For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിൻ്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി, ബിഗ് ബോസിലേക്ക് ഭര്‍ത്താവിനെയും കൂട്ടി രാഖി സാവന്തിൻ്റെ മാസ് എൻട്രി

  |

  വിവാദ പരാമര്‍ശങ്ങളിലൂടെ സ്ഥിരമായി വാര്‍ത്തകളില്‍ നിറയാറുള്ള നടിയാണ് രാഖി സാവന്ത്. കഴിഞ്ഞ കാലങ്ങളില്‍ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന പ്രശ്‌നങ്ങളാണ് വലിയ തോതില്‍ ചര്‍ച്ചയായത്. താന്‍ വിവാഹിതയായെന്ന് പറഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് തന്നെ ചതിച്ചെന്നും പറഞ്ഞ് വന്നു. പിന്നീട് വീണ്ടും താന്‍ വിവാഹിതയാന്ന് നടി വ്യക്തമാക്കിയിരുന്നു. ഇതോടെ ഡ്രാമ ക്വീന്‍ എന്ന വിളിപ്പേരിലൂടെയാണ് നടി രാഖി സാവന്ത് അറിയപ്പെടുന്നത്. ബോളിവുഡിലെ ശ്രദ്ധയാകര്‍ഷിച്ച രാഖി ഇപ്പോള്‍ ബിഗ് ബോസില്‍ മത്സരിച്ച് കൊണ്ടിരിക്കുകയാണ്.

  ബിഗ് ബോസ് ഹിന്ദിയുടെ പതിനഞ്ചാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിട്ടാണ് രാഖിയിപ്പോള്‍ എത്തിയിരിക്കുന്നത്. അമ്പത്തിയാറാമത്തെ എപ്പിസോഡിലാണ് രാഖി എത്തുന്നത്. ഒപ്പം ഭര്‍ത്താവ് റിതേഷ് കൂടി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ദമ്പതിമാര്‍ ഒരുമിച്ച് വന്നതോട് കൂടി ബിഗ് ബോസിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അതേ സമയം ഷോ യില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

  തീര്‍ച്ചയായും ഞാന്‍ വിവാഹിതയാണ്, ഒടുവില്‍ ലോകം എന്റെ ഭര്‍ത്താവ് റിതേഷിനെ കാണാന്‍ പോവുകയാണ്. അദ്ദേഹത്തോടൊപ്പം ഞാനും ബിഗ് ബോസ് ഹൗസിലേക്ക് എത്തുകയാണ്. ഞാന്‍ വളരെ സന്തോഷവതിയാണ്. ബിഗ് ബോസ് 15 സീസണിലെ ഈ മത്സരത്തിനായി ഞാനും നിങ്ങളെപ്പോലെ തന്നെ കാത്തിരിക്കുകയാണ്. ബിഗ് ബോസില്‍ തന്നോടൊപ്പം ചേരാന്‍ റിതേഷ് സമ്മതിച്ചതില്‍ അതിയായ സന്തോഷമുണ്ട്. 'എന്റെ ഭര്‍ത്താവ് ഒരു സ്വീറ്റ് ഹാര്‍ട്ടാണ്, എനിക്ക് വേണ്ടി അദ്ദേഹം ബിഗ് ബോസിന്റെ ഭാഗമാകാന്‍ സമ്മതിക്കുകയായിരുന്നു എന്നൊക്കെ മുന്‍പ് രാഖി പറഞ്ഞിരുന്നു.

