പട്ടിയുടെ വില കിട്ടില്ല, പണമുണ്ടെങ്കിൽ എന്തും നേടാമെന്ന മിഥ്യ ധാരണ, കാമറ പിടിക്കുന്നവരിൽ ഭർത്താക്കന്മാരും!
ഇൻസ്റ്റഗ്രാം സബ്സ്ക്രിബ്ഷൻ വഴി ശരീരം പ്രദർശിപ്പിച്ച് പണം സമ്പാദിക്കുന്ന സ്ത്രീകൾക്ക് എതിരെ മുൻ ബിഗ് ബോസ് താരം രജിത് കുമാർ രംഗത്ത്. മ്ലേച്ചമായ രീതിയിൽ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് പണം ഉണ്ടാക്കുന്ന സഹോദരിമാരുടെ എണ്ണം കൂടി വരുന്നുവെന്നും ഇത് പുതുതലമുറയെ വഴിതെറ്റിക്കുമെന്നും രജിത് കുമാർ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് രജിത് കുമാർ വിമർശിച്ചത്. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഇനിയെങ്കിലും പുതിയ തലമുറയ്ക്ക് വേണ്ടി ഞാൻ പ്രതികരിച്ചില്ലെങ്കിൽ എന്റെ ധാർമികതയ്ക്ക് കോട്ടം തട്ടും.
ഇന്ന് സാമൂഹിക സാംസ്കാരിക നായകന്മാരെയും നായികമാരെയും ഒന്നും കാണാൻ പറ്റുന്നില്ല. പലരുടേയും എണ്ണം കുറഞ്ഞ് വരുന്നു. മൂല്യബോധവും സാംസ്കാരിക തനിമയും ഉള്ളവർ ഉണ്ടെങ്കിലും പലയിടത്തും അവർ നിശബ്ദത പാലിക്കുന്നു. കുറച്ച് പേരുടെ അധപതിച്ച പ്രവൃത്തികളാൽ പുതിയ തലമുറ നശിക്കരുതെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് രണ്ട് വാക്ക് പറയാൻ പോകുന്നത്.

ഏത് പാർട്ടിയെ രാഷ്ട്രീയ നേതാവാണെങ്കിലും അവർക്ക് സീറ്റും കസേരയും അധികാരവും മതി. കുട്ടികൾ വഴിപിഴച്ച് പോകുന്നത് ശ്രദ്ധിക്കാൻ ഇവിടെ എത്ര പേരുണ്ടെന്ന് അറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ കണ്ട കാഴ്ചയെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്... സബ്സ്ക്രിബ്ഷൻ.
ഏതോ ചിലർ പതിനായിരവും ഇരുപതിനായിരവും സബ്സ്ക്രിബ്ഷൻ കൊണ്ട് മാസം നാൽപ്പത് ലക്ഷം, അമ്പത് ലക്ഷം, അറുപത് ലക്ഷം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് അത് കാണിച്ച് പുതിയ തലമുറയിലെ കുട്ടികളിൽ പഠനത്തിന് താൽപര്യമുണ്ടാക്കാതെ ഉടായിപ്പിലൂടെയും സൂത്രത്തിലൂടെയും ശരീരപ്രദർശനത്തിലൂടെയും എളുപ്പവഴിയിൽ പണമുണ്ടാക്കുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് വളരെ അധികം വിഷമം തോന്നി. ആരും പ്രതികരിച്ച് കണ്ടില്ല. ഞാൻ പ്രതികരണം നിർത്തിവെച്ചിരിക്കുകയാണ് താൽപര്യമില്ല.
യാദവ കുലം നശിച്ചപ്പോൾ ശ്രീകൃഷ്ണൻ മൗനമായി ഇരുന്നത് പോലെ. വേണ്ടാത്ത കാര്യങ്ങൾ കൂടി വരുന്നു. മ്ലേച്ചമായ രീതിയിൽ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് പണം ഉണ്ടാക്കുന്ന സഹോദരിമാരുടെ എണ്ണം കൂടി വരുന്നു. സിനിമയിലും സീരിയലിലും കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിന് അന്തസുണ്ട്. അത് ജോലിയുടെ ധാർമികത. കുറ്റം പറയാൻ പറ്റില്ല.
പികെ ആമിർഖാൻ പെർഫോം ചെയ്തത് പോലും ആ കഥാപാത്രത്തിന് അത് ആവശ്യമായിരുന്നതുകൊണ്ടാണ്. ശരീരം പ്രദർശിപ്പിച്ച് പണം സമ്പാദിക്കുന്നവർ കുടുംബ ജീവിതം നേരെ ചൊവ്വേ നടത്തുന്നവരായിരിക്കില്ല. ചിലർ വിവാഹമോചിതരാണ്. അവർക്ക് പുരുഷന്മാരോട് വൈരാഗ്യവും വെറുപ്പും മാത്രമാണ്. ചില സ്ഥലങ്ങളിൽ ഭർത്താക്കന്മാരായ പുരുഷന്മാർ തന്നെ ക്യാമറ പിടിച്ച് കൊടുക്കുന്നതായും കാണാറുണ്ട്.

മറ്റ് ചിലർക്ക് പണം സമ്പാദിച്ചാൽ എന്തും നേടാമെന്ന മിഥ്യ ധാരണയാണ്. പൊതുസമൂഹം നിങ്ങളെ കാണുന്നുണ്ടെന്ന് മറക്കരുത്. കുറച്ച് കഴിയുമ്പോൾ പട്ടിയുടെ വില പോലും സമൂഹത്തിൽ ഉണ്ടാവില്ല. ഈ പറയുന്ന സബ്സ്ക്രിബ്ഷൻ പാർട്ടികൾക്ക് മക്കളുണ്ടെങ്കിൽ അവരുടെ കൂടെ പഠിക്കുന്ന കുട്ടികളെ ഓർക്കുക. അവർ നിങ്ങളുടെ മക്കളെ ഏത് കണ്ണിലൂടെയാകും കാണുകയെന്ന് ചിന്തിച്ച് നോക്കുക.
ചെറിയ വരുമാനത്തിൽ അഭിമാനത്തോടെ ജീവിച്ചാൽ അതിന്റേതായ ഗുണമുണ്ടാകും. ഇത്തരത്തിൽ ശരീര പ്രദർശിപ്പിക്കുന്നവർ അറിയുന്നില്ല ഈ പണം നാളെകളിൽ മാരകമായ രോഗങ്ങൾ പിടിപെട്ട് കഴിയുമ്പോൾ അത് ചികിത്സിക്കാൻ വേണ്ടി മുടക്കേണ്ടി വരുമെന്നും രജിത് കുമാർ പറഞ്ഞു. അടുത്തിടെ മുതലാണ് സബ്സ്ക്രിബ്ഷൻ ഫീച്ചർ ഇൻസ്റ്റഗ്രാം കൊണ്ടുവന്നത്.
രേണു സുധി അടക്കം നിരവധജി സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സ് സബ്സ്ക്രിബ്ഷൻ ഫീച്ചർ ഉപയോഗിക്കുന്നുണ്ട്. രേണുവിന് ആയിരത്തിന് മുകളിലാണ് സബ്സ്ക്രൈബേഴ്സ്. എന്നാൽ രേണു പങ്കുവെക്കുന്ന കണ്ടന്റുകൾ നിലവാരമില്ലാത്തവായണെന്ന വിമർശനവും ഉയരുന്നുണ്ട്.


Click it and Unblock the Notifications