെടുത്തത്. ഇനി മുതൽ യുട്യൂബിൽ നല്ല നല്ല വീഡിയോകൾ നിർമിച്ച് പങ്കുവെച്ച് ആരാധകരുമായി ഇടപെട്ട് ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പേർളി നേരെത്ത പറഞ്ഞിരുന്നു. പാചക പരീക്ഷണ വീഡിയോകളും മോട്ടിവേഷണൽ ടിപ്സ് അടങ്ങിയ വീഡിയോകളുമെല്ലാം പേർളിയും ശ്രീനിഷും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

  Read more about: pearle maaney
  English summary
  rachel maaney shared heartwarming birthday wish to her husband ruben, post viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X