സത്യം മനസ്സിലാക്കിയ അപ്പു അമരാവതിയില്‍...അപ്പുവിനെ തല്ലാനോങ്ങിയ രാജേശ്വരിയുടെ കൈ തടുത്ത് തമ്പി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിയിരിക്കുകയാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള ഈ സീരിയലിന്റെ പ്രധാന പ്രേക്ഷകര്‍ യുവജനങ്ങളാണ്. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റെയും അവര്‍ തമ്മിലുള്ള അവരുടെ ഇണക്കങ്ങളും പിണക്കങ്ങളുമാണ് സീരിയലിന്റെ പ്രതിപാദ്യം.

പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സാന്ത്വനത്തിലെ ഓരോ എപ്പിസോഡും.സാന്ത്വനത്തില്‍ വന്ന് മാപ്പ് പറഞ്ഞുപോയ ജയന്തി കൊടുത്ത പുതിയ പണിയാണ് ഇനി വരാനിരിക്കുന്ന എപ്പിസോഡുകളെ ഉദ്വേഗജനകമാക്കുന്നത്.

ജയന്തി കൊടുത്ത പണി

രാജേശ്വരിയില്‍ നിന്നും കഴിഞ്ഞ ദിവസം നടന്ന തല്ലിന്റെ വിവരങ്ങളറിഞ്ഞ് ജയന്തി ഞെട്ടിപ്പോവുകയാണ്. ഹരിക്കും ശിവനും നല്ല തിരിച്ചടി കൊടുക്കുമെന്ന് പറഞ്ഞ രാജേശ്വരി ജയന്തിയുടെ ഭര്‍ത്താവ് സേതുവിനോടും കരുതിയിരിക്കാന്‍ പറഞ്ഞു. തന്റെ ഏറ്റവും വലിയ ശത്രുവായ ശിവനാണ് കൂടുതല്‍ കുഴപ്പക്കാരനെന്ന് പറയുന്ന ജയന്തി അവന് നല്ല പണി കൊടുക്കണം എന്ന് രാജേശ്വരിയോട് പറയുന്നു. എന്നാല്‍ ഹരിക്കും ശിവനും വേണ്ടിവന്നാല്‍ ബാലനും തിരിച്ചടി കൊടുക്കാന്‍ തയ്യാറായിരിക്കുകയാണ് രാജേശ്വരി.

രാജേശ്വരിയില്‍ നിന്നറിഞ്ഞ വിവരങ്ങളെല്ലാം ജയന്തി അപ്പോള്‍ തന്നെ അപര്‍ണ്ണയെ വിളിച്ചറിയിക്കുന്നു. ഇതെല്ലാം കേട്ട് അപര്‍ണ്ണയ്ക്ക് ഷോക്കാകുന്നു. അപര്‍ണ്ണ ഉടന്‍ തന്നെ ജയന്തി പറഞ്ഞ കാര്യങ്ങളെല്ലാം ദേവിയേടത്തിയോട് ചോദിക്കുന്നു. അപ്പു അറിഞ്ഞാല്‍ ടെന്‍ഷനാകുമല്ലോ എന്നു വിചാരിച്ചാണ് ബാലേട്ടന്‍ ഒരു കാര്യവും പറയാതിരുന്നതെന്ന് ദേവി പറയുന്നു. എന്നാല്‍ ഈ മറുപടി കേട്ടിട്ടൊന്നും തൃപ്തിയാകാതിരുന്ന അപ്പു ഉടന്‍ തന്നെ സ്‌കൂട്ടറെടുത്ത് അമരാവതിയിലേക്ക് പോകുന്നു. ദേവി തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

അപ്പു ചോദിക്കുന്നു

അവിടെച്ചെല്ലുമ്പോള്‍ അപ്പുവിന്റെ ഡാഡിയും മമ്മിയും രാജേശ്വരി അപ്പച്ചിയും ഈ വിഷയത്തെ ചൊല്ലി സംസാരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ദേവേട്ടത്തിയേയും ബാലേട്ടനേയും ഹരിയേയും ഒക്കെ അപമാനിക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്തതിന്റെ വാശി തീര്‍ക്കാന്‍ ഹരിയെ ഗുണ്ടകളെ വിട്ടു തല്ലാന്‍ നോക്കിയോ എന്ന് അപ്പു രാജേശ്വരിയോട് മുഖത്തു നോക്കി ചോദിക്കുന്നു.

