നയൻതാരയെ നേരിട്ട് കണ്ടപോലെ; കണ്ണട മാറ്റാറായി അല്ലേ?; ദീപ്തി കല്യാണിയെ ട്രോളി രാജ് കലേഷ്, ഒപ്പം കൂടി നെറ്റിസൺസ്
സോഷ്യൽമീഡിയ നിരന്തരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതയായ മോഡലും അഭിനേത്രിയുമാണ് ട്രാൻസ്ജെന്ററായ ദീപ്തി കല്യാണി. വനിത മാഗസിന്റെ ആദ്യത്തെ ട്രാന്‍സ് കവര്‍ ഗേളായ മോഡൽ കൂടിയാണ് ദീപ്തി കല്യാണി. അതിലൂടെയാണ് ദീപ്തി മലയാളികള്‍ക്ക് സുപരിചിതയായത്. ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുമുണ്ട്. പത്ത് വർഷം മുമ്പ് ശസ്ത്രക്രിയകൾ വഴി ദീപ്തി സ്ത്രീയായി മാറുകയായിരുന്നു.
ബിക്കിനി ഫോട്ടോ ഷൂട്ടിലൂടെയും ദീപ്തി കല്യാണി ഫോളോവേഴ്സിനെ ഞെട്ടിച്ചിട്ടുണ്ട്. സ്ത്രീകളായ അഭിനേതാക്കളും മോഡലുകളും ബിക്കിനി ഫോട്ടോ ഷൂട്ട് നടത്താറുണ്ട്. എന്നാൽ ഒരു ട്രാൻസ്ജെന്റർ അതിന് തയ്യാറാകുന്നത‍് വിരളമായി മാത്രം സംഭവിക്കുന്നതാണ്. അതിനാലാണ് ദീപ്തിയുടെ ബിക്കിനി ഫോട്ടോഷൂട്ട് വൈറലായതും ചർച്ചയായതും.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഐഎഫ്ഇ ഡിസൈനർ ഷോയിൽ ദീപ്തിയും ഷോ സ്റ്റോപ്പറായി പങ്കെടുത്തിരുന്നു. തിൻ സ്ട്രാപ്പും സൈഡ് ഓപ്പണിങുമുള്ള ബോഡി കോൺ ഡ്രസ്സായിരുന്നു ദീപ്തിയുടെ വേഷം. താരത്തിന്റെ റാംപ് വാക്കിന്റെയും ചടങ്ങിൽ പങ്കെടുക്കുന്നതിന്റേയും വിവിധ വീഡിയോകൾ ഓൺലൈൻ ചാനലുകൾ വഴി പ്രചരിച്ചിരുന്നു.
ആ വീഡിയോയിൽ ഒന്നിന് ഒരു ഓൺലൈൻ ചാനൽ നൽകിയ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു... നയൻതാരയെ നേരിൽ കണ്ടതുപോലെ തോന്നിയോ ദീപ്തിയെ കണ്ടപ്പോൾ..? എന്നായിരുന്നു ക്യാപ്ഷൻ. അതോടെ വീഡിയ്ക്ക് കമന്റുകളുടെ ഒഴുക്കായിരുന്നു. അതിൽ പ്രത്യക്ഷപ്പെട്ട ഒരു കമന്റ് അവതാരകനായ രാജ് കലേഷിന്റേതായിരുന്നു. കണ്ണട മാറ്റാറായി അല്ലേ? എന്നാണ് വീഡിയോയും ക്യാപ്ഷനും ഇട്ട വ്യക്തിയെ ട്രോളി രാജ് കലേഷ് കുറിച്ചത്.
