ബിഗ് ബോസിന് ശേഷം വീണ്ടും രജിത് കുമാര്‍! ഏഷ്യാനെറ്റിലൂടെ രണ്ടാംവരവ്! കൈയ്യടിച്ച് ആരാധകരും!
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ്. ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയാണ് രജിത് കുമാറിന് ആരാധകരുണ്ടായതും. സോഷ്യല്‍ മീഡിയയിലെ വിവാദ നായകന്‍മാരിലൊരാളായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍. ജീന്‍സ് ഇടുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വന്‍വിവാദമായി മാറിയിരുന്നു. അദ്ദേഹത്തിനെ ഇഷ്ടമില്ലാത്തവര്‍ പോലും ബിഗ് ബോസ് കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗെയിം പ്ലാന്‍ മികച്ചതായിരുന്നുവെന്ന് വിമര്‍ശകരും സമ്മതിച്ചിരുന്നു.
Recommended Video
സ്വന്തമായി കളിച്ചാണ് അദ്ദേഹം ഫാന്‍സ് പിന്തുണ നേടിയതെന്ന് മത്സരാര്‍ത്ഥികളും പറഞ്ഞിരുന്നു. അപ്രതീക്ഷിതമായാണ് രജിത് കുമാര്‍ പരിപാടിയില്‍ നിന്നും പുറത്തായത്. സീസണ്‍ 2 ലെ മികച്ച മത്സരാര്‍ത്ഥിയായി പലരും വിശേഷിപ്പിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു. സീസണ്‍ 2 ലെ വിജയി അദ്ദേഹമായിരിക്കുമെന്നായിരുന്നു പലരും പ്രവചിച്ചത്. എന്നാല്‍ വിലയിരുത്തലുകളെയെല്ലാം മാറ്റിമറിക്കുന്ന കാര്യമായിരുന്നു പിന്നീട് നടന്നത്. സ്‌കൂള്‍ ടാസ്‌ക്കിനിടയിലെ അപ്രതീക്ഷിത സംഭവത്തെത്തുടര്‍ന്നായിരുന്നു രജിത് കുമാര്‍ പുറത്തേക്ക് പോയത്.
രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചിരുന്നു അദ്ദേഹം. തമാശയ്ക്കായാണ് അങ്ങനെ ചെയ്തത്. ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടിയാവാനുള്ള ശ്രമമായിരുന്നു തന്റേതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ സംഭവത്തെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് രജിത് കുമാറിനെ വീട്ടില്‍ നിന്നും മാറ്റിയത്. വാരാന്ത്യ എപ്പിസോഡിലേക്ക് എത്തിയ മോഹന്‍ലാലായിരുന്നു ഇതേക്കുറിച്ച് രജിത് കുമാറിനോടും രേഷ്മയോടും ചോദിച്ചത്. രജിത് കുമാര്‍ പരിപാടിയിലേക്ക് തിരിച്ച് വരുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു രേഷ്മ പറഞ്ഞത്. ഇതോടെയാണ് അദ്ദേഹം പുറത്തായത്.

രജിത് കുമാറിനെ പുറത്താക്കിയ നടപടിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ആരാധകര്‍ എത്തിയിരുന്നു. രേഷ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസിന് ശേഷമായി വീണ്ടും മറ്റൊരു പരിപാടിയിലൂടെ രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി നൂതനസാങ്കേതികവിദ്യയുടെ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി, വീണ്ടുംചില വീട്ടുവിശേഷങ്ങൾ ഏഷ്യാനെറ്റില്‍ തുടങ്ങുകയാണെന്ന് വ്യക്തമാക്കിയുള്ള പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
കോറോണ വൈറസ് കാരണം പരിപാടികളുടെ ഷൂട്ടിങ്ങുകൾ നിർത്തിയ സാഹചര്യത്തിൽ സംപ്രേക്ഷണം തുടങ്ങുന്ന ഈ പരിപാടിയിൽ ജഗദീഷ്,ടിനി ടോം,ബിജുക്കുട്ടൻ,കലാഭവൻ പ്രജോദ്,ബിഗ്ബോസ് താരം ഡോ.രജിത്കുമാർ തുടങ്ങി നിരവധി താരങ്ങളും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. രജിത് കുമാറിനെ വീണ്ടും കാണാനാവുമെന്നും അത് ഏഷ്യാനെറ്റിലൂടെ തന്നെയായതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കിയാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.


Click it and Unblock the Notifications











