For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹരിയെ ഗുണ്ടകളെക്കൊണ്ട് നേരിട്ട് രാജേശ്വരി; സാന്ത്വനം പുതിയ വഴിത്തിരിവില്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സാന്ത്വനം. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല യുവജനങ്ങള്‍ക്കിടയിലും സാന്ത്വനം ഇപ്പോള്‍ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. ജനപ്രിയതയിലും കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോര്‍ഡ് നേട്ടമുള്ള സാന്ത്വനം സീരിയലിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍ തന്നെ.

  അഞ്ജലിയും ശിവനും തമ്മിലുള്ള പ്രണയാര്‍ദ്രനിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഹൈലൈറ്റെങ്കില്‍ ഇനി വരാന്‍ പോകുന്നത് സംഘര്‍ഷഭരിതമായ ദിനങ്ങളാണ്. സീരിയലിന്റെ പ്രമോയും അതാണ് സൂചിപ്പിക്കുന്നത്. അപര്‍ണ്ണയുടെ അപ്പച്ചി രാജേശ്വരി ഹരിയോട് പ്രതികാരം വീട്ടുന്നതാണ് ഇനിയുള്ള എപ്പിസോഡുകളിലുള്ളത്. അമരാവതിയിലെ അപ്പുവിന്റെ വീട്ടില്‍ വെച്ച് ബാലനേയും ദേവിയേയും അപമാനിച്ച് സംസാരിച്ച രാജേശ്വരിയ്ക്ക് കണക്കിന് കൊടുത്താണ് അപ്പുവും ഹരിയും അവിടെ നിന്നിറങ്ങിയത്. പിന്നീട് അപ്പുവും ഹരിയും ബാലനും ദേവിക്കുമൊപ്പം സാന്ത്വനം വീട്ടിലേക്കു മടങ്ങി.

  സഹോദരന്റെ വീട്ടില്‍വെച്ച് അപ്പു തന്നെ താഴ്ത്തിക്കെട്ടി സംസാരിച്ചത് രാജേശ്വരിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. താന്‍ നേരിട്ട അപമാനത്തിന് കണക്കു തീര്‍ത്തുകൊടുക്കുമെന്ന് രാജശേഖരന്‍ തമ്പിയോട് വെല്ലുവിളിച്ചിട്ടാണ് അന്ന് അവര്‍ ആ വീട് വിട്ടിറങ്ങുന്നത്. എന്നാല്‍ ഇതൊന്നും പ്രതീക്ഷിച്ചല്ല ഹരിയും അപ്പുവും അന്ന അങ്ങനെയൊക്കെ പറഞ്ഞത്.

  വിവരങ്ങളെല്ലാം അറിഞ്ഞ് അഞ്ജലി അന്നു തന്നെ രാജേശ്വരി അപ്പച്ചിയെ കരുതിയിരിക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അഞ്ജു പറഞ്ഞത് സത്യമായിരിക്കുകയാണ്. ഹരിയെ രാജേശ്വരിയുടെ അടുത്തേക്ക് ഗുണ്ടകളുടെ സഹായത്തോടെ വിളിപ്പിക്കുന്നു. ഹരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വിളിച്ചുകൊണ്ടുപോകുന്ന രാജേശ്വരിയുടെ ഗുണ്ടാസംഘം പിന്നീട് ഹരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന കാഴ്ചയാണ് കാണുന്നത്. അപ്പുവിന്റെ ഭര്‍ത്താവാണെന്നു കരുതിയാണ് താന്‍ അന്നു അതൊക്കെ ക്ഷമിച്ചതെന്നു പറഞ്ഞ രാജേശ്വരി തന്റെ യഥാര്‍ഥസ്വഭാവം പുറത്തെടുത്തിരിക്കുകയാണ്.

  അതേസമയം സാന്ത്വനത്തിന്റെ ആരാധകര്‍ ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുന്നത് ഏറെ രസകരമായാണ്. ബാലേട്ടന്റെയും ശിവന്റെയും മാസ് രംഗങ്ങള്‍ കാണാനുള്ള കാത്തിരിപ്പിലാണ് പലരും. രാജേശ്വരിയുടെ കാര്യത്തില്‍ ഒരു തീരുമാനം ആയെന്നും രാജേശ്വരിക്ക് നേരെ ഉള്ള ശിവേട്ടന്റെയും ബാലേട്ടനും മാസ് ഫൈറ്റ് കാണാന്‍ കട്ട വെയിറ്റിങ്ങില്‍, ഹരി ഇന്ന് പൊളിക്കും, ആറാടുകയാണ് ഹരി ഇനി ആറാടുകയാണ് എന്നൊക്കെയാണ് സാന്ത്വനം ആരാധകരുടെ കമന്റുകള്‍.

