പുതിയ സീരിയലില്‍ അഭിനയിക്കുകയാണ്; വേഷവും ഭാവവും മാറി താനെത്തുകയാണെന്ന് നടന്‍ റോണ്‍സന്‍ വിന്‍സെന്റ്

രാക്കുയില്‍ സീരിയലിലെ റോയി അലക്‌സ് ആയി തിളങ്ങി നില്‍ക്കവേയാണ് നടന്‍ റോണ്‍സന്‍ വിന്‍സെന്റ് അതില്‍ നിന്നും പിന്മാറുന്നത്. വൈകാതെ ആ സീരിയല്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇനി എന്താണ് പരിപാടി എന്ന് ചോദിക്കുന്നവരോട് താന്‍ പുതിയ സീരിയലിന്റെ ഭാഗമാവുകയാണെന്ന് വ്യക്തമാക്കി കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പുതിയ ലുക്കിലുള്ള ചിത്രത്തിന് നല്‍കിയ ക്യാപ്ഷനിലാണ് സീരിയലിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

'പുതിയ സീരിയലില്‍... പുതിയ വേഷത്തില്‍... പുതിയ ഭാവത്തില്‍... ചിലര്‍ നിറുത്തിയിടത്തു നിന്ന് തുടങ്ങാന്‍... തിങ്കള്‍ മുതല്‍ - വെള്ളി വരെ 8:30 ന്' എന്നാണ് റോണ്‍സന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. മാത്രമല്ല പുതിയ ഗെറ്റപ്പിലുള്ള താരത്തിന്റെ ഫോട്ടോയും പങ്കുവെച്ചിരുന്നു. ഇതോടെ ഏത് സീരിയലിലാണ് നടന്‍ അഭിനയിക്കാന്‍ പോവുന്നത് എന്ന ചോദ്യം ഉയര്‍ന്ന് വന്നു. ചില ഊഹാപോഹങ്ങളും ഇതിനോട് അനുബന്ധിച്ച് വന്ന് കൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയതായി ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന സീരിയലിന്റെ രണ്ടാം ഭാഗം വരികയാണ്. നടന്‍ ഷാനവാസ് ഷാനുവും സ്വാസിക വിജയിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന സീരിയല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചു. യുവാക്കള്‍ക്കിടയില്‍ നിന്നും വലിയ സ്വീകാര്യത ലഭിച്ചിരുന്ന സീരിയലാണിത്. ജഡായു ധര്‍മന്‍ എന്ന അതിഥി വേഷത്തിലൂടെ റോണ്‍സനും സീതയുടെ ഭാഗമായി വന്നിരുന്നു.

ronsan-vincent

സീതയുടെ രണ്ടാം ഭാഗമെത്തുമ്പോള്‍ റോണ്‍സനും ഇതിന്റെ ഭാഗമാവുകയാണോ എന്ന ചോദ്യവുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. എന്നാല്‍ പുതിയ ഗെറ്റപ്പ് കണ്ടതോടെ മിസിസ് ഹിറ്റ്‌ലര്‍ സീരിയലിലെ ഡികെ ആയി അഭിനയിക്കാനായിരിക്കും എന്നാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്. ഷാനവാസ് ഷാനു നായകനായി അഭിനയിച്ചിരുന്ന സീരിയലാണ് മിസിസ് ഹിറ്റ്‌ലര്‍. ഇതിലെ ഡികെ യെ അവതരിപ്പിച്ചിരുന്ന ഷാനവാസ് പിന്മാറിയതോടെ നടന്‍ അരുണ്‍ രാഘവ് ആ വേഷത്തിലേക്ക് എത്തി. അരുണ്‍ സീരിയലില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിന്മാറില്ലാത്തത് കൊണ്ട് റോണ്‍സന്റെ സീരിയല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

2010 ല്‍ ഏഷ്യാനെറ്റിലെ വര്‍ഗം എന്ന സീരിയലിലൂടെയാണ് റോണ്‍സന്‍ അഭിനയത്തിലേക്ക് എത്തുന്നത്. എന്നാല്‍ 2016 ല്‍ ഭാര്യ എന്ന സീരിയലിലെ നന്ദന്‍ എന്ന കഥാപാത്രമാണ് റോണ്‍സന്റെ ശ്രദ്ധേയമായ വേഷം. ഇതിന് ശേഷമാണ് കൂടുതല്‍ സീരിയലുകളില്‍ നടന്‍ സജീവമാവുന്നത്. അരയന്നങ്ങളുടെ വീട്, രാക്കുയില്‍ എന്നിങ്ങനെ മലയാളത്തിലും അതിന് പുറമേ തെലുങ്ക് സീരിയലിലുമൊക്കെ റോണ്‍സന്‍ അഭിനയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ രാക്കുയില്‍ സീരിയലിലെ റോയി അലക്‌സ് പാലത്തിങ്കല്‍ എന്ന കഥാപാത്രമാണ് നടന്‍ ചെയ്തിരുന്നത്.

പോലീസ് ഓഫീസറായ റോയി അലക്‌സിനെ മനോഹരമാക്കാന്‍ റോണ്‍സന് സാധിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് നടന്‍ അതില്‍ നിന്നും പിന്മാറുകയായിരുന്നു. സംവിധായകനടക്കമുള്ളവര്‍ സീരിയലില്‍ നിന്നും മാറിയതോടെ തന്റെ കഥാപാത്രത്തിന്റെ പ്രധാന്യം കുറഞ്ഞതാണ് അതിന് കാരണമെന്നാണ് നടന്‍ വ്യക്തമാക്കിയത്. പിന്നീട് പുതിയ വിശേഷങ്ങളൊന്നും പങ്കുവെച്ചില്ലെങ്കിലും ഇപ്പോഴാണ് ഇക്കാര്യം ഔദ്യോഗികമായി തന്നെ പറയുന്നത്.

More from Filmibeat

Read more about: actor serial നടൻ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X