ദയ വെല്ലുവിളിച്ചിട്ടുണ്ട്! രജിത്തിനോട് വിയോജിപ്പുണ്ട്! അമൃതയുടെ പ്ലാനിംഗ് എതിര്‍ത്തുവെന്നും രഘു!
കൈയ്യാങ്കളിയിലേക്ക് വരെ പോയ ഗെയിമുകളും ബിഗ് ബോസിലുണ്ടായിരുന്നു. ടാസ്‌ക്കിനിടയിലും അല്ലാതെയുമൊക്കെയായി പലരും വഴക്കിട്ടിരുന്നു. ദയയുമായി രഘു വഴക്കിട്ടതും സുജോയും സംഘവും ഒപ്പം ചേര്‍ന്നതുമൊക്കെ എല്ലാവരും കണ്ടതാണ്. ജയിലിലേക്ക് പോവുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള നോമിനേഷനിടയിലായിരുന്നു വലിയ വഴക്ക് നടന്നത്. രഘു ദയയെ കൂവിത്തോല്‍പ്പിക്കുന്നത് കണ്ട് മറ്റുള്ളവര്‍ ഞെട്ടിയിരുന്നു. നേരത്തെയും ദയയും രഘുവും വഴക്കിട്ടിരുന്നു. വഴക്കിനിടയില്‍ താന്‍ ഒറ്റതന്തയ്ക്ക് പിറന്നയാളാണെന്ന് രഘു പറഞ്ഞപ്പോള്‍ അത് തനിക്ക് വല്ലാതെ വിഷമം ഉണ്ടാക്കിയെന്നായിരുന്നു ദയ പറഞ്ഞത്. നോമിനേഷനിടയിലും ദയ ഇക്കാര്യം പറഞ്ഞിരുന്നു. കൃത്യമായ മറുപടി രഘുവും നല്‍കിയിരുന്നു.
നിലപാടുകളുടെ കാര്യത്തിലായാലും ഗെയിം പ്ലാനിലായാലും പലരും ഭയപ്പെട്ടിരുന്നതും രഘുവിനെയായിരുന്നു. തന്റെ മുന്നോട്ടുള്ള പോക്കിന് തടസ്സമായി കാണുന്നത് രഘുവിനെയാണെന്നായിരുന്നു ആര്യ പറഞ്ഞത്. രജിത് കുമാറുമായി തനിക്കുള്ള വിയോജിപ്പുകളെക്കുറിച്ചും രഘു തുറന്നുപറഞ്ഞിരുന്നു. അമൃതയുമായി തനിക്കുള്ള വിയോജിപ്പിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. സുനിത ദേവദാസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് രഘു ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

എനിക്ക് ഒറ്റ തന്തയേയുള്ളൂ
ദയയുമായി വഴക്കിടുന്നതിനിടയിലായിരുന്നു രഘു ഈ ഡയലോഗ് പറഞ്ഞത്. ആണത്തമുണ്ടെങ്കില്‍ എന്ന തരത്തില്‍ ദയ നേരത്തെ തന്നെ വെല്ലുവിളിച്ചിരുന്നുവെന്ന് താരം പറയുന്നു. പുറത്തേക്ക് പോവേണ്ടയാള്‍ എന്ന നിലയില്‍ ദയയെ നോമിനേറ്റ് ചെയ്തതിന് പിന്നാലെയായാണ് വഴക്കുണ്ടായത്. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് വന്ന സമയത്ത് താന്‍ എന്തൊക്കെയോ സംസാരിച്ചുവെന്നാണ് ദയ പറയുന്നത്. എന്നാല്‍ അത്തരത്തിലൊരു സംഭവവുമില്ല. വഴക്കിനിടയില്‍ ദയയായിരുന്നു ഈ ഡയലോഗ് ആദ്യം പറഞ്ഞത്. റിഫ്‌ളക്‌സ് ആക്ഷന്‍ പോലെ താനും ഇതേറ്റുപിടിക്കുകയായിരുന്നുവെന്നും രഘു പറയുന്നു.

ദയ മാഷിനെക്കുറിച്ച് പറഞ്ഞത്
രജിത് കുമാറിനെക്കുറിച്ച് ദ. പറയുന്ന പല കാര്യങ്ങളും ശരിയല്ല. രജിത് കുമാര്‍ അവരോട് രഹസ്യമായി ഐലവ് യൂ എന്ന് പറഞ്ഞുവെന്നാണ് ദയ പറഞ്ഞത്. മാഷിനെയാണ് എനിക്കിഷ്ടം എന്ന് പറഞ്ഞതും പുള്ളി പോയപ്പോള്‍ എന്റെ ടീ ഷര്‍ട്ട് വേസ്റ്റ് ബക്കറ്റില്‍ നിന്നും എടുത്തതിനോടും ചിന്നുവിന് വേണ്ടി വാശി പിടിച്ചതിനോടുമൊന്നും തനിക്ക് യോജിക്കാനാവില്ലെന്നും രഘു പറയുന്നു. മാത്രമല്ല കോടതി ടാസ്‌ക്കില്‍ രജിത്തിനെതിരെ ദയ കള്ളപ്പരാതിയായിരുന്നു ഉന്നയിച്ചത്.

രജിത്തിനോടുള്ള എതിര്‍പ്പ്
രജിത് കുമാറിന്റെ കൂടെ നിന്ന ആളല്ലായിരുന്നു താന്‍. അദ്ദേഹത്തിന്റെ ആശയങ്ങളോട് വിയോജിപ്പുണ്ട്. സുജോ, സാന്‍ഡ്ര, അഭിരാമിയുമൊക്കെയായി നല്ല അടുപ്പമുണ്ട്. ഇവരെല്ലാം രജിത്തിന്റെ ടീമിലേക്ക് പോയപ്പോള്‍ താനും അവരോടൊപ്പം ചേരുകയായിരുന്നു. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തില്‍ വിയോജിപ്പുണ്ട്. അതിനോട് യോജിക്കാനാവില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്ന കാര്യമാണ് അത്.

അമൃതയുടെ പ്ലാന്‍
അമൃതയും അഭിരാമിയും സഹോദരിമാര്‍ തന്നെയാണ്. മല്ലികാമ്മയുടെ വയറ്റില്‍ പിറക്കാതെ പോയ രണ്ടുപേരെന്നായിരുന്നു രഗു ഇവരെ വിശേഷിപ്പിച്ചത്. രജിത് കുമാറിനെ ആശ്രയിച്ചായിരുന്നു അമൃത നിന്നിരുന്നത്. അദ്ദേഹം പോയപ്പോള്‍ അവള്‍ ടെന്‍ഷനിലായിരുന്നു. ആ നിലപാട് ശരിയല്ല, നിങ്ങളായിട്ട് കളിക്കണമെന്ന് അവരോട് പറഞ്ഞിരുന്നു. ഗെയിമില്‍ നിന്നും ക്വിറ്റ് ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു രണ്ടാളും. അല്ലായിരുന്നുവെങ്കില്‍ താന്‍ പറയുന്ന അവസാനത്തെ 5 പേരില്‍ അവരും ഇടം പിടിച്ചേനെയെന്നും രഘു പറയുന്നു.


Click it and Unblock the Notifications