രജിത്തിന്റെ ക്രൂരമായ പ്രവൃത്തി, അലറിക്കരഞ്ഞ് രേഷ്മ, ഡോക്ടർ ഹൗസിന് പുറത്തേക്ക്?

ബിഗ് ബോസ് സീസൺ 2 ലെ ശക്തനായ മത്സരാർഥിയാണ് ഡോക്ടർ രജിത്ത് കുമാർ. രജിത്തിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഗെയിം തന്നെ മുന്നോട്ട് പോകുന്നത്. ഇപ്പോഴിത പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ് രജിത് കുമാർ ബിഗ് ബോസിൽ നിന്ന് പുറത്തേയ്ക്ക്... എന്ന രീതിയിലുളള പ്രെമോയാണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോ എഷ്യനെറ്റ് പുറത്ത് വിട്ടിട്ടുമുണ്ട്. രജിത് കുമാര്‍ ബിഗ് ബോസ് ഹൗസിന് പുറത്തേക്കോ' എന്ന് ചോദ്യരൂപത്തിലാണ് വീഡിയോയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ഒരു മത്സരാർഥിയാണ് രജിത് കുമാർ.

ഒരു ടാസ്ക്കിനിടയിലാണ് വീട്ടിനുളളിൽ അരുതാത്തത് സംഭവിച്ചിരിക്കുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. സ്കൂൾ പശ്ചാത്തലത്തിലുളള ഒരു ടാസക്കാണിത്. പുറത്തു വന്ന വീഡിയോയിൽ മത്സരാർഥികൾ സ്കൂൾ യൂണിഫോം ധരിച്ച്, ക്ലാസ് മുറിയുടെ മാതൃകയിൽ ഒരുക്കിയിരിക്കുന്ന സ്ഥലമാണ് പ്രെമോ വീഡിയയിൽ കാണിക്കുന്നത്.

 കളി കാര്യമായി

ആര്യയും ഫുക്രുവും അധ്യപകരുടെ വേഷ പകർച്ചയിലും രജിത്ത് കുമാർ ഉൾപ്പെടെയുളളവർ കുട്ടികളെ പോലെയുമാണ്. പുറത്ത് വന്ന വീഡിയോയിൽ രജിത് കുമാർ രേഷ്മയുടെ കണ്ണുകളിൽ വിരലൽ കൊണ്ട് തൊടുന്നത് കാണാം. തുടർന്ന് അയ്യോ അമ്മേ എന്ന് വിളിച്ചു കരയുന്ന രേഷ്മയേയും കാണിക്കുന്നുണ്ട്. ഇത് ടാസ്ക്കാകുമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ പിന്നീടുള്ള രംഗങ്ങൾ കളി കാര്യമാകുന്ന രീതിയിൽ ആണ്.

ബിഗ് ബോസ്  അനൗൺസ്മെന്റ്

കൺഫെഷൻ റൂമിൽ മറ്റുള്ളവർ രേഷ്മയെ എത്തിക്കുന്നു. കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന രേഷ്മയെ വീഡിയോയിൽ കാണിക്കുന്നുമുണ്ട്. പിന്നീട് രജിത് കുമാറിനേയും കൺഫെഷൻ റൂമിൽ കാണം. ഈ സമയം പുറത്തെ സോഫയിൽ ഇരിക്കുന്ന മത്സരാർഥികളിലേയ്ക്ക് അനൗൺസ്മെന്റ് എത്തുകയാണ്. 'രജിത് കുമാര്‍ ചെയ്ത ക്രൂരമായ പ്രവൃത്തി ബിഗ് ബോസ് ഷോയുടെ നിയമങ്ങള്‍ക്ക് എതിരായതിനാല്‍..' എന്ന് മാത്രമാണ് പ്രെമോ വീഡിയോയിൽ കേൾക്കുന്നത്. ബിഗ് ബോസിന്റ അനൗൺസ്മെന്റ് കേട്ട് ഞെട്ടി നിൽക്കുന്ന മത്സരാർഥികളേയും വീഡിയോയിൽ കാണാം.

