വ്യാജപ്രവര്‍ത്തനങ്ങളിലും കുപ്രചരണങ്ങളിലും വീഴാതിരിക്കുക! തുറന്നുപറഞ്ഞ് രജിത്ത് കുമാര്‍

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡോ രജിത്ത് കുമാര്‍. ഇത്തവണ എറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം. ഷോയില്‍ വിജയി ആവുമെന്ന് പ്രവചിച്ചതും ഡിആര്‍കെയുടെ പേര് തന്നെയായിരുന്നു. രേഷ്മയെ മുളക് തേച്ച സംഭവത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് ഷോയില്‍ നിന്നും പുറത്തുപോകേണ്ടി വന്നത്.

അപ്രതീക്ഷിതമായിട്ടായിരുന്നു എല്ലാം സംഭവിച്ചത്. അറിയാതെ സംഭവിച്ചതാകാമെന്നും ഡോ രജിത്ത് എന്ന വ്യക്തി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നുമാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പറഞ്ഞത്. തുടര്‍ന്ന് രേഷ്മ പ്രവേശനം നിഷേധിച്ചതോടെ അദ്ദേഹം മടങ്ങുകയായിരുന്നു. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് രജിത്തിന് പിന്തുണയുമായി ഫാന്‍സ്,ആര്‍മി ഗ്രൂപ്പുകളെല്ലാം സജീവമായിരുന്നു.

ഷോയുടെ തുടക്കം മുതല്‍

ഷോയുടെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകര്‍ക്കൊപ്പം ഇവരുടെ സപ്പോര്‍ട്ട് കൂടി ലഭിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് മുന്നേറാനായത്. നാട്ടിലെത്തിയ രജിത്തിന് ഏയര്‍പോര്‍ട്ടില്‍ ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയിരുന്നത്. രജിത്ത് കുമാറിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അദ്ദേഹത്തിന്റെ പേരിലുളള യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ ഇറങ്ങിയിരുന്നത്.

വ്യാജ പ്രവര്‍ത്തനങ്ങളിലും

തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രവര്‍ത്തനങ്ങളിലും കുപ്രചാരണങ്ങളിലും വീഴാതിരിക്കുക എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്റേ പേരില്‍ ആരംഭിച്ച ഫാന്‍സ് ഗ്രൂപ്പുകളുമായോ, ആര്‍മി ഗ്രൂപ്പുകളുമായോ പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ ബന്ധവുമില്ലെന്നാണ് നടന്‍ പറയുന്നത്. രാഷ്ട്രസേവനം, സാമൂഹിക സേവനം,അധ്യാപക സേവനം എന്നിവയൊക്കെയാണ് എന്റെ ഇഷ്ടം.

എന്റെ പേരില്‍

എന്റെ പേരില്‍ നന്മയുളള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നതെങ്കില്‍ അത് നോക്കി കണ്ട് പ്രവര്‍ത്തിക്കുക. മറിച്ച് തിന്മയുളളതാണങ്കില്‍ അതിന്റെ അകത്ത് ഫ്രോഡ് ഉണ്ടെങ്കില്‍ ഞാനുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ അത് നോക്കിയും കണ്ടും മനസിലാക്കിയും വേണം പ്രവര്‍ത്തിക്കാന്‍. ജീവ കാരുണ്യ പ്രവര്‍ത്തകനായിരുന്ന ഫിറോസ് കുന്നംപറമ്പില്‍ അനുഭവിച്ച മനപ്രയാസങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് ഡോക്ടര്‍ ഇത് വിശദീകരിച്ചത്.

അദ്ദേഹം അനുഭവിച്ചത് പോലെയുളള

അദ്ദേഹം അനുഭവിച്ചത് പോലെയുളള മനപ്രയാസങ്ങള്‍ അനുഭവിക്കാന്‍ ഞാന്‍ തയ്യാറല്ല,. അതുകൊണ്ട് തന്നെ എന്റെ പേരും പറഞ്ഞ് ആരെങ്കിലും സാമ്പത്തികമായി പിരിക്കാന്‍ നോക്കുന്നുണ്ടെങ്കില്‍, സാമ്പത്തികമായി വര്‍ദ്ധനവോ പണമോ എതെങ്കിലും തരത്തില്‍ കളക്ട് ചെയ്യാനോ പിരിവിനോ വന്നാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. കാരണം എന്റെ സര്‍വ്വീസ് എന്ന് പറയുന്നത്. ഈ ശരീരം കൊണ്ടുളള സര്‍വ്വീസാണ്. എന്റെ അറിവുകൊണ്ടുളള സര്‍വ്വീസാണ്.

ഞാന്‍ സ്വന്തമായി

ഞാന്‍ സ്വന്തമായി കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന സാമ്പത്തികംകൊണ്ടുളള സര്‍വ്വീസാണ്.
ഞാന്‍ ആരുടെയം കൈയ്യില്‍ നിന്ന് ഡോണേഷന്‍ വാങ്ങാറില്ല. ആരുടെം കൈയ്യില്‍ നിന്നും പിരിക്കാറില്ല. എന്റെത് ഫ്രീ സര്‍വ്വീസുകളാണ്. അപ്പോ എനിക്ക് കഴിയുന്നതുപോലെയാണ് ഞാന്‍ ചെറിയ രീതിയിലൊക്കെ ചെയ്തുവന്നത്. പക്ഷേ ഇപ്പോ ഈ ഗ്രൂപ്പുകള്‍ എന്റെ പേരും പറഞ്ഞുകൊണ്ട് വരുമ്പോള്‍ ചിലപ്പോ ഓരോ അമൗണ്ടുകള് മറ്റു വസ്തുകളൊക്കെ കൂടിന്ന് വരും. ദയവ് ചെയ്ത് സാമ്പത്തികമാണെങ്കില്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്ന സഹോദരങ്ങളുണ്ടെങ്കില്‍ ഒരു രണ്ട് മൂന്ന് വട്ടം ആലോചിച്ച ശേഷം നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ മാത്രമേ അതിലേക്ക് പോകാവൂ.

യാതൊരു കാരണവാശാലും

യാതൊരു കാരണവാശാലും, ഞാന്‍ ആരുടെയും ഭാഗത്തുനിന്നോ സംഘടനയില്‍ നിന്നോ സാമ്പത്തിക സഹായങ്ങളോ വസ്തുകളോ ഒന്നും പറയാറേ ഇല്ല. ഞാന്‍ പറഞ്ഞിട്ടുമില്ല. പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥനയില്‍ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നോടുളള സ്‌നേഹം കൊണ്ട് സര്‍, ഞാന്‍ അയാള്‍ക്ക് ഇത്ര കൊടുത്തു. ഇത്രയും സംഗതികള്‍ കൊടുത്തു. അതെല്ലാം ചീറ്റിംഗായിരുന്നു. അതെല്ലാം തട്ടിപ്പായിരുന്നു. മറ്റു പലരും കൊണ്ടുപോയി എന്നൊക്കെ പറഞ്ഞു ദുഖിച്ചാല്‍ ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല സഹോദരങ്ങളെ. രജിത്ത് പറഞ്ഞു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X