സ്ത്രീയുടെ വേഷം പുരുഷന്‍ ധരിക്കരുത്; ചാനല്‍ പരിപാടിയില്‍ പെണ്‍വേഷത്തിലെത്തി രജിത്ത് കുമാര്‍
വിവാദ പ്രസംഗങ്ങളിലൂടെ ജനപ്രീതി ആര്‍ജിച്ച താരമാണ് ഡോ.രജിത് കുമാര്‍. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണത്തെ കുറിച്ചടക്കം രജിത് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. ശേഷം ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി വന്നതോടെയാണ് രജിത്തിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.
ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
സ്വന്തം നിലപാടുകളുടെയും സംസാരത്തിന്റെയും പേരില്‍ ബിഗ് ബോസ് വീടിനുള്ളിലും രജിത് ഒറ്റയ്ക്ക് ആയിരുന്നു. എന്നാല്‍ പുറത്ത് വലിയ ആരാധക പിന്തുണ താരത്തിനൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജുകളിലൂടെ രജിത്തിന്റെ പഴയൊരു പ്രസ്തവാനയും അദ്ദേഹം തന്നെ അത് തിരുത്തിയതും കാണിച്ചുള്ള വീഡിയോ വൈറലാവുകയാണ്.

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടി കാണിച്ചായിരുന്നു ബിഗ് ബോസില്‍ നിന്നും രജിത്തിന് ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നത്. മുന്‍പ് പറഞ്ഞ പല പ്രതികരണങ്ങളും അദ്ദേഹം പ്രവൃത്തികളിലൂടെ മാറ്റിയിട്ടുണ്ട്. അതിലൊന്ന് വസ്ത്രമാണ്. വെള്ള മുണ്ടും ഷര്‍ട്ടും മാത്രം ധരിച്ചിരുന്ന താരം ഇപ്പോള്‍ ജീന്‍സിലേക്കും ടീ ഷര്‍ട്ടിലേക്കും മാറി. മുന്‍പ് ജീന്‍സ് ധരിക്കുന്നത് ആരോഗ്യപരമായി പല പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും സ്വന്തം അഭിപ്രായം മാനിക്കാതെ രജിത് ജീന്‍സിട്ടത് വിമര്‍ശനം നേടി കൊടുത്തിരുന്നു.

ഇപ്പോഴിതാ 'സ്ത്രീ പുരുഷന്റെ വേഷമോ പുരുഷന്‍ സ്ത്രീയുടെ വേഷമോ അണിയാന്‍ പാടില്ല' എന്ന രജിത്തിന്റെ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇത്തരമൊരു നിലപാട് രജിത്ത് പറഞ്ഞത്. വീണ്ടും മറ്റൊരു ടെലിവിഷന്‍ ഷോ യില്‍ സ്ത്രീയുടെ വേഷത്തില്‍ രൂപം മാറി എത്തിയിരിക്കുയാണ് താരം. വേദിയില്‍ സ്‌കിറ്റ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് സ്ത്രീ വേഷം കെട്ടിയ രജിത്തിനെ പുറംലോകം കാണുന്നത്.

മുന്‍ ബിഗ് ബോസ് താരങ്ങളടക്കം പല പ്രമുഖരും രജിത്തിന്റെ ഈ വീഡിയോ ഷെയര്‍ ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്.ഇന്‍സ്റ്റാഗ്രാം പേജിലൂടെ എന്റെ അണ്ണാ എന്ന ക്യാപ്ഷനിലാണ് എലീന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതുപോലെ സാബുമോന്‍ അബ്ദുസമദും ഇത് ഷെയര്‍ ചെയ്ത് എത്തിയിരിക്കുകയാണ്. പുതിയ ബിഗ് ബോസ് സീസണിലേക്ക് ആരൊക്കെ വേണം എന്ന് ചോദിച്ച ഏഷ്യാനെറ്റിന്റെ പുതിയ പോസ്റ്റിന് താഴെയാണ് കമന്റുമായി സാബുമോന്‍ എത്തിയിരിക്കുന്നത്.

രജിത് കുമാറിനെ വീണ്ടും കൊണ്ട് വരണമെന്നായിരുന്നു സാബുവിന്റെ കമന്റ്. തൊട്ട് താഴെ ഈ വീഡിയോയും താരം പോസ്റ്റ് ചെയ്തു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ കമന്റിന് ലൈക്കും മറുപടികളും വന്ന് നിറഞ്ഞു. കൂടുതല്‍ പേരും രജിത്തിനെ വിമര്‍ശിച്ചാണ് എത്തിയത്. ബിഗ് ബോസിന് ശേഷം മറ്റൊരു ടെലിവിഷന്‍ പരിപാടിയിലെത്തിയ രജിത്ത് അവിടെയും വെറുപ്പിക്കല്‍ തുടരുകയാണെന്ന് ചിലര്‍ ആരോപിക്കുമ്പോള്‍ അദ്ദേഹം വീണ്ടും ബിഗ് ബോസിലേക്ക് തിരിച്ച് വരണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
Recommended Video
വൈറൽ വീഡിയോ കാണാം


Click it and Unblock the Notifications