വീഡിയോ

ബിഗ് ബോസിന്റെ പ്രെമോ വീഡിയോ വലിയ ചർച്ച വഷമായിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള നിരവധി കമന്റുകൾ എത്തുന്നുണ്ട്. എല്ലാവരും ആകാംക്ഷ പങ്കുവെക്കുമ്പോള്‍ത്തന്നെ രജിത് പുറത്താക്കപ്പെടുമെന്ന ആശങ്ക പങ്കുവെക്കുന്നത് ചുരുക്കം പേർ മാത്രമാണ്. സാധാരണ പുറത്തു വരുന്ന പ്രെമോ വീഡിയോകളെ പോലെ പ്രേക്ഷകരെ പറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാകും ഇതെന്നാണ് കൂടുതൽ പേരും പറയുന്നത്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഇത്തവണത്തെ എപ്പിസോഡ് എത്തും വരെ കാത്തിരിക്കണം.

രേഷ്മയും രജിത്തും തമ്മിലുളള  പ്രശ്നം

രേഷ്മയും രജിത്ത് കുമാറും തമ്മിൽ ചില പ്രശ്നങ്ങൾ ഇതിന് മുൻപ് വീട്ടിൽ ഉണ്ടായിരുന്നു. ഒരു ടെലി ടാസ്ക്കിന്റെ ഭാഗമായി രേഷ്മയെ മാനസികമായി തളർത്താൻ വേണ്ടി വ്യക്തിഹത്യ ചെയ്ത് സംസസാരിച്ചിരുന്നു.ബിഗ് ബോസ് ഷോയിലെ മറ്റൊരു മത്സരാർഥിയായ പ്രദീപിനെ ചുംബിച്ചു, രഘുവിനോടൊപ്പം പുകവലിച്ചു എന്നുള്ള പരാതിയായിരുന്നു ഉയർത്തിയത്. രജിത് കുമാർ ഈ ആരോപണം ഇന്നയിച്ചതിന് പിന്നാലെ കണ്ണിന് അസുഖം ബാധിച്ച് രേഷ്മ ഹൗസിന് പുറത്തു പോകുകയായിരുന്നു. അസുഖം സുഖപ്പെട്ടതിന് ശേഷം മടങ്ങി വന്നപ്പോൾ രേഷ്മ ഇതിനെ കുറിച്ച് രജിത്തിനോട് ചോദിക്കുകയും വലിയ വഴക്ക് ആകുകയും ചെയ്തു. അസുഖം മാറി വീട്ടിൽ തിരികെ വരാനുള്ള ഒരു കാരണവും ഇതാണെന്ന് രേഷ്മ പറഞ്ഞിരുന്നു.

കോടതി ടാസ്ക്ക്

കോടതി ടാസ്ക്കിലായിരുന്നു ഡോക്ടർ രജിത്ത് കുമാറിനെതിരെ പരാതി ഉന്നയിച്ചത്. എന്നാൽ തന്റെ വാക്കിൽ തന്നെ ഡോക്ടർ ഉറച്ചു നിൽക്കുകയായിരുന്നു. ഞാൻ കണ്ടിട്ടില്ലെന്നും തന്നോട് പറയുന്നത് കേട്ടതാണെന്നും രജിത്ത് പറഞ്ഞിരുന്നു. എന്നാൽ രജിത്തിനോടൊപ്പം നിൽക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല. ഗെയിമിന് ശേഷം രേഷ്മയോട് ഇത് മനസ്സിൽ വച്ചേക്കരുത് എന്ന് പറഞ്ഞിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ഇതൊന്നും വിലപ്പോയില്ല. അതേസമയം ഇന്നു വന്ന വീഡിയോ രജിത്തും രേഷ്മയും ബിഗ് ബോസും തമ്മിലുളള ഒത്തു കളിയാണോ ? ഇത്തരത്തിലുള്ള രഹസ്യ ടാസ്ക്കുകൾ ബിഗ് ബോസ് നൽകാറുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X