ഇവിടൊരാള്‍ക്ക് ഗ്ലാമര്‍ കൂടിക്കൂടി വരുന്നു! രഞ്ജിനി ഹരിദാസിന്‌റെ ചിത്രത്തിന് രാജ് കലേഷിന്റെ കമന്റ്
അവതാരകയായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് രഞ്ജിനി എല്ലാവരുടെയും ഇഷ്ട താരമായത്. അവതാരകയായി തിളങ്ങിയ ശേഷമാണ് രഞ്ജിനി സിനിമയിലും അരങ്ങേറ്റം കുറിച്ചത്. നായികയായും സഹനടിയായുമൊക്കെ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. സിനിമള്‍ക്ക് പുറമെ ബിഗ് ബോസ് മലയാളം ആദ്യ സീസണിലും രഞ്ജിനി പങ്കെടുത്തിരുന്നു.

ഷോയില്‍ അറുപതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന ശേഷമായിരുന്നു രഞ്ജിനി പുറത്തായത്. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷവും സഹമല്‍സരാര്‍ത്ഥികളുമായുളള സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു താരം. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് രഞ്ജിനി. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമൊക്കെ സമൂഹ മാധ്യമങ്ങളിലെ പേജുകളിലൂടെ നടി പങ്കുവെക്കാറുണ്ട്.
അതേസമയം രഞ്ജിനി പങ്കുവെച്ച പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതിന് താഴെ അവതാരകന്‍ രാജ് കലേഷ് കുറിച്ച കമന്റും ശ്രദ്ധേയമായി മാറിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് താരങ്ങളുടെ പോലും ഗ്ലാമര്‍ കുറഞ്ഞു. ഇവിടൊരാള്‍ക്ക് അതും കൂടികൂടി വരുന്നു. എന്താല്ലേ എന്നാണ് രാജ്കലേഷ് കുറിച്ചത്. ഇതിന് താഴെ എനിക്ക് വയ്യ എന്നാണ് രഞ്ജിനി മറുപടി നല്‍കിയിരിക്കുന്നത്.
ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്നുളള ചിത്രങ്ങള്‍ മുന്‍പും പങ്കുവെച്ചിട്ടുണ്ട് രഞ്ജിനി. യൂടൂബ് ചാനലിലും തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അവതാരക എത്താറുണ്ട്. അടുത്തിടെ ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പമുളള രഞ്ജിനിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുത്ത മിക്കവരും രഞ്ജിനിയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇതില്‍ അര്‍ച്ചന സുശീലനമൊപ്പമുളള ചിത്രങ്ങളാണ് നടിയുടെതായി കൂടുതല്‍ പുറത്തിറങ്ങിയിരുന്നത്.
ബിഗ് ബോസ് കഴിഞ്ഞ ശേഷമുളള ഇവരുടെ ഒത്തുകൂടല്‍ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രഞ്ജിനിക്കും അര്‍ച്ചനയ്ക്കുമൊപ്പം ദിയ സനയും ദീപന്‍ മുരളിയും സാബുമോനും എല്ലാം ചിത്രങ്ങളില്‍ നിറയാറുണ്ട്. ടെലിവിഷന്‍ ഷോകള്‍ക്ക് പുറമെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും അവതാരകയായി എത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് രഞ്ജിനി മലയാളത്തിലെ ജനപ്രിയ അവതാരകയായി മാറിയത്.


Click it and Unblock the Notifications