  ഇതിന് പിന്നാലെയാണ് ബിഗ് ബോസിനുള്ളിലേക്ക് രാഖി വരുന്ന ദൃശ്യങ്ങളുള്ളത്. രാഖിയും റിതേഷും ബിഗ് ബോസിലേക്ക് ഒരുമിച്ചാണ് എത്തിയിരിക്കുന്നത്. 'ഞാനെന്റെ ഭര്‍ത്താവിനെയും കൂട്ടിയാണ് ഇവിടേക്ക് വന്നിരിക്കുന്നത്' എന്നാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ രാഖി പറയുന്നതായി കാണിക്കുന്നത്. മാത്രമല്ല നോര്‍ത്ത് ഇന്ത്യയിലെ കല്യാണങ്ങള്‍ക്ക് വരന്‍ ധരിക്കാറുള്ള ശിരോവസ്ത്രം അണിഞ്ഞാണ് റിതേഷ് വരുന്നത്. അതേ സമയം റിതേഷ് ആണോ വന്നതെന്ന കാര്യം വ്യക്തമല്ല. അദ്ദേഹേത്തിന്റെ മുഖം മറച്ച് വെച്ചിരിക്കുന്നത് കൊണ്ട് എപ്പിസോഡ്് വന്നാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു.

  വേദികയുടെ ഗർഭം ഗുണം ചെയ്തില്ല, മരുമകനും അമ്മായിയച്ഛനും ഒന്നിച്ചതോടെ കഥ മാറി; സാന്ത്വനം വീണ്ടും ഒന്നാമത്

  ബാക്ഗ്രൗണ്ടില്‍ വന്ന പാട്ടിന് ചുവടുവെച്ച് കൊണ്ട് രാഖി നില്‍ക്കുമ്പോഴാണ് പിന്നില്‍ നിന്ന് റിതേഷിന്റെ കിടിലന്‍ എന്‍ട്രി കാണിക്കുന്നത്. പിന്നാലെ റിതേഷും വന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്ന ബാക്കി മത്സരാര്‍ഥികളെ എല്ലാവരെയും ആവേശത്തിലാക്കിയുള്ള വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു ഇരുവരുടേതും. 'നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നു. 12 രാജ്യങ്ങളിലെ പോലീസും മുഴുവന്‍ രാജ്യവും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നും പറഞ്ഞാണ് രാഖി റിതേഷിനെ വേദിയിലേക്ക് ക്ഷണിച്ചത്. ഒപ്പം ആരതി ഉഴിയുകയും കാലില്‍ തൊട്ട് വന്ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇതോടെ രണ്ടും കല്‍പ്പിച്ചാണ് രാഖിയും ഭര്‍ത്താവും വന്നിരിക്കുന്നതെന്ന കാര്യം വ്യക്തമാണ്.

  ആവേശം കൂടി കാര്‍ സ്റ്റാര്‍ട്ട് ചെയ്താണ്; പിന്നെ കണ്ടത് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നതാണെന്ന് രസ്‌ന പവിത്രൻ

  സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനഞ്ചാം സീസണ്‍ ആണിപ്പോള്‍ നടക്കുന്നത്. അമ്പത്തിയാറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ഷോ യിലേക്ക് രാഖിയെ കൂടാതെ വേറെയും നിരവധി പേരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്. ഇനിയുള്ള ദിവസങ്ങളില്‍ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ളതെല്ലാം ഇവര്‍ക്ക് അറിയാമെന്ന കാര്യം വ്യക്തമാണ്. അതേ സമയം രാഖിയുടെ ഭര്‍ത്താവായ റിതേഷ് പ്രവാസി വ്യവസായി ആണെന്നാണ് രാഖി പറഞ്ഞിട്ടുള്ളത്. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഡൊണാള്‍ ട്രംപിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി മുന്‍പ് പറഞ്ഞിരുന്നു.


  വേദികയുടെ ഗർഭം ഗുണം ചെയ്തില്ല, മരുമകനും അമ്മായിയച്ഛനും ഒന്നിച്ചതോടെ കഥ മാറി; സാന്ത്വനം വീണ്ടും ഒന്നാമത്

  Recommended Video

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  പ്രൊമോ കാണാം

  English summary
  Rakhi Sawant Made A Wildcard Entry With Husband On Bigg Boss Season 15 Goes Viral, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X