ലാലേട്ടനേക്കാൾ 10 വയസ് കുറവാണ് എന്നിട്ടും കിളവനെന്ന് വിളി; രേണുവിനൊപ്പമുള്ള റാംപ് വാക്കിനെ കുറിച്ച് രജിത്!
ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയശേഷം ആരാധകരെ സമ്പാദിച്ച അധ്യാപകനും പൊതു പ്രഭാഷകനും നടനുമാണ് രജിത് കുമാർ ആർ. സീസൺ രണ്ടിലാണ് രജിത് കുമാർ പങ്കെടുത്തത്. സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്നാണ് ഷോയിൽ നിന്നും രജിത് പുറത്തായത്. അതിനുശേഷം അഭിനയവും മറ്റുമായാണ് രജിത്തിന്റെ ജീവിതം മുന്നോട്ട് പോകുന്നത്.
അടുത്തിടെ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും അഭിനേത്രിയുമായ രേണു സുധിക്കൊപ്പം രജിത് ചെയ്ത ഒരു റാംപ് വാക്ക് വീഡിയോ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. റാംപ് വാക്കിനിടെ രേണുവിന്റെ ശരീരത്തിൽ രജിത് മോശമായ രീതിയിൽ സ്പർശിച്ചുവെന്ന തരത്തിലായിരുന്നു വിമർശനം. ഒപ്പം നടന്ന് വരികയായിരുന്ന രേണുവിനെ രജിത് വലിച്ച് അടുപ്പിച്ച് പിടിക്കുന്നത് വൈറൽ വീഡിയോയിൽ വ്യക്തമായിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് രജിത് കുമാർ. നെഗറ്റീവ് കമന്റ്സ് പോസിറ്റീവായി എടുക്കുന്നയാളാണ് താനെന്നും അതാണ് മുന്നോട്ട് പോകാനുള്ള തന്റെ പവറെന്നും രജിത് കുമാർ പറയുന്നു. നെഗറ്റീവ് കമന്റ്സ് പോസിറ്റീവായി എടുക്കുന്നയാളാണ് ഞാൻ. നെഗറ്റീവ് കമന്റ് കേട്ട് പേടിച്ച് വീട്ടിൽ ഇരുന്നുവെങ്കിൽ ഞാൻ ഇവിടെ വരെ എത്തില്ലായിരുന്നു. നെഗറ്റീവ് കമന്റുകൾ എനിക്ക് മുന്നോട്ട് പോകാനുള്ള ഊർജമാണ്.
പവറാണ്. കള്ളാ... എന്നൊരാൾ വിളിച്ചാൽ കള്ളനല്ലെന്ന് തെളിയിച്ച് കൊടുക്കേണ്ടത് നമ്മുടെ ജോലിയാണ്. അവൻ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ കേൾക്കും എനിക്ക് ലാലേട്ടനേക്കാൾ പത്ത് വയസ് കുറവാണ്. മുപ്പത്തിയാറാമത്തെ വയസ് മുതൽ താടി വളർത്തി തുടങ്ങിയയാളാണ് ഞാൻ. നാൽപ്പത് വയസായപ്പോൾ എൺപത് വയസിന്റെ ലുക്ക് തരുന്ന ഒരു വെള്ളത്താടി എനിക്കുണ്ടായിരുന്നു.
പക്ഷെ ഇപ്പോഴും എന്നെ കുറേപ്പേർ വിളിക്കുന്നത് കിളവൻ എന്നാണ്. ഞാൻ എന്തിന് അത് മൈന്റ് ചെയ്യണം. ഞാൻ ചെറുപ്പമുള്ള കഥാപാത്രങ്ങൾ ചെയ്താൽ പോരേ. അടുത്ത രണ്ട് സിനിമകളിൽ ആക്ഷൻ റോളുകളും ബലാത്സംഗ സീനും കിടിലമായി ചെയ്യാം എന്നായിരുന്നു രജിത്തിന്റെ മറുപടി. എന്നാൽ താരത്തിന്റെ വിശദീകരണം പ്രേക്ഷകർക്ക് ബോധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നടന്റെ പുതിയ വീഡിയോയ്ക്ക് താഴെയും നിരവധി വിമർശന കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
രജിത്ത് രേണുവിനൊപ്പം ദയാവധം എന്നൊരു സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിലേക്ക് അരങ്ങേറിയ സമയത്ത് ദാസേട്ടൻ കോഴിക്കോട് അടക്കമുള്ളവർക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതിന് രജിത് രേണുവിനെ വിമർശിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് രേണുവിനൊപ്പമുള്ള റാംപ് വാക്ക് രജിത് നടത്തിയത്.

മാത്രമല്ല റാംപ് വാക്ക് ഷോയ്ക്കുശേഷം രേണുവിനെ കുറിച്ച് അശ്ലീല ചുവയോടെ രജിത് സംസാരിച്ചതും ചർച്ചയായിരുന്നു. അടുത്തിടെ വിവാഹത്തെ കുറിച്ച് രജിത് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ഇനിയൊരു വിവാഹത്തെ കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നാണ് രജിത് പറഞ്ഞത്. കൂടാതെ താൻ തന്നെ സ്വയം ഷണ്ഡനാക്കിയെന്നും രജിത് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തനിക്ക് ഇനി കുട്ടികളുണ്ടാവില്ലെന്നും അന്ന് വൈറൽ അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു.
കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍ നിരവധി എനിക്കുണ്ട്. ഇനിയൊരു സ്ത്രീയെ കൂടെ കൊണ്ട് വന്ന് അതിന് എന്തെങ്കിലും ദോഷം വന്നാല്‍ വിഷമമാകും. ഒരു തവണ കല്യാണം കഴിച്ചതിന്റെ അനുഭവമുണ്ട് എനിക്ക്. ചൂടുവെള്ളത്തില്‍ വീണ പൂച്ചയാണ് ഞാനിപ്പോൾ എന്നാണ് വിവാഹത്തെ കുറിച്ച് നടൻ പറഞ്ഞത്.
എന്റെ അടുത്ത തലമുറ ജനിക്കാത്ത രീതിയില്‍ ഞാൻ തന്നെ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ടെന്നും രജിത് പറയുന്നു. അതായത് ഞാന്‍ ന്യൂറല്‍ രീതിയില്‍ ഇന്‍ആക്ടാവിയിരിക്കുകയാണ്. ഇനിയൊരിക്കലും എനിക്ക് മക്കള്‍ ജനിക്കില്ലെന്നാണ് നടൻ കുറച്ച് നാളുകൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications