മാത്തുക്കുട്ടിയെ അച്ഛായെന്ന് വിളിച്ചത് ആരാണ്? രാജ് കലേഷിന്‍റെ സംശയം! വീഡിയോ വൈറല്‍! കാണൂ!
മാത്തുക്കുട്ടിയും രാജ് കലേഷും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകരാണ്. ഇരുവരും ഒന്നിച്ച് അവതരിപ്പിച്ച് വരുന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വേറിട്ട അവതരണ ശൈലിയും വാക്ചാതുര്യവുമാണ് ഇരുവരുടേയും പ്രത്യേകത. മാത്തൂ, കല്ലൂ എന്നുള്ള വിളികളും കുറിക്ക് കൊള്ളുന്ന കൗണ്ടറുകള്‍ക്കുമെല്ലാം ആരാധകര്‍ കൈയ്യടിക്കാറുണ്ട്. ലോക് ഡൗണായതോടെ വീട്ടില്‍ ലോക്കായ ഇരുവരും വീട്ടില്‍ നിന്നും വീഡിയോ ഷൂട്ട് ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. അതിനിടയിലെ രസകരമായ രംഗങ്ങളുടെ വീഡിയോയിരുന്നു രാജ് കലേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഈ വീഡിയോ ശ്രദ്ധിച്ച് കാണുക! കേൾക്കുക! അതിൽ ഏതോ കുട്ടികൾ മാത്തൂനെ അച്‌ഛാ എന്നുവിളിക്കുന്നുണ്ട്. മാത്തു അവരെ വഴക്കു പറയുന്നു, മനശ്ശാസ്ത്രപരമായി നോക്കുമ്പോൾ സ്വന്തം കുട്ടികളെ മാത്രമേ ഇങ്ങനെ വഴക്കു പറയു... ഏത്? ടാ മാത്തുക്കുട്ടീ എന്നോട് ഇതെന്തിനു മറച്ചുവച്ചു. (സ്നേഹത്തോടെ വീട്ടിൽ നിന്നും. ഷൂട്ടിംഗിനിടെ കിട്ടിയതെന്ന് പറഞ്ഞായിരുന്നു രാജ് കലേഷ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്റെ ആരാധകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഈ കുത്സിത ശ്രമത്തിന് കേരള ജനത മറുപടി നൽകുമെന്നുള്ള കമന്‍റുമായാണ് മാത്തുക്കുട്ടി എത്തിയത്. മാത്തുക്കുട്ടിയെ ടാഗ് ചെയ്തായിരുന്നു രാജ് കലേഷിന്‍രെ പോസ്റ്റ്.

എപ്പിസോഡ് കാണിക്കാനുള്ള നീക്കമാണോ ഇതെന്നായിരുന്നു ചിലരുടെ ചോദ്യം. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. ശരിക്കും അതാരായിരുന്നു മാത്തൂയെന്നായിരുന്നു ഒരാളുടെ ചോദ്യം. കൊട്ടും കുരവയും ആളുകളും ഇല്ലെങ്കിലും കെട്ടിയിടാനൊരു താലിച്ചരടായി തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിന് കീഴിലുണ്ടായിരുന്നു. ചിലപ്പോള്‍ ക്യാമറാമന്റെ കുട്ടികളാണെങ്കിലോ, അങ്ങനെയൊരു സാധ്യതകളുമില്ലേ തുടങ്ങിയ ചര്‍ച്ചകളുമുണ്ടായിരുന്നു.
കമന്റുമായെത്തിയ അശ്വതി ശ്രീകാന്തിനോട് ഇതിലെന്തോ പന്തികേട് തോന്നീല്ലേയെന്ന് രാജ് കലേഷ് ചോദിച്ചിരുന്നു. മാത്തൂന്റെ അവിഹിതം കൈയ്യോടെ പിടിച്ചുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മാത്തു പണ്ടേ ഉടായിപ്പാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ക്രിസ്ത്യന്‍സില്‍ ചിലരൊക്കെ അമ്മയുടെ ആങ്ങളയെ അച്ഛനെന്ന് വിളിക്കുമെന്നുള്ള കമന്‍രുമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ മാത്തുക്കുട്ടി അവസാനം അളിയാന്ന് വിളിച്ചതോയെന്നായിരുന്നു രാജ് കലേഷിന്റെ ചോദ്യം. അങ്ങനെ പറഞ്ഞുകൊടുക്കെന്നായിരുന്നു മാത്തുക്കുട്ടി ഈ കമന്റിന് നല്‍കിയ മറുപടി.


Click it and Unblock the Notifications