  ഇനി അപ്പച്ചിയെ വലിച്ചുനീട്ടാതിരുന്നാല്‍ മതിയായിരുന്നു, എപ്പിസോഡില്‍ ഇനി അടിയുടെ ആറാട്ട്, എല്ലാം വരുത്തിവെച്ചവര്‍ക്ക് തന്നെ അവസാനം പണി കിട്ടിയാല്‍ നന്നായിരിക്കും, വയനാടന്‍ അപ്പച്ചിക്ക് ആദരാഞ്ജലികള്‍ ഇന്‍ അഡ്വാന്‍സ്, ഇത് ശിവന്‍ അറിഞ്ഞാല്‍ അപ്പച്ചി വന്ന വഴിയേ ഓടേണ്ടി വരും, തമ്പിയോടൊന്ന് അവരെക്കുറിച്ച് അന്വേഷിച്ചിട്ടു മതിയായിരുന്നു ഈ എടുത്തുചാട്ടം, ഇനി ശിവേട്ടന്റെ മാസ് എന്‍ട്രിയും ഇടിയും തുടങ്ങി നര്‍മ്മരസം തുളുമ്പുന്ന ഒട്ടേറെ കമന്റുകളാണ് സീരിയലിന്റെ പ്രമോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശിവാഞ്ജലിമാരുടെ പ്രണയരംഗങ്ങളായിരുന്നു സാന്ത്വനത്തില്‍. എല്ലാം കലങ്ങിത്തെളിഞ്ഞ് ഇരുവരും ഒന്നായി മാറിയതിന്റെ സന്തോഷത്തിലാണ് ഫാന്‍സുകാര്‍. ഇഷ്ടമില്ലാതെ ശിവനും അഞ്ജുവും കല്യാണം കഴിച്ചതാണെങ്കിലും ശിവന്റെ ആത്മാര്‍ത്ഥതയും കുടുംബത്തോടുള്ള സ്‌നേഹവുമാണ് അഞ്ജലിയുടെ കണ്ണു തുറപ്പിച്ചത്. വിദ്യാഭ്യാസം കുറവാണെങ്കിലും ശിവന്റെ കാഴ്ചപ്പാടുകളും ചിന്തയും വളരെ ഉയര്‍ന്നതു തന്നയാണെന്നാണ് സാന്ത്വനം കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം.

  കുറച്ച് എടുത്തുചാട്ടമുണ്ടെന്നതൊഴിച്ചാല്‍ ശിവന്‍ ആളൊരു പാവമാണെന്നും മനസ്സ് നിറയെ സ്‌നേഹമാണെന്നും ദേവിയേട്ടത്തി അഞ്ജുവിനെ എപ്പോഴും ഉപദേശിക്കുമായിരുന്നു. അഞ്ജുവിന്റെ വീട്ടുകാരെയും സ്വന്തം അച്ഛനമ്മമാരെപ്പോലെയാണ് ശിവന്‍ നോക്കിക്കാണുന്നത്.

  Recommended Video

  അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam

  കീരിയേയും പാമ്പിനേയും പോലെ രണ്ട് ചേരിയില്‍ നിന്നവര്‍ ഒന്നായ സന്തോഷത്തിലാണ് ഇപ്പോള്‍ ഫാന്‍സുകാര്‍. സോഷ്യല്‍ മീഡിയയില്‍ ശിവാഞ്ജലിമാര്‍ക്കായി മാത്രം പ്രത്യേകം പേജുകളും യൂട്യൂബ് ചാനലുകളുമുണ്ട്. പലപ്പോഴും ഇവരുടെ പ്രണയനിമിഷങ്ങളുടെ വീഡിയോ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാകാറുമുണ്ട്. സ്‌നേഹവും വാശിയും കുറുമ്പും അടിപിടിയും ഒക്കെ നിറയുന്ന സാന്ത്വനത്തിലെ ബാലനും ശിവനും ഹരിയും ദേവിയേട്ടത്തിയും അഞ്ജലിയും അപ്പുവും കണ്ണനും എന്നും ഇതുപോലെ സ്‌നേഹമായി കഴിയണേ എന്നുമാത്രമാണ് ആരാധകരുടെ പ്രാര്‍ത്ഥന.

  തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.

  Read more about: Santhwanam asianet
  English summary
  Rajeswari against Hari,Santhwanam serial new promo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X