അനീഷിന് കൊടുത്തത് കണ്ട് അസൂയയും കുശുമ്പും! എനിക്ക് വേണ്ടത് ഞാനുണ്ടാക്കുന്നുണ്ടെന്ന് മറുപടി
ബിഗ് ബോസിലൂടെയാണ് ഡോക്ടര്‍ രജിത് കുമാറിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ബിഗ് ബോസ് യാത്ര. ഫിനാലെ വരെ എത്തിയേക്കുമെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. എന്നാല്‍ സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ പച്ചമുളക് തേച്ച സംഭവത്തോടെ അദ്ദേഹത്തിന്റെ ഇമേജ് മാറുകയായിരുന്നു. ഈ സംഭവത്തോടെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. കൊവിഡ് വ്യാപനം കൂടിയതോടെ ഷോയും നിര്‍ത്തുകയായിരുന്നു. ഷോയ്ക്ക് ശേഷമുള്ള വിശേഷങ്ങളെല്ലാം വീഡിയോയിലൂടെയായി അദ്ദേഹം പങ്കിടുന്നുണ്ടായിരുന്നു.
ബിഗ് ബോസ് സീസണ്‍ 7 റണ്ണര്‍ അപ്പായ അനീഷിന് സിജെ റോയ് 10 ലക്ഷം നല്‍കിയതിനെക്കുറിച്ചും രജിത് സംസാരിച്ചിരുന്നു. ഞാനും ബിഗ് ബോസില്‍ മത്സരിച്ചതാണ്. വല്ല പത്തോ അമ്പതോ എനിക്കും തരൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്റെ ആവശ്യത്തിനല്ല ഈ ചോദിക്കുന്നത്. ചാരിറ്റിക്ക് വേണ്ടിയാണ്. സഹായം ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ചോദിക്കുന്നത്. ഇങ്ങനെ പറഞ്ഞതോടെ ഇദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് അദ്ദേഹം.

അനീഷിനെയും റോയ് സാറിനെയും അഭിനന്ദിച്ച് വീഡിയോ ചെയ്തിരുന്നു. 50 ലക്ഷവും, വിന്നറിന്റെ കപ്പും ആര്‍ക്ക് കൊടുത്താലും എനിക്ക് സന്തോഷം മാത്രമേയുള്ളൂ. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. അനീഷിന് ഇങ്ങനെയൊരു സമ്മാനം കൊടുത്തപ്പോള്‍ ഞാന്‍ ചോദിച്ചത് എന്റെ ചാരിറ്റി ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ എനിക്ക് ഒരു രൂപ പോലും ആവശ്യമില്ല. ഞാന്‍ പണി ചെയ്യുന്നുണ്ട്, സിനിമ ചെയ്യുന്നുണ്ട്, നാളിത്രയും കഷ്ടപ്പെട്ടതിനുള്ള അമൗണ്ടും ഉണ്ട്. എങ്ങനെയെങ്കിലും എന്റെ ജീവിതം ഞാന്‍ മുന്നോട്ട് കൊണ്ടുപോവും. വൃദ്ധസദനങ്ങളും, കാന്‍സര്‍-ഡയാലിസിസ് ബാധിതരെയുമൊക്കെ സഹായിക്കാറുണ്ട് ഞാന്‍. ലാലേട്ടനും യൂസഫലി സാറിനുമൊക്കെ ഇക്കാര്യം അറിയാവുന്നതാണ്. റംസാന്‍ നാളില്‍ നേരത്തെ യൂസഫലി സാര്‍ 50,000 തരുമായിരുന്നു. ഇപ്പോഴത് ഒരു ലക്ഷമാക്കിയെന്നും രജിത് പറയുന്നു.
ബിഗ് ബോസ് സീസണ്‍ രണ്ട് വിജയിപ്പിക്കാനായി അങ്ങേയറ്റം പണി എടുത്തിട്ടുണ്ട് ഞാന്‍. ചെറിയൊരു പ്രതിഫലമാണ് അന്ന് എനിക്ക് കിട്ടിയത്. കൂടുതല്‍ കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നു. എന്തെങ്കിലുമൊരു പൈസ അതുമായി ബന്ധപ്പെട്ട് കിട്ടുകയാണെങ്കില്‍ ചാരിറ്റിക്ക് ഉപയോഗിക്കാമായിരുന്നു. പിരിച്ച് ചാരിറ്റി ചെയ്യാറില്ല ഞാന്‍. പണിയെടുത്തുണ്ടാക്കുന്ന പൈസയാണ് ഞാന്‍ ഉപയോഗിക്കുന്നത്. അവാര്‍ഡോ അംഗീകാരമോ പ്രതീക്ഷിച്ചല്ല ഒന്നും ചെയ്യുന്നത്. എന്റെ സംതൃപ്തിക്ക് വേണ്ടിയാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നത്. സദുദ്ദേശത്തോടെയാണ് വീഡിയോയുടെ കൂടെ ആ കമന്റ് പറഞ്ഞത്. അതുമായി ബന്ധപ്പെട്ട് ഒത്തിരി പേരാണ് എന്നെ മോശം പറയുന്നത്.
അനീഷിനെ ഞാന്‍ കുറ്റം പറഞ്ഞുവെന്നാണ് പലരും പറയുന്നത്. ചിലര്‍ ചെയ്തത് ശരിയല്ലെന്ന് മനസിലായപ്പോഴാണ് ഞാന്‍ വീഡിയോ ചെയ്തത്. ഷോ ഉണ്ടായിരുന്ന സമയത്താണ് ഞാന്‍ അതൊക്കെ പറഞ്ഞത്. ഷോ തീര്‍ന്നതോടെ ഞാന്‍ വീഡിയോ ചെയ്യുന്നത് നിര്‍ത്തിയിരുന്നു. എനിക്കെന്തെങ്കിലും കിട്ടിയാല്‍ ചാരിറ്റി ചെയ്യാമെന്ന് പറഞ്ഞതിന് എന്റെ വീട്ടിലിരിക്കുന്നവരെ പറയേണ്ട കാര്യമില്ല. വൃത്തികെട്ട രീതിയിലാണ് പല കമന്റുകളും. എന്തിനാണ് എന്നെ ഇങ്ങനെ വലിച്ചുകീറുന്നത്. കപ്പ് കിട്ടാത്തതിന്റെ ബുദ്ധിമുട്ട് എന്നോടെന്തിനാണ് തീര്‍ക്കുന്നത്. കുറച്ചുപേര്‍ തെറി വിളിച്ചത് കൊണ്ട് ഞാന്‍ എല്ലാം നിര്‍ത്തുന്നു എന്നൊന്നും കരുതണ്ട, പഴയത് പോലെ ഞാന്‍ ഇവിടെ തന്നെ കാണും എന്നും പറഞ്ഞായിരുന്നു രജിത് സംസാരം നിര്‍ത്തിയത്.


Click it and Unblock the Notifications











