ഞങ്ങളുടേത് ശൈശവ വിവാഹം ആണെന്ന് പറയാം; ബന്ധുവിനെ തന്നെ വിവാഹം കഴിച്ചതിനെ കുറിച്ച് നടന്‍ രാജ സാഹിബ്
നടനും മിമിക്രി താരവുമായ രാജ സാഹിബിന്റെ മകള്‍ അടുത്തിടെയാണ് വിവാഹിതയാവുന്നത്. ഏറെ കാലമായി താരത്തെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നെങ്കിലും മകള്‍ റാസിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ രസകരമായ വിവരങ്ങളും വാര്‍ത്തയില്‍ നിറഞ്ഞു. കൊവിഡ് കാലമായത് കൊണ്ട് ലളിതമായ ചടങ്ങിലൂടെയാണ് താരപുത്രിയുടെ വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തി. സിനിമയിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.
നടി റായി ലക്ഷ്മി എന്തൊരു ക്യൂട്ടാണ്, അതീവ സുന്ദരിയായിട്ടുള്ള താരത്തിൻ്റെ ചിത്രങ്ങൾ വൈറൽ
പിന്നാലെ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ രാജ സാഹിബ് എത്തിയിരിക്കുകയാണ്. രസകരമായ കാര്യം താരത്തിന്റെ ഭാര്യ റാണിയും ഒപ്പം ഉണ്ടായിരുന്നു എന്നതാണ്. എംജിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടയില്‍ ബന്ധു കൂടിയായ റാണി എങ്ങനെ ജീവിതസഖിയായി എന്ന കാര്യം രാജ സാഹിബ് വെളിപ്പെടുത്തുകയാണ്. രാജയുടെ പിതാവിന്റെ സഹോദരിയുടെ മകളാണ് റാണി. ചെറിയ പ്രായത്തില്‍ തന്നെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിശദമായി വായിക്കാം...

പണ്ട് ചുള്ളനെ പോലെ ഇരുന്നതല്ലേ, പിന്നെ എങ്ങനെയാണ് ഇത്രയും വലുതായതെന്ന എംജിയുടെ ചോദ്യത്തിന് മമ്മിയുടെ പ്രാര്‍ഥന കൊണ്ടാണെന്നാണ് രാജ സാഹിബ് പറയുന്നത്. എന്റെ മോന് ഉയരങ്ങളില്‍ എത്തിക്കണമേ എന്ന് മമ്മി പ്രാര്‍ഥിച്ച് പ്രാര്‍ഥിച്ച് ഞാനിപ്പോള്‍ ഇരുപത്തിയഞ്ചാം നിലയിലാണ് താമസിക്കുന്നത്. എന്റെ മോന് ഒരുപാട് വളര്‍ച്ച കൊടുക്കണമേ എന്നും പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് മോന്‍ വളര്‍ന്ന് പന്തലിച്ചതെന്ന് തമാശരൂപേണ താരം പറയുന്നു. നന്നായി ഫുഡ് കഴിക്കുന്നത് കൊണ്ടാണെന്നാണ് ഭാര്യ റാണി പറയുന്നത്. ഇപ്പോള്‍ 97 കിലോയാണ്. 125 കിലോ വരെ താന്‍ എത്തിയിരുന്നതായിട്ടും രാജ വ്യക്തമാക്കി.

ഡാഡിയുടെ സഹോദരിയുടെ മകളാണ് തന്റെ ഭാര്യയായ റാണി. അതെങ്ങനെയാണ് റിലേറ്റിവീനെ തന്നെ വിവാഹം കഴിച്ചതെന്ന അവതാരകന്റെ ചോദ്യത്തിന് രാജ തന്റെ വിവാഹകഥ വെളിപ്പെടുത്തി. 'ഞങ്ങളുടേത് ശൈശവ വിവാഹം ആയിരുന്നെന്ന് രാജാ സാഹിബ് പറയുമ്പോള്‍ എത്രയാണ് പത്തു വയസ്സിലാണോന്ന് എംജി ചോദിച്ചു. ഒരുപത്തു വയസ് കൂടി കൂട്ടിക്കോ. രണ്ടാളുടെയും കൂട്ടുമ്പോള്‍ ഇരുപത് ആകുമെന്ന് താരം പറയുന്നു. ഞങ്ങള്‍ക്ക് ഇരുപതും പതിനെട്ടും വയസാണ് അന്ന്.

എന്റെ ഡാഡി നാട്ടിലേക്ക് വാ, എന്നിട്ട് നീ നാട്ടില്‍ സ്‌നേഹിക്കാത്ത ഏതേലും പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ വിവാഹം ചെയ്‌തോളാന്‍ പറഞ്ഞു. അങ്ങനെ നോക്കിയപ്പോള്‍ ഇവള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാ പിന്നെ തകൃത തിമൃത തെയ് എന്ന് പറഞ്ഞത് പോലെയായെന്ന് രാജ മറുപടി നല്‍കി. ആ പാരലല്‍ കോളേജ് സംഭവം ആണല്ലോന്ന് എംജി ചോദിക്കുമ്പോള്‍ അതൊക്കെ തനിക്കും അറിയുന്ന കഥയാണെന്ന് റാണി സൂചിപ്പിച്ചു. എല്ലാത്തിന്റെയും ലിസ്റ്റ് താനിവിടെ കൊടുത്തിട്ടുണ്ട്. ഏതേലും പേര് പറഞ്ഞാല്‍ മതി. അന്നേരം കഥ അവളിങ്ങോട്ട് പറഞ്ഞ് തരുന്ന അവസ്ഥയാണ്.
Recommended Video

ഭാര്യ റാണി നന്നായി പാചകം ചെയ്യുന്ന ആളാണെന്നുള്ള ഭാഗ്യം കൂടി തനിക്കുണ്ടെന്ന് രാജ പറയുന്നു. എത്ര വിരുന്നുകാര്‍ വീട്ടില്‍ വന്നാലും ആര്‍ക്കും ഭക്ഷണം തികയാതെ പോവില്ല. അതെന്തോ മാജിക് പോലെയാണ്. അവള്‍ ഉണ്ടാക്കുന്ന ഭക്ഷണം കുറഞ്ഞ് പോവാറില്ല. പല താരങ്ങളും വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് പോയിട്ടുള്ളവരാണ്. അവരും ഇതേ അഭിപ്രായമാണ് പങ്കുവെച്ചിട്ടുള്ളതെന്നും താരം പറയുന്നു. അതേ സമയം ഷോ യില്‍ ഉഷ ഉതുപ്പ് മുതല്‍ ജനാര്‍ദ്ദനന്‍ വരെയുള്ള താരങ്ങളെ രാജ സാഹിബ് മിമിക്രിയിലൂടെ അവതരിപ്പിച്ച് കാണിച്ചിരുന്നു.


Click it and Unblock the Notifications











