അത് കണ്ടപ്പോള്‍ വിഷമം തോന്നി! ബിഗ് ബോസിന്‍റെ പേര് പറഞ്ഞ് ആരേയും വിഷമിപ്പിക്കരുതെന്ന് രജിത് കുമാര്‍
ബിഗ് ബോസ് സീസണ്‍ രണ്ടിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു രജിത് കുമാര്‍. വിമര്‍ശനപ്പെരുമഴയ്ക്കിടയിലും സ്വന്തമായി ഗെയിം കളിച്ചാണ് അദ്ദേഹം ഇക്കണ്ട പിന്തുണ സ്വന്തമാക്കിയതെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കാത്തവര്‍ പോലും ഗെയിമിന് പിന്തുണ അറിയിച്ചിരുന്നു. സ്‌കൂള്‍ ടാസ്‌ക്കിനിടയിലെ അപ്രതീക്ഷിത സംഭവവികാസങ്ങളെത്തുടര്‍ന്നായിരുന്നു രജിത് കുമാര്‍ പുറത്തേക്ക് പോയത്. അദ്ദേഹം പുറത്തായതോടെ ബിഗ് ബോസ് പരിപാടിക്കും ഏഷ്യാനെറ്റിനും അവതാരകനായ മോഹന്‍ലാലിനുമെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്.
Recommended Video
ഇനി പരിപാടി കാണില്ലെന്ന തീരുമാനത്തിലാണ് തങ്ങളെന്നായിരുന്നു രജിത് ഫാന്‍സ് പറഞ്ഞത്. ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലും മോശമായി പെരുമാറിയെന്നും അദ്ദേഹത്തിന്റെ പുതിയ സിനിമ ബഹിഷ്‌ക്കരിക്കണമെന്ന തരത്തിലുള്ള ആഹ്വാനങ്ങളും ഉയര്‍ന്നുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബഹിഷ്‌ക്കരിക്കാനാണ് തങ്ങള്‍ തീരുമാനിച്ചിട്ടുള്ളതെന്ന പോസ്റ്റുകളും വൈറലായി മാറിയിരുന്നു.
ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കെത്തിയ രജിത് കുമാറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കൊറോണ വൈറസ് തടയുന്നതുമായി ബന്ധപ്പെട്ട് യോഗം ചേരുന്നതിന് കര്‍ശന നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് അവഗണിച്ചായിരുന്നു അദ്ദേഹത്തിന് എയര്‍പോര്‍ട്ടില്‍ സ്വീകരണം ഒരുക്കിയത്. പരീക്കുട്ടി പെരുമ്പാവൂര്‍, ഷിയാസ് കരീം, രജിത് കുമാര്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. രജിത് കുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

സ്‌നേഹമല്ല സുരക്ഷയാണ് ഇപ്പോള്‍ പ്രധാനമെന്നും സ്വീകരണ പരിപാടികളൊന്നും ഇപ്പോള്‍ നടത്തരുതെന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു. എല്ലാവരുടേയും സ്‌ഹേനവും പിന്തുണയും തന്റെ ഹൃദയത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. രജിത് കുമാര്‍ 55 ലൂടെയാണ് അദ്ദേഹം പുതിയ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
നമസ്‌കാരം ഞാന്‍ നിങ്ങളുടെ സ്വന്തം രജിത്തേട്ടനാണ്. ഇന്നാണ് താന്‍ മൊബൈലിലേക്കും സോഷ്യല്‍ മീഡിയയിലുമൊക്കെ നോക്കിയത്. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ തനിക്ക് ചെറിയ വിഷമം തോന്നി. വേറോന്നുംകൊണ്ടല്ല, സോഷ്യല്‍ മീഡിയയില്‍ എന്നെ സ്‌നേഹിക്കുന്ന സഹോദരങ്ങളോടാണ് ഞാന്‍ ഈ അപേക്ഷ മുന്നോട്ട് വെക്കുന്നത്.
ഇന്ന് നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഫേസ് ചെയ്യുന്നത് കൊറോണ വൈറസും അസുഖങ്ങളുമായിട്ട് ലോകം മുഴുവന്‍ ശ്വാസംമുട്ടിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് പോലൊരു പ്ലാറ്റ്‌ഫോം ലഭിച്ചില്ലായിരുന്നുവെങ്കില്‍ എന്നെ നിങ്ങള്‍ അറിയുമായിരുന്നില്ല. ഈ അവസരത്തില്‍ ഗെയിം ഷോയുടെ പേരും പറഞ്ഞ്, ദയവ് ചെയ്ത് ആരേയും ബുദ്ധിമുട്ടിക്കൊണ്ടിരിക്കരുതെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്.


Click it and Unblock the Notifications