എന്നാല്‍ തന്നോട് ചെയ്ത തെമ്മാടിത്തത്തിനുള്ള പണി ഹരിക്കും അവന്റെ സഹോദരന്മാര്‍ക്കും കൊടുത്തിരിക്കുമെന്ന് രാജേശ്വരി നിര്‍ബന്ധബുദ്ധിയോടെ പറയുന്നു. അതിന് എന്നെ ചോദ്യം ചെയ്യാന്‍ നീയോ നിന്റെ ഡാഡിയോ വളര്‍ന്നിട്ടില്ലെന്ന് രാജേശ്വരി മുഖത്തടിച്ച പോലെ പറയുന്നു. എന്നാല്‍ രാജേശ്വരിയുടെ പറച്ചിലിന് അപ്പു നല്‍കുന്ന മറുപടി മാസാണ്. ഈ വീട് എന്റെയാണെന്നും ഇറങ്ങിപ്പോകേണ്ടത് അപ്പച്ചിയാണെന്നും അവള്‍ പറയുന്നു. ഇതുകേട്ട് കോപിച്ച അപ്പച്ചി അപ്പുവിനെ തല്ലാനോങ്ങുന്നു. എന്നാല്‍ തമ്പി അപ്പച്ചിയുടെ കൈ തടയുന്നു.

അപ്പുവിന്റെ കിടിലന്‍ എന്‍ട്രിയായിരുന്നു ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്. സാന്ത്വനം ഫാന്‍സുകാരും ഏറെ സന്തോഷത്തിലാണ്. അപ്പുവിന്റെ ഡയലോഗിനും മാസ് ബീജിയത്തിനും ആരാധകരുടെ നിറഞ്ഞ കൈയടിയാണ്.

Recommended Video

സെറ്റിലെ കുറുമ്പത്തിയായ അപ്പുവിനെക്കുറിച്ച് ഹരി | Santhwanam Hari Talks About Appu | FilmiBeat
 ആരാധകരുടെ വാഴ്ത്ത്

ആരാധകര്‍ പ്രമോയ്ക്ക് നല്‍കുന്ന കമന്റുകളും രസകരമാണ്.' ഇന്നത്തെ അപ്പുവിന്റെ പെര്‍ഫോമന്‍സ് പൊളിച്ചു', 'അപ്പു ശരിക്കും സൂപ്പര്‍ അഭിനയമാണ'്, 'അപ്പുവിന്റെ എന്‍ട്രി മാസ് ആണ്, ഒപ്പം അവളുടെ ഡയലോഗും വേറെ ലെവല്‍', 'അപ്പു ലച്ചു അപ്പച്ചിയെ നാട് കടത്തിയ പോലെ ഈ അപ്പച്ചിയേയും വയനാട് ചുരം കടത്തിയ പോലെ ഈ അപ്പച്ചിയേയും വയനാട് ചുരം കടത്തണം', 'ഇന്നത്തെ എപ്പിസോഡിനു വെയിറ്റിങ്ങ്, തമ്പി അണ്ണന്റെ ഒരു മാസ് സീന്‍ പ്രതീക്ഷിക്കുന്നു', 'ഇനി കളി തമ്പിയും രാജേശ്വരിയും തമ്മില്‍ ആയിക്കോളും', 'ലക്ഷ്മിയമ്മ അഞ്ജുവിന്റെ അപ്പച്ചി, സാവിത്രി ജയന്തിയുടെ അപ്പച്ചി, ദേവി ഉണ്ണിക്കുട്ടന്റെ അപ്പച്ചി,ലച്ചു അപ്പുവിന്റെ അപ്പച്ചി, രാജേശ്വരി അപ്പുവിന്റെ ഇനി ഏതേലും അപ്പച്ചി വരാനുണ്ടോ..'

മറ്റൊരു പ്രേക്ഷകന്റെ കമന്റ് ഇങ്ങനെയാണ്: 'ബാലന്‍:അപ്പുമോളുടെ സന്തോഷത്തിനു ഒരു പ്രേശ്‌നവും ഞങ്ങള്‍ അവളെ അറിയിക്കാറില്ല, പ്രേക്ഷകര്‍:ആ എന്നിട്ട് എന്നിട്ട,് ബാലന്‍ :സേതുവിനെ വിളിച്ചു എല്ലാം പറയും അത് ജയന്തി കേട്ടിട്ട് ഡോസ് കൂട്ടി അപ്പുവിനെ അറിയിക്കും, പ്രേക്ഷകര്‍ :എങ്കില്‍ പിന്നെ നിങ്ങള്‍ക്ക് തന്നെ പറഞ്ഞാല്‍ പോരെ, ബാലന്‍: അതിലൊരു ത്രില്ല് ഇല്ല...'

Read more about: Santhwanam asianet shivanjali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X