രാജേഷിന്റെ കമന്റിനെ അനുകൂലിച്ചും നിരവധി പേർ എത്തി. ക്യാപ്ഷൻ ഇട്ട വ്യക്തിക്കും ദീപ്തിക്കും ആവശ്യമായത് രാജ് കലേഷ് കൊടുത്തു എന്നായിരുന്നു ഏറെയും കമന്റുകൾ. നിങ്ങൾ വരെ അവരെ കളിയാക്കി തുടങ്ങിയല്ലേ. ഇവരുടെ വീഡിയോസും റീൽസും ഇൻസ്റ്റയിൽ വരാതിരിക്കാൻ വല്ല വഴിയുമുണ്ടെങ്കിൽ പറഞ്ഞുതായെന്ന് സഹായം എന്ന രീതിയിൽ രാജ് കലേഷിനോട് അഭ്യർത്ഥന നടത്തിയവരേയും കമന്റ് ബോക്സിൽ കാണാം.
ദീപ്തിയോട് എതിർപ്പുള്ളവരുടെ പരിഹസിച്ചും ട്രോളിയുമുള്ള കമന്റുകളാണ് ഏറെയും. തെന്നിന്ത്യൻ താരസുന്ദരിയും ലേഡി സൂപ്പർസ്റ്റാറുമായ നയൻതാരയുമായി ദീപ്തിക്ക് രൂപ സാദൃശ്യമുണ്ടെന്നത് പലരും പറയാറുള്ള ഒന്നാണ്. അതിനാൽ തന്നെ നയൻതാര അഭിനയിച്ച സിനിമയിലെ സീനുകൾ റീക്രിയേറ്റ് ചെയ്ത് ദീപ്തി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുമുണ്ട്.

സിൽക്ക് സ്മിതയെ അനുകരിച്ച് ദീപ്തി നടത്തിയ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. സ്ത്രീയായി മാറാനുള്ള ശ്രമത്തിനിടയിൽ വളരെ അധികം യാതനകൾ അനുഭവിക്കേണ്ടി വന്ന ഒരാൾ കൂടിയാണ് ദീപ്തി. ഒരു നേരത്തെ ഭക്ഷണത്തിനും വെള്ളത്തിനുമായി സ്വന്തം ശരീരം തന്നെ നൽകേണ്ടി വന്ന ഗതികേടിനെ കുറിച്ച് ദീപ്തി തന്നെ ഒരിക്കൽ മനസ് തുറന്നിരുന്നു.
ചെറുപ്പകാലത്ത് ഒത്തിരി അനുഭവിച്ചിട്ടുണ്ട്. സഹോദരൻ, കസിൻസ്, ഇവരുടെയൊക്കെ അടുത്ത് നിന്നും ഒരുപാട് അനുഭവിച്ചു. ആൺകുട്ടിയായി ജനിച്ചിട്ട് സ്ത്രീകളെ പോലെ ആകുന്നു എന്നതാകാം അവർ എന്നിൽ കണ്ട തെറ്റ്. അന്നൊക്കെ തോന്നിയിരുന്നു എന്തിനാണ് ജനിച്ചതെന്ന്. വലിയ കുടുംബം ആയിരുന്നു എന്റേത്. എന്നാൽ പിന്നീട് എന്നെ അവിടെ നിന്നും ഇറക്കിവിട്ടു.
ആ സമയത്ത് മരിക്കാൻ വരെ തോന്നിയിട്ടുണ്ട്. ഇട്ടിരിക്കുന്ന ഒരു വസ്ത്രവുമായിട്ടാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. സർജറി ചെയ്യാൻ ആവശ്യത്തിന് പണം വേണം. അതിനായി ഞാൻ അന്ന് ബാംഗ്ലൂരിൽ ചെയ്തത് സെക്സ് വർക്കും ബെഗ്ഗിങ്ങും ആയിരുന്നു. അങ്ങനെയാണ് സർജറിക്കുള്ള കാശ് ഉണ്ടാക്കിയത് എന്നാണ് ജീവിത കഥ വെളിപ്പെടുത്തി ഒരിക്കൽ ദീപ്തി പറഞ്ഞത്.


Click it and Unblock the Notifications


