ഇപ്പോഴും കിടപ്പിലാണ്! തെറാപ്പി കൊടുക്കുന്നുണ്ട്! മൂഡ് ശരിയല്ലെങ്കിൽ സഹകരിക്കില്ല! രാജേഷിനെക്കുറിച്ച് പ്രതാപ്
വേറിട്ട അവതരണ ശൈലിയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് രാജേഷ് കേശവ്. വേദികളില്‍ നിന്നും വേദികളിലേക്കുള്ള പ്രയാണത്തിനിടയിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹത്തിന് വയ്യാതെയായത്. കുഴഞ്ഞു വീണതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. മാസങ്ങളായി വെല്ലൂരിലെ ചികിത്സയിലായിരുന്നു അദ്ദേഹം. അടുത്തിടെയായിരുന്നു നാട്ടിലേക്ക് മാറ്റിയത്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ചികിത്സയിലാണ് ഇപ്പോള്‍. ആരോഗ്യനിലയില്‍ മാറ്റങ്ങളുണ്ട്. തെറാപ്പികളൊക്കെ കൊടുക്കുന്നുണ്ട്. ഇടയ്ക്ക് വരുന്ന പനിയും, ഇന്‍ഫക്ഷനുമൊക്കെയാണ് പ്രശ്‌നം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതാപ് ജയലക്ഷ്മി ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്.
പ്രിയപ്പെട്ട രാജേഷ് കേശവിന്റെ വിവരങ്ങൾ അറിയുന്നില്ലല്ലോ, ഇടയ്ക്ക് രാജേഷിനെ ഓൺലൈൻ കണ്ടല്ലോ? ഓക്കെ ആയോ, ചോദ്യങ്ങൾ നിരവധിയാണ്, ഞാൻ ചില വർക്കുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. പലരോടും റിപ്ലേ ചെയ്യാൻ പറ്റാത്തതിൽ ഖേദിക്കുന്നു. ഇന്നലെ ശ്രീ സുരേഷ് ഗോപിയുടെ ബർത്ത് ഡേ ആയിരുന്നു. കുറെ വർഷങ്ങളായി ആ ദിവസം രാജേഷും ഞാനും ശാസ്‌തമംഗലത്തെ വീട്ടിൽ പോയി ഒരുമിച്ചു മധുരം പങ്കിടാറുണ്ട്. ഇത്തവണ പോകുമ്പോൾ അവന്റെ കാര്യമാണ് എല്ലാവർക്കും ചോദിക്കാനുണ്ടായിരുന്നത്. രാജേഷ് ആശുപത്രിയിൽ ആയതിനു ശേഷം ചികിത്സാ കാര്യങ്ങളിലും, അവനെ വന്നു കാണുന്നതിലും ഏറ്റവുമധികം മുന്നിട്ടു നിന്നത് ശ്രീ സുരേഷ് ഗോപി തന്നെയാണ്.

രാജേഷ് കിടപ്പിലായിട്ടു 10 മാസങ്ങൾ പിന്നിട്ടിരിക്കുന്നു, വെല്ലൂർ ആശുപത്രിയിൽ നിന്നും ഇപ്പോൾ തിരുവനന്തപുരത്തു വീട്ടിൽ എത്തിയതിനു ശേഷം ആരോഗ്യ പുരോഗതി മെച്ചമാവുന്നുണ്ട്, ഇടയ്ക്ക് ഉണ്ടാകുന്ന പനി, ഇൻഫക്ഷൻ ഒക്കെ ആ പുരോഗതിയെ പിന്നോട്ട് വലിക്കും. വിവിധ തരം തെറാപ്പികൾ കൊടുക്കാൻ പറ്റുന്നത് ഹെൽത്ത് കണ്ടീഷൻ ബെറ്റർ ആകുമ്പോൾ മാത്രമാണ്. അവൻ കിടപ്പിലാണ് ഇപ്പോഴും, തെറാപ്പിയുടെ ഭാഗമായി എണീപ്പിച്ചു നിർത്തുന്നുണ്ട്, അതിന്റെ സമയവും എക്സ്റ്റെൻഡ് ചെയ്തു വരികയാണ്. കൈ കാലുകളുടെ ചലനവും മുൻപത്തെക്കാൾ മെച്ചമാവുന്നുണ്ട്, പക്ഷേ മൂഡ് ശെരിയല്ലെങ്കിൽ തെറാപ്പികളോട് ഉള്ള സഹകരണം കുറവാണ്.
ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ പലതും തുടക്കം മുതൽ പഠിപ്പിച്ചു മുന്നോട്ട് പോകുന്ന അവസ്ഥയാണ്.
കഴിഞ്ഞ ദിവസം ശ്രീ രമേഷ് പിഷാരടി വിളിച്ചിരുന്നു. മമ്മുക്കയുടെയും, ചാക്കോച്ചന്റെയും, മഞ്ജു വാര്യരുടെയും ഒക്കെ അന്വേഷണം അറിയിച്ചിരുന്നു. ഒപ്പം ഭാരിച്ച ചികിത്സാ ചിലവുകൾക്ക് താങ്ങായി എന്തെങ്കിലും ഒരു പരിപാടി ചെയ്തു കുറച്ചു ഫണ്ട് സ്വരൂപിക്കാനുള്ള ഒരു ചർച്ചയും നടന്നു.
എല്ലാം നന്നായി വരും, അവനെ പഴയ പോലെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ രാജേഷിന്റെ കുടുംബവും, കുറെ നല്ല മനസ്സുകളും അക്ഷീണം പരിശ്രമിക്കുകയാണ്. ഓഫീസിലെ പഴയ സുഹൃത്തുക്കൾ, കോളേജിലെ സഹപാഠികൾ ഒക്കെ ഇടയ്ക്ക് കാണാൻ വരുന്നുണ്ട്.വേറെയും ചില നല്ല മനസ്സുകൾ രാജേഷിനെ സന്ദർശിക്കാറുണ്ട്. പഴയ ഓർമ്മകൾ മാത്രമാണ് ഞങ്ങൾക്ക് അവനോടു ഷെയർ ചെയ്യാനുള്ളൂ.
രാജേഷ് ഓൺലൈൻ വരാനുള്ള സമയം ആയിട്ടില്ല. അവൻ തിരിച്ചു വരും, എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കൂടെ ഉണ്ടായാൽ മതി, ഒരു മിറക്കിൾ ഉണ്ടാവാൻ. ആ കാത്തിരിപ്പിലാണ് ഞാനും. ടിവി ഷോകളിൽ കണ്ട് ഒരുപാട് പരിചയമുള്ള ആളാണ് രാജേഷ്. പ്രതാപിന്റെ പോസ്റ്റുകളിലൂടെ രാജേഷിന്റെ വാർത്തകൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എത്രയും പെട്ടെന്ന് രാജേഷ് പൂർണ്ണ ആരോഗ്യത്തോടെ തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന പ്രതികരണങ്ങൾ.


Click it and Unblock the Notifications